കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദി ഹൃദയഭൂമിയില്‍ തണ്ടൊടിഞ്ഞ് താമര...... ബിജെപിക്ക് വരാനിരിക്കുന്നത് വന്‍ തകര്‍ച്ച!!

Google Oneindia Malayalam News

ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പതനം പൂര്‍ത്തിയായിരിക്കുകയാണ്. 2019ല്‍ ബിജെപി ഏറ്റവും ആശങ്കപ്പെടേണ്ട കാര്യവും ഇത് തന്നെയാണ്. മുമ്പൊരിക്കല്‍ പോലും കോണ്‍ഗ്രസിനെ പിന്തുണച്ചിട്ടില്ലാത്ത മേഖലയാണ് ഹിന്ദി ഹൃദയ ഭൂമിയിലെ സംസ്ഥാനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബിജെപി ഇനിയാണ് ഭയപ്പെടാനുള്ളത്. ഏറ്റവും വലിയ പ്രശ്‌നം ബിജെപി ഇവിടെ കോണ്‍ഗ്രസിനെ വിലകുറച്ച് കണ്ടതാണ്. ഇത് അംഗീകരിക്കാന്‍ ഇതുവരെ ബിജെപി തയ്യാറായിട്ടില്ല.

മറ്റൊന്ന് ബ്രാന്‍ഡ് മോദിയെ ആശ്രയിച്ചതാണ് ഏറ്റവും വലിയ തിരിച്ചടി. അദ്വാനിയുടെ കാലത്താണ് ഇതിന് മുമ്പ് ഏറ്റവും വലിയ തിരിച്ചടി ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപിക്കുണ്ടായത്. എന്നാല്‍ അന്ന് പോലും മധ്യപ്രദേശും ഛത്തീസ്ഗഡും ബിജെപി കൈവിട്ടിരുന്നില്ല. രാജസ്ഥാനില്‍ ഭരണം മാറുമെങ്കില്‍ സംഘടനാ പ്രവര്‍ത്തനം ശക്തമായിരുന്നു. പക്ഷേ ഇപ്പോഴത്തെ ട്രെന്‍ഡ് അപകടകരമായ രീതിയിലാണ് പോകുന്നത്.

തകര്‍ന്നടിഞ്ഞ് ബിജെപി

തകര്‍ന്നടിഞ്ഞ് ബിജെപി

ഹിന്ദി ഹൃദയഭൂമിയെ സ്വാധീനിക്കുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുകൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷവും രാജസ്ഥാനില്‍ ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് കുതിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ബിജെപിയുടെ തകര്‍ച്ച സൂചിപ്പിക്കുന്നതാണ്. കഴിഞ്ഞ 15 വര്‍ഷമായി കൈവശമുള്ള സംസ്ഥാനമാണ് മധ്യപ്രദേശും ഛത്തീസ്ഗഡും. ഇവിടെ അദ്വാനിയുടെ കാലത്ത് പോലും ബിജെപി തോറ്റിട്ടില്ല. അതുകൊണ്ട് ഇപ്പോഴത്തെ തോല്‍വി ഞെട്ടിക്കുന്നതാണ്.

മധ്യപ്രദേശ് നിര്‍ണായകം

മധ്യപ്രദേശ് നിര്‍ണായകം

മധ്യപ്രദേശ് ആര്‍എസ്എസിന്റെ ശക്തമായ കോട്ടയാണ്. അതുകൊണ്ട് തന്നെ ബിജെപി ഇവിടെ സംഘടനാ മികവില്‍ മുന്നില്‍ തന്നെയാണ്. ഈ 15 വര്‍ഷം കൊണ്ട് സംസ്ഥാനത്തിന്റെ സ്വന്തം പാര്‍ട്ടി എന്ന പേരാണ് ബിജെപി സ്വന്തമാക്കി. സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരും പോലീസ് വിഭാഗവും വരെ അവരുടെ പാര്‍ട്ടിയായി കണ്ടിരുന്നത് ബിജെപിയെയാണ്. പക്ഷേ ഇത്തവണ ബിജെപിയുടെ കോട്ടകളിലെല്ലാം വോട്ട് ചോര്‍ന്നു. നഗര വോട്ടര്‍മാരും ഗ്രാമീണ വോട്ടര്‍മാരും അവരെ കൈയ്യൊഴിയുകയും ചെയ്തു.

രാജസ്ഥാനില്‍ വസുന്ധരയുടെ പതനം

രാജസ്ഥാനില്‍ വസുന്ധരയുടെ പതനം

ദില്ലി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളുടെ അതേ വികാരം നിലനില്‍ക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇവിടെ വനസുന്ധരയുടെ പതനമാണ് ബിജെപിയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. അവരുടെ പിന്തുണയോടെ മത്സരിച്ച എല്ലാ മന്ത്രിമാരും തോറ്റ് തുന്നംപാടിയിരിക്കുകയാണ്. മറ്റൊരു പ്രധാന കാരണം വസുന്ധരയുടെ കാലയളവില്‍ ഇവിടെ സംഘടനാ പ്രവര്‍ത്തനം തീര്‍ത്തും ദുര്‍ബലമായി എന്നാണ്. പ്രവര്‍ത്തകര്‍ തമ്മില്‍ യാതൊരു യോജിപ്പും ഇവിടെ ഉണ്ടായിരുന്നില്ല. ഇതെല്ലാം 2019ലും ആവര്‍ത്തിക്കുന്ന കാര്യമാണ്.

