മഹാസഖ്യത്തില്‍ ബിഎസ്പിയെ കൂട്ടേണ്ടെന്ന് കോണ്‍ഗ്രസ്.... മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കും!!

ഭോപ്പാല്‍: മഹാസഖ്യത്തില്‍ സജീവമാകാനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഈ നീക്കം. ബിഎസ്പിയുമായി കോണ്‍ഗ്രസ് ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. അവരെ ഒപ്പം കൂട്ടി വിശാല പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സഖ്യത്തില്‍ പുതിയ നീക്കത്തിന് രാഹുല്‍ ഗാന്ധി ലക്ഷ്യമിടുന്നത്. ഇപ്പോള്‍ സഖ്യത്തില്‍ സജീവമായില്ലെങ്കില്‍ സീറ്റ് വിഭജനത്തില്‍ വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിഎസ്പിയെ ഒപ്പം കൂട്ടേണ്ടെന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം വെച്ച് പാര്‍ട്ടിയെ വിലയിരുത്തുന്ന മായാവതിക്ക് കനത്ത തിരിച്ചടി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പലയിടത്തും രഹസ്യ സഖ്യങ്ങള്‍ ഉണ്ടാക്കാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിഎസ്പിയുടെ വോട്ടുബാങ്ക് ഭിന്നിപ്പിക്കാനും ശ്രമമുണ്ടാകും.

സംസ്ഥാനങ്ങളില്‍ സഖ്യമില്ല

സംസ്ഥാനങ്ങളില്‍ സഖ്യമില്ല

മധ്യപ്രദേശിലും രാജസ്ഥാനിലും ബിഎസ്പി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രവചനം. എന്നാല്‍ മായാവതി ഇല്ലാതെ തന്നെ അധികാരം നേടുമെന്ന വാശിയിലാണ് കോണ്‍ഗ്രസ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിഎസ്പിയുമായി യാതൊരു സഖ്യവുമില്ലെന്ന് കോണ്‍ഗ്രസ് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ബിഎസ്പി സഖ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മായാവതിയുടെ പിടിവാശി

മായാവതിയുടെ പിടിവാശി

തങ്ങള്‍ മത്സരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും 20 സീറ്റുകളില്‍ അധികം ലഭിക്കണമെന്നാണ് ബിഎസ്പിയുടെ ആവശ്യം. എന്നാല്‍ ബിഎസ്പി പ്രാദേശിക പാര്‍ട്ടിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. എന്തടിസ്ഥാനത്തിലാണ് മായാവതി ഇരുപതിലധികം സീറ്റുകള്‍ ചോദിക്കുന്നതെന്നും വിജയസാധ്യത കുറയ്ക്കുന്നതാണ് മായാവതിയുടെ നീക്കമെന്നും കോണ്‍ഗ്രസ് പറയുന്നു. മധ്യപ്രദേശില്‍ എന്തുവന്നാലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

രാഹുലിന്റെ നീക്കം....

രാഹുലിന്റെ നീക്കം....

കോണ്‍ഗ്രസിനെ കുറച്ചുകാണിക്കാനുള്ള ശ്രമങ്ങള്‍ മഹാസഖ്യത്തിനകത്ത് നടക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് അത് തിരിച്ചടിയാവും. സഖ്യത്തില്‍ കോണ്‍ഗ്രസുമായി ആദ്യം കൊമ്പുകോര്‍ത്തത് മമതാ ബാനര്‍ജിയായിരുന്നു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മായാവതിയെ ഒതുക്കാനുള്ള നീക്കമാണ് രാഹുല്‍ നടത്താന്‍ പോകുന്നത്.

 മധ്യപ്രദേശിലെ സാധ്യതകള്‍

മധ്യപ്രദേശിലെ സാധ്യതകള്‍

മധ്യപ്രദേശില്‍ ബിഎസ്പി ഇല്ലാതിരിക്കുന്നത് ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്ന് ദിഗ്വിജയ് സിംഗ് രാഹുലിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ അവരെ തുറന്നെതിര്‍ക്കുന്നത്. മധ്യപ്രദേശില്‍ ദളിത് വിഭാഗത്തിനിടയില്‍ വലിയ പിന്തുണ മായാവതിക്കില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് ഇവിടെ വോട്ടു കുറയുകയാണ് ചെയ്തത്. പോരാത്തത്തിന് രാഹുലിന്റെ പ്രതിച്ഛായ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്ന് തന്നെയാണ് പ്രവചനം.

