കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനിയില്ല, കോണ്‍ഗ്രസ് സഖ്യ രാഷ്ട്രീയത്തിലേക്ക്, 3 ലക്ഷ്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ദില്ലിയില്‍ ആംആദ്മി പാര്‍ട്ടിയുടെ കുതിപ്പ് പ്രവചിച്ചിരിക്കുകയാണ്്. എന്നാല്‍ കോണ്‍ഗ്രസ് പശ്ചിമ ദില്ലിയില്‍ അടക്കം എഎപി വഴിവിട്ട് സഹായിച്ചതാണ് മൃഗീയ ഭൂരിപക്ഷത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാണ്. എന്നാല്‍ സ്വന്തം ശക്തി ഇല്ലാതാക്കുന്ന അഡ്ജസ്റ്റ്‌മെന്റ് കോണ്‍ഗ്രസ് അവസാനിപ്പിക്കുകയാണ്. പകരം സഖ്യ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കാനാണ് തീരുമാനം.

ഇനിയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. 2004ല്‍ ബിജെപിക്കെതിരെ സോണിയാ ഗാന്ധി കൊണ്ടുവന്ന യുപിഎ സഖ്യത്തെ വീണ്ടും ശക്തമാക്കാനുള്ള ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. സിഎഎയിലായിരുന്നു ഈ നീക്കം. എന്നാല്‍ മമതാ ബാനര്‍ജി ഇത് തകര്‍ത്തു. ഇത് പല പ്രാദേശിക ഘടകങ്ങളെയും ചേര്‍ത്ത് ശക്തിപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമം. രാഹുല്‍, പ്രിയങ്ക എന്നിവരും ഇതിനായി പ്രയത്‌നം ആരംഭിച്ച് കഴിഞ്ഞു.

സഖ്യരാഷ്ട്രീയത്തിലേക്ക് വീണ്ടും

സഖ്യരാഷ്ട്രീയത്തിലേക്ക് വീണ്ടും

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലെ വിജയങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്താനും ഒപ്പം ഹരിയാനയില്‍ വലിയ നേട്ടമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഇതിന് പിന്നില്‍ എല്ലാം സഖ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. രാജസ്ഥാനില്‍ ബിഎസ്പിയുടെയും മധ്യപ്രദേശില്‍ സ്വതന്ത്രരുടെയും ബിഎസ്പിയുടെയും പിന്തുണ കോണ്‍ഗ്രസിനുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ എന്‍സിപിയും പിന്നീട് ശിവസേനയും വന്നു. എന്നാല്‍ ഹരിയാനയില്‍ സഖ്യമില്ലാതായതോടെ അധികാരം നഷ്ടമായി. ജാര്‍ഖണ്ഡിലും സഖ്യത്തിന്റെ സഹായത്തോടെയാണ് അധികാരം നേടിയത്. ദില്ലിയില്‍ സഖ്യമില്ലാതായതോടെ കോണ്‍ഗ്രസ് സമാന അവസ്ഥയിലെത്തി. ഇത് മാറ്റാനാണ് നീക്കം.

ദില്ലി ആവര്‍ത്തിക്കില്ല

ദില്ലി ആവര്‍ത്തിക്കില്ല

ദില്ലിയിലെ അഡ്ജസ്റ്റ്‌മെന്റ് ഇനി ഉണ്ടാവില്ലെന്ന് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പകരം ഒപ്പമുള്ള സഖ്യത്തെയും പുതിയ പാര്‍ട്ടികളെയും പ്രാദേശിക ഘടകങ്ങളെയും ഒപ്പം ചേര്‍ക്കും. ബീഹാര്‍, ഉത്തര്‍പ്രദേശ്, ബംഗാള്‍, കേരളം എന്നിവയാണ് പ്രധാന തിരഞ്ഞെടുപ്പ്. ബീഹാറില്‍ രാഹുല്‍ ഗാന്ധിക്കും ഉത്തര്‍പ്രദേശിലും പ്രിയങ്ക ഗാന്ധിക്കുമാണ് എല്ലാ കാര്യങ്ങളുടെയും ചുമതല. ബീഹാറില്‍ ആര്‍ജെഡിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധമാകും. ജാര്‍ഖണ്ഡ് പരീക്ഷണം തന്നെയാണ് തുടരുക.

ബിജെപിയെ പൂട്ടും

ബിജെപിയെ പൂട്ടും

കോണ്‍ഗ്രസുമായിട്ടാണ് പോരാട്ടം എന്ന രീതിയിലാണ് ബിജെപി തിരഞ്ഞെടുപ്പുകള്‍ ജയിക്കുന്നത്. പകരം പ്രാദേശിക പാര്‍ട്ടികള്‍ക്ക് മുന്‍ഗണന നല്‍കി പിന്നണിയിരുന്ന് കളി നിയന്ത്രിക്കുന്നതോടെ നേട്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇതോടെ പ്രാദേശിക വിഷയങ്ങള്‍ ഉന്നയിക്കേണ്ട സാഹചര്യം ബിജെപിക്കുണ്ടാവും. എന്നാല്‍ ബിജെപി പ്രാദേശിക വിഷയങ്ങളില്‍ ദുര്‍ബലരാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതല്‍ ഇത പ്രകടമായിരുന്നു. ആര്‍ജെഡി, മജലിസ് പാര്‍ട്ടി, എന്നിവരാണ് ഇനി കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്താന്‍ ലക്ഷ്യമിടുന്നത്.

