കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വര്‍ധനവില്‍ കേന്ദ്രത്തിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്, കേരളത്തിനും വിമര്‍ശനം

  • By
Google Oneindia Malayalam News

ദില്ലി: ഇന്ധന വില വര്‍ധനയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനങ്ങളെ വീണ്ടും ബിജെപി കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് റണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ജൂണ്‍ 22 മുതല്‍ 30 വരെയുള്ള ഇന്ധന വില വര്‍ധനവ് ചൂണ്ടിക്കാട്ടിയായിരുന്നു സുര്‍ജേവാലയുടെ വിമര്‍ശനം.

 randeepmodi-

<strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി</strong>മുന്‍ ഉപമുഖ്യമന്ത്രി ബിജെപിയിലേക്ക്? രണ്ടും കല്‍പ്പിച്ച് അമിത് ഷാ, റാവുവിന്‍റെ നെഞ്ചില്‍ അടുത്ത ആണി

ജൂണ്‍ 22 ന് ദില്ലിയിലെ പെട്രോള്‍ വില ലിറ്ററിന് 69.93 രൂപയായിരുന്നു. എന്നാല്‍ ജൂണ്‍ 30 ആയപ്പോഴേക്കും വില 70.40 ല്‍ എത്തി നില്‍ക്കുകയാണ്. ഡീസല്‍ വിലയും വര്‍ധിച്ചു. 22 ന് ഡീസല്‍ വില ലിറ്ററിന് 63.78 ആയിരുന്നെങ്കില്‍ ജൂണ്‍ 30 ആയപ്പോഴേക്കും ലിറ്ററിന് 64.22 രൂപയായി വര്‍ധിച്ചു. മധ്യവര്‍ഗത്തിന്‍റെ നടുവൊടുക്കുകയാണ് ഇന്ധന വില വര്‍ധനവെന്നും സുര്‍ജേവാല തന്‍റെ ട്വീറ്റിലൂടെ കുറ്റപ്പെടുത്തി.

<strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍</strong>കൈകോര്‍ത്ത് കോണ്‍ഗ്രസും എന്‍സിപിയും, ബിജെപിക്ക് തിരിച്ചടി, ശിവസേന സഖ്യം തുലാസില്‍

മറ്റൊരു ട്വീറ്റില്‍ കര്‍ഷക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരള സര്‍ക്കാരിനെതിരേയും സുര്‍ജേവാല ആഞ്ഞടിച്ചു. പ്രളയാനന്തരം കേരളത്തിലെ കര്‍ഷകര്‍ക്ക് അനുകൂലമായ നടപടികള്‍ ഒന്നും തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്ന് സുര്‍ജേവാല പറഞ്ഞു. ചായപ്പൊടി ഉത്പാദനം 120 ലക്ഷം ടണ്‍ ആയി കുറഞ്ഞു. റബ്ബര്‍ ഉത്പാദനം 15,000 ടണ്‍ ആയി കുറഞ്ഞു. വാഴകൃഷിയും പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സുര്‍ജ്ജേവാല ട്വീറ്റില്‍ കുറിച്ചു.

<strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍</strong>രാജിവെച്ചവര്‍ 200 കടന്നു, രാജിവെയ്പ്പിക്കാനും സമരത്തിന് ഒരുക്കം? മുഖ്യമന്ത്രിമാരെ കാണാന്‍ രാഹുല്‍

English summary
Congress govt criticizes central govt over fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X