കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുൽ ഗാന്ധിയുടേയും രഹസ്യ ചർച്ച, ദയനീയ പരാജയം!

Google Oneindia Malayalam News

Recommended Video

cmsvideo
മായാവതിയുമായി സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും രഹസ്യ ചര്‍ച്ച

ദില്ലി: ഉത്തര്‍ പ്രദേശിലെ ചില സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ശക്തിയൊന്നും ഇല്ല. ദേശീയ തലത്തില്‍ ബിജെപിക്കെതിരെയുളള മുന്നണിയില്‍ കോണ്‍ഗ്രസിനൊപ്പമാണ് എസ്പിയും ബിഎസ്പിയുമൊക്കെയെങ്കിലും ഉത്തര്‍ പ്രദേശിന്റെ കാര്യം വന്നപ്പോള്‍ ഇരു കൂട്ടരും കോണ്‍ഗ്രസിനെ നൈസായി ഒഴിവാക്കുകയായിരുന്നു.

സഖ്യത്തിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മായാവതിയും അഖിലേഷും ആ നീക്കത്തിന് പച്ചക്കൊടി കാണിച്ചില്ല. കോണ്‍ഗ്രസിനോടുളള മായാവതിയുടെ അകല്‍ച്ച തുടങ്ങുന്നത് ഡിസംബറിലെ ഒരു അത്താഴ വിരുന്നോട് കൂടിയാണ്.

പരാജയപ്പെട്ട നീക്കം

പരാജയപ്പെട്ട നീക്കം

ഉത്തര്‍ പ്രദേശില്‍ മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കാന്‍ ആയിരുന്നു കോണ്‍ഗ്രസ് ഉദ്ദേശിച്ചിരുന്നത്. അതിനായുളള നീക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിയെങ്കിലും എസ്പിയോ ബിഎസ്പിയോ അടുത്തില്ല. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നപ്പോഴൊന്നും നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതൊരു കാരണമായിരുന്നു.

മായാവതിയെ തേടി കോൺഗ്രസ്

മായാവതിയെ തേടി കോൺഗ്രസ്

ജനുവരി ആദ്യമാണ് എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും അടങ്ങുന്ന മഹാസഖ്യം യുപിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. അതിന് മുന്‍പ് ഡിസംബറില്‍, മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ഛത്തീസ്ഗഡിലേയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുന്‍പ് മായാവതിയെ തേടി ഒരു ആവശ്യമെത്തിയിരുന്നു.

അത്താഴ വിരുന്ന്

അത്താഴ വിരുന്ന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയുമായി മായാവതിക്ക് ഒരു കൂടിക്കാഴ്ച സാധ്യമാണോ എന്നതായിരുന്നു ചോദ്യം. ഒരു ദിവസം കൊണ്ട് തന്നെ മായാവതി സമ്മതം മൂളി. അത്താഴ വിരുന്നിനുളള തിയ്യതിയും നിശ്ചയിക്കപ്പെട്ടു.

ആർക്കും അറിയില്ല

ആർക്കും അറിയില്ല

ഗുരുദ്വാര രകബ്ഗഞ്ചിലുളള മായാവതിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു ആ നിര്‍ണായക കൂടിക്കാഴ്ച. അത്തരമൊരു കൂടിക്കാഴ്ച നേതാക്കള്‍ തമ്മില്‍ നടന്നതായി കോണ്‍ഗ്രസിലെ ഉന്നത വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ എന്താണ് അവിടെ ചര്‍ച്ചയായത് എന്നത് ആര്‍ക്കും അറിയില്ലായിരുന്നു.

ആ മൂന്ന് പേർ മാത്രം

ആ മൂന്ന് പേർ മാത്രം

അതീവ രഹസ്യ സ്വഭാവമുളള കൂടിക്കാഴ്ചയായിരുന്നു അന്ന് നടന്നത്. മായാവതിയുടെ വലംകൈയായ ബിഎസ്പി നേതാവ് എസ് സി മിശ്ര പോലും ആ കൂടിക്കാഴ്ചയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. സോണിയയും രാഹുലും മായാവതിയും മാത്രമായിരുന്നു കണ്ടത്. 90 മിനുറ്റായിരുന്നു കൂടിക്കാഴ്ച നീണ്ടത്.

നിരാശപ്പെടുത്തി മായാവതി

നിരാശപ്പെടുത്തി മായാവതി

ഉത്തര്‍ പ്രദേശില്‍ സീറ്റ് പങ്ക് വെയ്ക്കുന്നതിനെ കുറിച്ചാണ് സോണിയാ ഗാന്ധി ആ കൂടിക്കാഴ്ചയില്‍ ആരാഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മായാവതി യാതൊരു തരത്തിലുളള ഉറപ്പും നല്‍കാന്‍ തയ്യാറായില്ല. ഇത് സോണിയയേയും രാഹുല്‍ ഗാന്ധിയേയും ഒരുപോലെ നിരാശപ്പെടുത്തി. നിരവധി രാഷ്ട്രീയ സഖ്യങ്ങള്‍ അത്താഴ വിരുന്നുകള്‍ക്കടിയില്‍ രൂപം കൊണ്ട ചരിത്രമുണ്ട്.

പ്രിയങ്കയെ ഇറക്കി

പ്രിയങ്കയെ ഇറക്കി

എന്നാല്‍ സോണിയയും രാഹുലും നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് ഉത്തര്‍ പ്രദേശില്‍ തനിച്ച് മത്സരിക്കാനുളള തീരുമാനം കോണ്‍ഗ്രസ് എടുത്തത്. അതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ജനറല്‍ സെക്രട്ടറിമാരായി കോണ്‍ഗ്രസ് ഉത്തര്‍ പ്രദേശിലേക്ക് അയച്ചത്.

ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ, നടിയുടെ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രീനിവാസൻ!ദിലീപിനെതിരെ കെട്ടിച്ചമച്ച കഥ, നടിയുടെ കേസിൽ ഞെട്ടിക്കുന്ന പ്രതികരണവുമായി ശ്രീനിവാസൻ!

ലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോലൈവ് സംപ്രേഷണത്തിൽ അർണബിന്റെ ചാനലിന് കിട്ടിയത് എട്ടിന്റെ പണി! ബിജെപിക്ക് പച്ചത്തെറി, വീഡിയോ

English summary
Sonia and Rahul had dinner discussion with Mayavati before going alone in LS polls in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X