പ്രിയങ്കയുടെ നീക്കങ്ങള്‍

പ്രിയങ്കയുടെ നീക്കങ്ങള്‍

യുപി രാഷ്ട്രീയം കോണ്‍ഗ്രസിന് പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്. ഇവിടെ ത്രികോണ സഖ്യത്തിനാണ് പ്രിയങ്ക ഗാന്ധിയുടെ ശ്രമം. ആദ്യമായി ഭീം ആര്‍മിയുമായി ചേരാനാണ് ശ്രമം. രവിദാസ് ക്ഷേത്രത്തില്‍ പ്രിയങ്ക മണിക്കൂറുകള്‍ക്ക് മുമ്പ് സന്ദര്‍ശനം നടത്തിയപ്പോള്‍ ചന്ദ്രശേഖര്‍ ആസാദിന് ആശംസകള്‍ അറിയിച്ചിരുന്നു. ഇത് പിന്തുണയ്ക്കുള്ള നീക്കമാണ്. സന്ദര്‍ശനത്തിനിടെ ആസാദിനെ കണ്ട പ്രിയങ്ക കാറില്‍ നിന്ന് ചാടി ഇറങ്ങുകയായിരുന്നു. സഹോദരാ നിങ്ങള്‍ക്ക് സുഖമല്ലേ എന്നായിരുന്നു ചോദ്യം. ആസാദുമായി വളരെ അടുത്ത ബന്ധം പ്രിയങ്കയ്ക്കുണ്ട്.

ദളിത് സഖ്യം

ദളിത് സഖ്യം

സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമാണ് പ്രിയങ്കയുടെ അടുത്ത ലക്ഷ്യം. ബിഎസ്പിയില്‍ നിന്ന് അകലം പാലിക്കാനും പ്രിയങ്ക ശ്രമിക്കുന്നുണ്ട്. അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു എന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ചന്ദ്രശേഖര്‍ ആസാദിന്റെ ദളിത്-മുസ്ലീം ഐക്യം വരുന്നതോടെ യുപിയില്‍ അധികാരം പിടിക്കാന്‍ സാധിക്കുമെന്ന ഉറപ്പിലാണ് പ്രിയങ്ക. യോഗി ആദിത്യനാഥിന് പ്രാദേശിക വിഷയങ്ങളിലുള്ള ദൗര്‍ബല്യം നന്നായി തന്നെ കോണ്‍ഗ്രസിന് ഗുണം ചെയ്യും.

അഗ്നിപരീക്ഷ വിജയിക്കണം

അഗ്നിപരീക്ഷ വിജയിക്കണം

ബീഹാറിലും യുപിയിലും പിടിച്ച് നില്‍ക്കുക അഗ്നിപരീക്ഷയാണ്. പക്ഷേ പോസിറ്റീവായി മുന്നില്‍ തന്നെയാണ് കോണ്‍ഗ്രസ്. ദില്ലിയിലെ സഹായത്തിന് അരവിന്ദ് കെജ്‌രിവാളില്‍ നിന്ന് സഹായവും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമായി ദേശീയ തലത്തിലെ സഖ്യം ശക്തിപ്പെടുത്താനുള്ള സഹായമാവും ആവശ്യപ്പെടുക. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് കെജ്‌രിവാളിനെ വിശ്വാസമുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ആസാദിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതും മറ്റൊരു അഗ്നിപരീക്ഷയാണ്.

ബംഗാള്‍ പിടിക്കണം

ബംഗാള്‍ പിടിക്കണം

ബംഗാളില്‍ മമതാ ബാനര്‍ജിയുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിനുണ്ട്. പക്ഷേ അവരെ അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് സഹായിക്കും. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഈ നീക്കം. മമതയ്‌ക്കെതിരെ പടയൊരുക്കം മയപ്പെടുത്താനുള്ള നിര്‍ദേശവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കും. സോണിയയും പ്രിയങ്കയും നേരിട്ട് മമതയുമായി സംസാരിച്ച് സഖ്യമുണ്ടാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം കേരളത്തില്‍ സഖ്യം നേരത്തെയുള്ളത് കൊണ്ട് ഭയപ്പെടാനില്ലെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ വരുമോ?

രാഹുല്‍ വരുമോ?

രാഹുല്‍ ഗാന്ധി വീണ്ടും അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തുമെന്നാണ് സൂചന. എന്നാല്‍ തിരിച്ചുവരുന്നതിനോട് രാഹുലിന് യോജിപ്പില്ല. രാഹുല്‍ അധ്യക്ഷനായാല്‍ മമത കോണ്‍ഗ്രസുമായി സൗഹൃദത്തിലെത്താനുള്ള സാധ്യത കുറവാണ്. എന്നാല്‍ ബീഹാറില്‍ ജെഡിയു, തിരിച്ചെത്താനുള്ള സാധ്യതയും കൂടുതലാണ്. നിതീഷുമായി രാഹുലിന് നല്ല അടുപ്പമുണ്ട്. പക്ഷേ രാഹുലിന് സഖ്യം രൂപീകരിക്കുന്നതില്‍ മിടുക്ക് കുറവാണ്. അതുകൊണ്ട് അദ്ദേഹം തിരിച്ചെത്തുന്നത് ഈ സാധ്യതകളെ ഇല്ലാതാക്കും.

ഷഹീന്‍ബാഗും സിഎഎയും ഏറ്റില്ല... പക്ഷേ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ ഉയരും, കാരണം ഇതാണ്ഷഹീന്‍ബാഗും സിഎഎയും ഏറ്റില്ല... പക്ഷേ ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ ഉയരും, കാരണം ഇതാണ്

English summary
congress goes to alliance politics after delhi setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X