കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ ഉദ്ദേശം എന്താണ്? ബിജെപി സര്‍ക്കാര്‍ വീഴുമോ... എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ഈ മാസം 10ന് ഏകദിന നിയമസഭാ സമ്മേളനം ചേരുകയാണ്. ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയിട്ടുണ്ട്. അന്നേദിവസം പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്.

അതേസമയം, ഒട്ടേറെ എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചിട്ടും രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയ തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ മറികടക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിബിഐ അന്വേഷണം അട്ടിമറിച്ചതാണ് സര്‍ക്കാരിനെതിരായ അവിശ്വാസത്തിന് കാരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു

കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തു

മണിപ്പൂര്‍ മുഖ്യമന്ത്രി ബൈറന്‍ സിങിന്റെ സര്‍ക്കാരിന് നല്‍കിയിരുന്ന പിന്തുണ സഖ്യകക്ഷി പിന്‍വലിച്ചതും ചില ബിജെപി അംഗങ്ങള്‍ രാജിവച്ചതും ജൂലൈ ആദ്യത്തിലാണ്. തൊട്ടുപിന്നാലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ജയിക്കില്ലെന്ന് കോണ്‍ഗ്രസ് കരുതി. പക്ഷേ, കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുകയാണുണ്ടായത്.

ആഗസ്റ്റ് 10 ന് സഭ സമ്മേളിക്കും

ആഗസ്റ്റ് 10 ന് സഭ സമ്മേളിക്കും

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തന്ത്രങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളെ വച്ച് തന്നെ തകര്‍ക്കുകയായിരുന്നു ബിജെപി. തൊട്ടുപിന്നാലെയാണ് ബൈറന്‍ സിങ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ നീക്കം നടത്തിയത്. പ്രമേയം ചര്‍ച്ച ചെയ്യാന്‍ ആഗസ്റ്റ് 10 ന് സഭ സമ്മേളിക്കും.

വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാകും

വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാകും

ആഗസ്റ്റ് പത്തിന് എല്ലാ അംഗങ്ങളും ഹാജരുണ്ടാകണമെന്നും സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും കോണ്‍ഗ്രസ് വിപ്പ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി വിപ്പ് കുന്തോജാം ഗോവിന്‍ദാസ് ആണ് പ്രത്യേക മൂന്നു വരി കുറിപ്പ് അംഗങ്ങള്‍ക്ക് കൈമാറിയത്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യരാക്കപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്.

Recommended Video

cmsvideo
I am not among that 130 crore people - Viral Campaign | Oneindia Malayalam
പ്രമേയത്തിന് കാരണം

പ്രമേയത്തിന് കാരണം

കോണ്‍ഗ്രസ് അംഗങ്ങളുടെ ഫോട്ടോ പതിച്ച പട്ടിക പാര്‍ട്ടി വിപ്പ് നിയമസഭാ സെക്രട്ടറിക്ക് ഉടന്‍ കൈമാറും. കോടികളുടെ മയക്ക് മരുന്ന് പിടികൂടിയ കേസ് സിബിഐക്ക് കൈമാറുന്നത് മുഖ്യമന്ത്രി ബൈറണ്‍ സിങ് തടഞ്ഞുവെന്ന് അടുത്തിടെ അന്വേഷണ ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം.

സത്യവാങ്മൂലത്തില്‍ പറയുന്നത്

സത്യവാങ്മൂലത്തില്‍ പറയുന്നത്

നര്‍ക്കോട്ടിക് വിഭാഗം മുന്‍ എസിപി മണിപ്പൂര്‍ ഹൈക്കോടതിയില്‍ അടുത്തിടെ ഒരു സത്യവാങ്മൂലം നല്‍കിയിരുന്നു. മയക്ക് മരുന്നുമായി ലുഖോസി സോയുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം. ചന്തല്‍ ജില്ലയിലെ ഓട്ടോണമസ് ജില്ലാ കൗണ്‍സില്‍ മുന്‍ ചെയര്‍മാനാണ് സോയു.

പ്രതിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി

പ്രതിയെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി

2018 അവസാനത്തിലാണ് സോയുവിനെ നര്‍ക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. മയക്കു മരുന്ന്, അനധികൃതമായി സമ്പാദിച്ച പണം, നിരോധിച്ച നോട്ടുകള്‍ എന്നിവയും കണ്ടെടുത്തു. എന്നാല്‍ സോയുവിലെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് ആവശ്യപ്പെട്ടുവെന്ന് എസിപി ബ്രിന്ദ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

ബിജെപി സര്‍ക്കാര്‍ വീഴുമോ

ബിജെപി സര്‍ക്കാര്‍ വീഴുമോ

ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയം. നിലവിലെ അംഗബലം വച്ച് ബിജെപിക്ക് കഷ്ടിച്ച് പിടിച്ചു നില്‍ക്കാം. പക്ഷേ, എംഎല്‍എമാര്‍ കാലുമാറിയാല്‍ സര്‍ക്കാര്‍ വീഴും. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് നേരത്തെ 28 പേരുണ്ടായിരുന്നു. നാല് പേര്‍ പിന്നീട് അയോഗ്യരാക്കപ്പെട്ടു. ചിലര്‍ രാജിവയ്ക്കുകയും ചെയ്തു.

English summary
Congress gives Whip to Attend all its MLA on August 10 Manipur Assembly Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X