കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് പിഴച്ചു, മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ തീര്‍ന്നു, 17 വര്‍ഷത്തെ കണക്ക് ഇങ്ങനെ

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വലിയ ആവേശത്തിലാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. നാനാ പടോലെ അ തിനുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഞെട്ടിച്ച നീക്കം കൂടിയായിരുന്നു ഇത്. മഹാവികാസ് അഗാഡിയില്‍ കോണ്‍ഗ്രസ് നില്‍ക്കുന്ന സമയത്താണ് ഇങ്ങനൊരു തീരുമാനം വന്നത്. എന്നാല്‍ രാഹുലിന്റെ തീരുമാനം വലിയ പിഴവായി മാറുമെന്ന് ഉറപ്പാണ്. കഴിഞ്ഞ 17 വര്‍ഷത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് തരിപ്പണാകുന്ന സാഹചര്യമാണ് മുന്നിലുള്ളത്.

1

മഹാരാഷ്ട്രയിലെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 2004 മുതല്‍ ഇടിഞ്ഞ് വരികയാണ്. തുടര്‍ച്ചയായി രണ്ട് തവണ കോണ്‍ഗ്രസ് ഈ സമയം അധികാരത്തില്‍ ഉണ്ടായിരുന്നു. മുംബൈ, പൂനെ, നാസിക്, താനെ, എന്നീ സുപ്രധാന നഗരങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. നാഗ്പൂരില്‍ മാത്രമാണ് നേട്ടമുണ്ടായത്. ഇവിടെ വോട്ട് ശതമാനം ചെറുതായി കൂടിയെങ്കിലും കൗണ്‍സിലര്‍മാരുടെ എണ്ണം വളരെ കുറഞ്ഞു.

2

2022ല്‍ ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്കുമാണ് മത്സരിക്കുന്നത്. 2002ന് ശേഷം പലതവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ട്. മുംബൈയില്‍ 2002, 2007, 2017 തിരഞ്ഞെടുപ്പിലും 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാല്‍ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മോദി തരംഗത്തില്‍ വോട്ട്‌ചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത് പക്ഷേ എല്ലാ കാലത്തേക്കുമുള്ള വികാരമല്ലെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

3

2004ല്‍ കോണ്‍ഗ്രസ് 157 സീറ്റില്‍ മത്സരിച്ചപ്പോള്‍ 69 സീറ്റാണ് നിയമസഭയില്‍ ലഭിച്ചത്. അതേ വര്‍ഷം തന്നെ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ 13 സീറ്റും കിട്ടി. 21, 23 എന്നിങ്ങനെയായിരുന്നു വോട്ട് ശതമാനം. 2009ല്‍ 82 സീറ്റ് നിയമസഭയിലേക്കും 17 സീറ്റും ലഭിച്ചു. വോട്ട് ശതമാനം 21, 19 എന്നിങ്ങനെയായിരുന്നു. രണ്ട് സമയത്തും വോട്ട് ശതമാനം കുറഞ്ഞു. 2014 തൊട്ട് പിന്നെ വളരെ കുറവാണ്. 17, 18 എന്നിങ്ങനെയാണ് ആ വര്‍ഷം നടന്ന നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം. 2019ല്‍ 2 സീറ്റ് കോണ്‍ഗ്രസിന് നിയമസഭയില്‍ കൂടി. ലോക്‌സഭയില്‍ ഒരു സീറ്റ് കുറഞ്ഞു. രണ്ട് സമയത്തും വോട്ട് ശതമാനം പിന്നെയും ഇടിഞ്ഞു.

4

2022ല്‍ 10 മുനിസിപ്പല്‍ കോര്‍പ്പറേഷനിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ അഞ്ച് നിര്‍ണായക നഗരങ്ങളുണ്ട്. മുംബൈ, പൂനെ, നാഗ്പൂര്‍, നാസിക്, താനെ എന്നിവയാണത്. മുംബൈയില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 2017ല്‍ 15.94 ശതമാനമായിട്ടാണ് ഇടിഞ്ഞത്. 2022ല്‍ താനെയില്‍ ആകെ 13 സീറ്റും, മുംബൈയിലും പൂനെയും 61 സീറ്റും നാസിക്കില്‍ 16, നാഗ്പൂരില്‍ 50 സീറ്റ് എന്നിങ്ങനെയാണ് നേടിയത്. നിലവില്‍ മുംബൈയില്‍ 71 സീറ്റുണ്ട്. ബാക്കിയെല്ലായിടത്തും ഇടിവാണ്.

5

മുംബൈയില്‍ വെറും 31 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളത്. 2012ല്‍ 52, 2007ല്‍ 71 എന്നിങ്ങനെയായിരുന്നു സീറ്റ് നില. പൂനെയില്‍ ആണെങ്കില്‍ ആകെ ഒമ്പത് സീറ്റാണ് ഉള്ളത്. നാഗ്പൂരില്‍ നാല് ശതമാനമാണ് വോട്ട് വര്‍ധിപ്പിച്ചത്. പക്ഷേ 2012ല്‍ 41 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 11 സീറ്റ് 2017ല്‍ നഷ്ടമായി. 29 സീറ്റാണ് മൊത്തമുള്ള 151 എണ്ണത്തില്‍ ലഭിച്ചത്. ഇത് തദ്ദേശത്തില്‍ മാത്രമല്ല ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമാണ്.

6

കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നത് ഒരിക്കലും ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. പ്രധാന കാരണം സംഘടനാ ശക്തിയില്ല എന്നതാണ്. അതിനിടയില്‍ ബിജെപി വന്‍ ശക്തിയായി മാറി കഴിഞ്ഞു. ശിവസേനയുടെ വോട്ട് ഇപ്പോള്‍ നേരെ പോകുന്നത് ബിജെപിയിലേക്കാണ്. കോണ്‍ഗ്രസിന് എന്‍സിപിയില്‍ നിന്ന് വരുന്ന വോട്ടും ഇല്ലാതായി. മറിച്ച് കോണ്‍ഗ്രസിന്റെ വോട്ടും എന്‍സിപിയിലേക്കാണ് പോകുന്നത്. മുംബൈയിലാണെങ്കില്‍ തമ്മിലടി അതിശക്തമാണ്. പൃഥ്വിരാജ് ചവാനും അശോക് ചവാനും പഴയ പോലെ വീര്യം ഇല്ല എന്നതും സത്യമാണ്.

Recommended Video

cmsvideo
Changes in Congress leadership; Rahul Gandhi more likely to become Congress president
7

നാനാ പടോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കുന്ന നേതാവാണ്. ബിജെപി വോട്ടുകളും അതിലൂടെ കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ പടോലെയും സീനിയര്‍ നേതാക്കളും തമ്മില്‍ ഇപ്പോഴും ഒന്നുചേര്‍ന്നിട്ടില്ല. പാര്‍ട്ടിയുടെ നിയമസഭാ നേതാവായ ബാലാസാഹേബ് തോററ്റും പടോലെയും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഇനി തിരിച്ചുവരാനാവൂ. പല ജില്ലാ സമിതികളെയും ഏകോപിപ്പിക്കാന്‍ കുറേ കാലമായി കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യം ഒറ്റയ്ക്ക് മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്ന് ഉറപ്പാണ്.

English summary
congress going solo in maharasthra a big mistake, poll percentage of last 17 years tells different
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X