കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ വീഴും! രണ്ട് മാസത്തിനകം, സംസ്ഥാനം തിരഞ്ഞെടുപ്പിലേക്കെന്ന് ബിജെപി!

Google Oneindia Malayalam News

ജയ്പൂര്‍: കര്‍ണാടകത്തിലും ഗോവയിലുമുണ്ടായ അട്ടിമറി കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്. കര്‍ണാടകത്തിനും ഗോവയ്ക്കും ശേഷം ബിജെപി ഉന്നം വെയ്ക്കുന്നത് രാജസ്ഥാനാണെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപകട മുനയില്‍ ആയി ഉലയുകയാണ് എന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി രാജി വെച്ചതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആശങ്കയിലാണ് എന്നാണ് ബിജെപി എംഎല്‍എ വസുദേവ് ദേവ്‌നാനിയുടെ പ്രതികരണം.

ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി, 86 ശതമാനം സീറ്റിലും എതിരാളി ഇല്ലാതെ വിജയം!ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി ബിജെപി, 86 ശതമാനം സീറ്റിലും എതിരാളി ഇല്ലാതെ വിജയം!

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും സ്വന്തം അരക്ഷിതാവസ്ഥ ബോധ്യപ്പെട്ടിരിക്കുന്നു. താന്‍ തന്നെ മുഖ്യമന്ത്രിയായി തുടരണം എന്നാണ് രാജസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നാണ് ഗെഹ്ലോട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ സ്വന്തം ബൂത്തില്‍ പോലും ഗെഹ്ലോട്ടിന് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് എങ്ങനെയാണ് എന്നും ബിജെപി എംഎല്‍എ ചോദിച്ചു.

congress

ജൂലൈ പത്തിന് ഗെഹ്ലോട്ട് അവതരിച്ച ബജറ്റ് അദ്ദേഹത്തിന്റെ അവസാന ബജറ്റ് ആയിരിക്കുമെന്ന് മറ്റൊരു ബിജപി എംഎല്‍എയായ അശോക് ലാഹോട്ടി പ്രതികരിച്ചു. ഗെഹ്ലോട്ട് ഇടയ്ക്കിടെ ദില്ലിയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനുളളില്‍ കാര്യങ്ങളൊന്നും ശരിയായ നിലയ്ക്ക് അല്ല നടക്കുന്നത്. രണ്ട് മാസത്തിനകം തന്നെ രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഉടലെടുക്കുമെന്നും ബിജെപി എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ഗേറ്റു കടക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി! കുറിപ്പ്ഗേറ്റു കടക്കുമ്പോൾ ഓർക്കാപ്പുറത്തു കിട്ടുന്ന എതിരാളിയുടെ സൈക്കിൾ ചെയിൻ കൊണ്ടുള്ള ഇരുട്ടടി! കുറിപ്പ്

രാജസ്ഥാനിലെ സര്‍ക്കാര്‍ ഏത് നിമിഷവും വീഴാമെന്നും അതിന് കാരണം ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള ഏറ്റുമുട്ടലാകുമെന്നും മറ്റൊരു ബിജെപി എംഎല്‍എയായ കാളിചരണ്‍ സരഫ് പ്രതികരിച്ചു. സംസ്ഥാനം ഉടനെ തന്നെ ഒരു ഇടക്കാല തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കുമെന്നും എംഎല്‍എ പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ സര്‍ക്കാരിന് ഭീഷണി ഇല്ലെന്നാണ് കോണ്‍ഗ്രസ് വാദം. 200 സീറ്റുളള രാജസ്ഥാനില്‍ കോണ്‍ഗ്രസിന് 112 സീറ്റുകളാണ് ഉളളത്. ബിജെപിക്ക് 72 സീറ്റുകള്‍ മാത്രമേ ഉളളൂ. അതുകൊണ്ട് തന്നെ പെട്ടെന്നൊരു അട്ടിമറി ഇവിടെ സാധ്യമല്ല എന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.

English summary
Congress government will fall soon in Rajastan, claims BJP MLAs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X