ഛത്തീസ്ഗഡിലെ വീഴ്ച്ച

ഛത്തീസ്ഗഡിലെ വീഴ്ച്ച

ഛത്തീസ്ഗഡില്‍ ഏറ്റവും കടുത്ത പോരാട്ടം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഏറ്റവും എളുപ്പത്തില്‍ കോണ്‍ഗ്രസ് നേടിയ സംസ്ഥാനവും ഇത് തന്നെയാണ്. 64 സീറ്റുകള്‍ കോണ്‍ഗ്രസ് ഇവിടെ ഉറപ്പിച്ചിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം അത്രയ്ക്ക് ശക്തമായിരുന്നു. കര്‍ഷക പ്രശ്‌നം, ജിഎസ്ടി, നോട്ടുനിരോധനം എന്നിവ തകര്‍ത്ത് തരിപ്പണമാക്കി സംസ്ഥാനമായിരുന്നു ഛത്തീസ്ഗഡ്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഇവിടെ തോറ്റു. കര്‍ഷക മാര്‍ച്ച് അടക്കമുള്ളവ അടിച്ചമര്‍ത്തിയ രമണ്‍ സിംഗിന്റെ നയങ്ങള്‍ തിരിച്ചടിയായെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ലോക്‌സഭയെ സ്വാധീനിക്കും

ലോക്‌സഭയെ സ്വാധീനിക്കും

ഈ മൂന്ന് സംസ്ഥാനങ്ങളിലെ ഫലം തീര്‍ച്ചയായും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ഇവിടെ 226 ലോക്‌സഭാ സീറ്റുകളുണ്ട്. ഇതിന് അനുപാതികമായുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. ഇതുവരെ ബിജെപി നേരിട്ടിട്ടില്ലാത്ത വിഷയമാണ് ഇത്. ഈ 226 എണ്ണത്തില്‍ 192 സീറ്റുകളാണ് ബിജെപി 2014ല്‍ നേടിയത്. ഇപ്പോഴത്തെ കണക്കനുസരിച്ച് നൂറില്‍ അധികം സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടും.

സംസ്ഥാനങ്ങള്‍ കൈവിടുന്നു

സംസ്ഥാനങ്ങള്‍ കൈവിടുന്നു

ഈ മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമല്ല, ഹിന്ദി ഹൃദയഭൂമിയിലെ എല്ലാ സംസ്ഥാനത്തും ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. ഉത്തര്‍പ്രദേശില്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ബീഹാറിലും ജാര്‍ഖണ്ഡിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ അല്ല പോകുന്നത്. ഇപ്പോഴത്തെ ഫലങ്ങള്‍ ഇവിടെയുള്ള ജനങ്ങളെയും സ്വാധീനിക്കും. 2014ല്‍ ഇവര്‍ക്കെല്ലാം ഏകീകരണ സ്വഭാവമുണ്ടായിരുന്നു. അത് 2019ല്‍ കൂടാനാണ് സാധ്യത. പക്ഷേ അത് ബിജെപിക്ക് അനുകൂലമാവില്ല.

മോദി കരുതിയിരിക്കണം

മോദി കരുതിയിരിക്കണം

തിരഞ്ഞെടുപ്പ് ജയിപ്പിക്കുന്നതില്‍ പ്രത്യേക കഴിവുണ്ടെന്ന് ഇത്രയും നാള്‍ അവകാശപ്പെട്ടിരുന് നരേന്ദ്ര മോദിക്ക് ഇനി കാര്യങ്ങള്‍ എളുപ്പമല്ല. കാരണം തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയം രുചിച്ച് തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍ പോലും അദ്ദേഹം ഒരിക്കല്‍ പോലും പരാജയപ്പെട്ടിട്ടില്ല. മറ്റൊന്ന് കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളാണ് എല്ലാം എന്ന് പറഞ്ഞ് കൊണ്ട് മാത്രം മുന്നോട്ട് പോകാനാവില്ല. പ്രധാനമായും 2019ല്‍ വികസനം ഉയര്‍ത്താതെ ബിജെപിക്ക് മറ്റ് മാര്‍ഗമില്ല. അതിനായി മോദി പുതിയ തിരഞ്ഞെടുപ്പ് പദ്ധതികള്‍ കൊണ്ടുവരേണ്ടി വരും.

രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും..... ഭൂരിപക്ഷം കുറഞ്ഞതില്‍ ആശങ്ക.... ഗെലോട്ടിന് സാധ്യതരാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകും..... ഭൂരിപക്ഷം കുറഞ്ഞതില്‍ ആശങ്ക.... ഗെലോട്ടിന് സാധ്യത

ഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാവും..... സാധ്യത അഞ്ച് പേര്‍ക്ക്... ഇവരില്‍ ആരുമാകാംഛത്തീസ്ഗഡില്‍ ആര് മുഖ്യമന്ത്രിയാവും..... സാധ്യത അഞ്ച് പേര്‍ക്ക്... ഇവരില്‍ ആരുമാകാം

English summary
congress grand comeback in hindi heart land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X