അഖിലേഷ് മധ്യപ്രദേശിലേക്ക്

അഖിലേഷ് മധ്യപ്രദേശിലേക്ക്

മായാവതിയെ ഒഴിവാക്കി സമാജ്‌വാദി പാര്‍ട്ടിയെ ഒപ്പം കൂട്ടാനാണ് രാഹുലിന്റെ തീരുമാനം. ഇവിടെ എസ്പി 24 സീറ്റില്‍ മത്സരിക്കും. ഇവര്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് തന്നെയാണ് വിലയിരുത്തല്‍. അതേസമയം രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഖിലേഷ് യാദവ് മധ്യപ്രദേശിലെത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. ബാലഗട്ടില്‍ നടക്കുന്ന വമ്പന്‍ റാലിയില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

കോണ്‍ഗ്രസ് വിമര്‍ശനമില്ല

കോണ്‍ഗ്രസ് വിമര്‍ശനമില്ല

എസ്പിയുടെ റാലികളിലൊന്നും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്ന കാര്യങ്ങള്‍ പറയാറില്ല. മധ്യപ്രദേശിലും ഇതേ രീതി തന്നെയാണ്. അതുകൊണ്ട് തന്നെ അവര്‍ രാഹുലിന്റെ നിര്‍ദേശ പ്രകാരം സഖ്യമുണ്ടാക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ബിജെപിയെ രൂക്ഷമായിട്ടാണ് എസ്പി വിമര്‍ശിക്കുന്നത്. അതേസമയം കര്‍ഷക, ദളിത്, ഇടത് പാര്‍ട്ടികളുടെ രഹസ്യ സഖ്യം കോണ്‍ഗ്രസിനൊപ്പമുണ്ടാകും. ഇത് ബിജെപിയുടെ അടിത്തറ ഇളക്കുമെന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്തൊന്നും ഇല്ലാത്ത തോല്‍വിയായിരിക്കും ബിജെപിക്ക് മധ്യപ്രദേശില്‍ ഉണ്ടാവുകയെന്നാണ് സൂചന.

 രാജസ്ഥാനില്‍ പ്രതിസന്ധി

രാജസ്ഥാനില്‍ പ്രതിസന്ധി

രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസിന് പ്രശ്‌നമുള്ളത്. ഇവിടെ ദളിത്, ആദിവാസി വോട്ടുകള്‍ ധാരാളമുണ്ട്. ഇവിടെ ബിഎസ്പി ഒറ്റയ്ക്ക് മത്സരിച്ചാല്‍ വോട്ടുകള്‍ ഭിന്നിക്കാന്‍ സാധ്യതയുണ്ട്. അതേസമയം മാനവേന്ദ്ര സിംഗ് കോണ്‍ഗ്രസിലെത്തിയാല്‍ ഈ പ്രതിസന്ധി കോണ്‍ഗ്രസിന് എളുപ്പത്തില്‍ മറികടക്കാം. മധ്യപ്രദേശില്‍ ദളിത് നേതാവായ ദേവാശിഷ് ജരാരിയയെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കങ്ങള്‍ രാഹുല്‍ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹം രണ്ടുദിവസം മുമ്പാണ് ബിഎസ്പി വിട്ടത്. മായാവതിയെ ഒതുക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരംഭിച്ചിട്ടുണ്ട്.

 മഹാസഖ്യത്തെ നിയന്ത്രിക്കും

മഹാസഖ്യത്തെ നിയന്ത്രിക്കും

സംസ്ഥാന തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ പിടിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. അങ്ങനെയെങ്കില്‍ മഹാസഖ്യത്തെ നിയന്ത്രിക്കുന്നത് കോണ്‍ഗ്രസായിരിക്കും. അതിനായി അടിത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിഭാഗീയത കാരണം നിലച്ച അവസ്ഥയിലാണ്. ഇത് മുതലെടുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. അഖിലേഷ് യാദവിന്റെ നിര്‍ദേശവും രാഹുലിന് ഇക്കാര്യത്തില്‍ ഗുണം ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+