കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കോണ്‍ഗ്രസ് തോല്‍വിയുറപ്പിച്ചു, ബിജെപിയുടെ പരിഹാസം

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍വിയുറപ്പാക്കിയെന്ന് കേന്ദ്ര മന്ത്രി ജെ പി നദ്ധ

  • By Manu
Google Oneindia Malayalam News

ഡെറാഡൂണ്‍: തിരഞ്ഞെടുപ്പിനുമുമ്പ് തന്നെ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചിരി ക്കുകയാണെന്ന് ബിജെപി പരിഹസിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയായ ജെ പി നദ്ധയാണ് കോണ്‍ഗ്രസനിനെ കണക്കിനു പരിഹസിച്ചത്. സ്വന്തം മണ്ഡലം വിട്ട് മറ്റു മണ്ഡലങ്ങളില്‍ മല്‍സരിക്കാനുള്ള ചില നേതാക്കളുടെ തീരുമാനം തന്നെ ഇതിനു തെളിവാണെന്നും നദ്ധ ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതും അദ്ദേഹമാണ്.

nadda

തങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പോവുന്നില്ലെന്ന് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ചുകഴിഞ്ഞു. സ്വന്തം മണ്ഡലത്തില്‍ തോറ്റാല്‍ നാണ ക്കേടാവുമെന്നു ഉറപ്പുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് തന്റെ മണ്ഡലം ഉപേക്ഷിക്കാന്‍ കാരണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യാ യക്കും തിരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയില്ല. മാത്രമല്ല സ്ഥാനാര്‍ഥികളുടെ ദാരിദ്ര്യവും കോണ്‍ഗ്രസ് നേരിടുന്നുണ്ട്. ബിജെപി ടിക്കറ്റ് നിരസിച്ച പലര്‍ക്കും കോണ്‍ഗ്രസ് ഇത്തവണ അവസരം നല്‍കാന്‍ ഇതാണ് കാരണം- നദ്ധ വിശദമാക്കി.കോണ്‍ഗ്രസിന്റെ അഴിമതി ഭരണം ജനങ്ങളെ പൊറുതിമുട്ടിച്ചിരി ക്കുകയാണെന്നും അടുത്ത തവണ ബിജെപിക്കു വോട്ടു നല്‍കാന്‍ കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

map

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ധര്‍ക്കുളയില്‍ നിന്നു വോട്ട് തേടിയ റാവത്ത് ഇത്തവണ കിച്ച, ഹരിധ്വാര്‍ (റൂറല്‍) എന്നീവിടങ്ങളിലാണ് മല്‍സരിക്കുന്നത്. നേരത്തേ തെഹ്‌റിയില്‍ നിന്നു മല്‍സരിച്ച ഉപാധ്യായ ആവട്ടെ സഹസ്പൂരിലാണ് ജനവിധി തേടുന്നത്. സംസ്ഥാനത്തിന് എന്തെങ്കിലും നല്‍കാന്‍ ശേഷിയുള്ള സര്‍ക്കാരി നെയാണ് ഉത്തരാഖണ്ഡുകാര്‍ പ്രതീക്ഷിക്കുന്നത്. ബിജെപി ഭരിച്ചപ്പോഴെല്ലാം സംസ്ഥാനം വളര്‍ച്ചയുടെ പാതയിലായിരുന്നു. ഇന്നു കാണുന്ന ഉത്തരാഖണ്ഡിനെ സൃഷ്ടിച്ചത് ബിജെപിയാണെന്നും നദ്ദ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എട്ടു വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. വലിയ എല്‍ഇഡി സ്‌ക്രീനുകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും.

English summary
Top Congress leaders including the Chief Minister and the PCC president shifting from their constituencies in the hills to the plains was something unheard of. It shows their sense of insecurity," said JP Nadda.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X