കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പ്ലാന്‍ ബി" യുമായി രാഹുല്‍ ഗാന്ധി!! ബിജെപിക്ക് മറുപണി നല്‍കാന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യമെന്ന ആശയത്തിന്‍റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതായിരുന്നു മായാവതിയുടേയും അഖിലേഷ് യാദവിന്‍റേയും കഴിഞ്ഞ ദിവസങ്ങളിലെ പ്രഖ്യാപനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാകിലെന്ന് ഇരുവരും നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ബിജെപിയെയല്ല സ്വന്തം സഖ്യകക്ഷികളെയാണ് കോണ്‍ഗ്രസ് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു ബിഎസ്പിയുടെ ആരോപണം.

ശബരിമല കത്തുന്നു!!പമ്പയിലും നിലയ്ക്കലും എത്തി പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളുംശബരിമല കത്തുന്നു!!പമ്പയിലും നിലയ്ക്കലും എത്തി പ്രതിഷേധിക്കാന്‍ സിനിമാ താരങ്ങളും

അതേസമയം കോണ്‍ഗ്രസ് വിശാല മനസോടെ കാര്യങ്ങള്‍ നിരീക്ഷണമെന്ന് അഖിലേഷ് യാദവും പറഞ്ഞു. എന്നാല്‍ ബിജെപിയുടെ പതനം ഉറപ്പാക്കാന്‍ പ്രതിപക്ഷ കക്ഷികളെ ഒപ്പം കൂട്ടിയുള്ള ഓപ്പറേഷന്‍ ബി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 തിരഞ്ഞെടുപ്പില്‍

തിരഞ്ഞെടുപ്പില്‍

നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കണമെന്നാണ് ബിഎസ്പി ആഗ്രഹിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് നേതാക്കളാണ് ഈ നീക്കത്തിന് തുരംഗം വെച്ചതെന്നായിരുന്നു സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി മായാവതി പറഞ്ഞത്.

 തുറന്നടിച്ചു

തുറന്നടിച്ചു

ദിഗ് വിജയ് സിങ്ങിന് ബിഎസ്പിയുമായി ചേര്‍ന്ന് മത്സരിക്കുന്നതില്‍ താത്പര്യമില്ലെന്നും അദ്ദേഹം ബിജെപിയുടെ ഏജന്‍റിനെ പോലെയാണ് പെരുമാറുന്നതെന്നും മായാവതി ആരോപിച്ചിരുന്നു.ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും മായാവതി തുറന്നടിച്ചു.

 എസ്പിയും

എസ്പിയും

മായാവതിക്ക് പിന്നാലെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന നിലപാട് വ്യക്തമാക്കി എസ്പിയും വ്യക്തമാക്കിയത്. കോണ്‍ഗ്രസ് വിശാലമായ മനസോടെ കാര്യങ്ങള്‍ നിരീക്ഷിക്കണമെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്‍ സമാനമനസ്കാരായ എല്ലാ പാര്‍ട്ടികളേയും ഒരുമിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും അഖിലേഷ് യാദവ് മുന്നറിപ്പ് നല്‍കുകയും ചെയ്തു.

 സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

ഇനിയും കോണ്‍ഗ്രസ് ചിന്തിച്ച് തുടങ്ങിയില്ലേങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. ഇതോടെയാണ് പ്രതിപക്ഷ ഐക്യം പുനസ്ഥാപിക്കാനുള്ള പ്ലാന്‍ ബിയുമായി മറ്റൊരു അംഗത്തിന് കോണ്‍ഗ്രസ് തയ്യാറായത്

 മുന്നിട്ടിറങ്ങും

മുന്നിട്ടിറങ്ങും

പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയാണ് ആദ്യ ലക്ഷ്യം. കോണ്‍ഗ്രസുമായുള്ള സീറ്റ് തര്‍ക്കങ്ങളാണ് സഖ്യ നീക്കങ്ങള്‍ പാളാനുള്ള കാരണമെന്നാണ് വിവരം. അതുകൊണ്ട് തന്നെ ആദ്യഘട്ടത്തില്‍ പാര്‍ട്ടികളുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

 നേരിട്ട്

നേരിട്ട്

ഇത്തരം വിഷയങ്ങളില്‍ സമവായത്തിന് എത്താന്‍ കഴിഞ്ഞില്ലേങ്കില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ മുന്നിട്ടിറങ്ങും.

 വല്യേട്ടന്‍ മനോഭാവം

വല്യേട്ടന്‍ മനോഭാവം

പ്രതിപക്ഷ ഐക്യ നിരയില്‍ വല്ല്യേട്ടന്‍ മനോഭാവം കളിക്കാന്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തെ മുഖ്യകക്ഷി എന്ന കടുംപിടുത്തും മാറ്റിവെച്ച് പ്രതിപക്ഷക കക്ഷികളുമായി അനുരഞ്ജന ചര്‍ച്ച നടത്തും.

 യുപിയില്‍

യുപിയില്‍

543 അംഗ ലോകസഭയിലേക്ക് 80 അംഗങ്ങളെ നല്‍കുന്ന യുപിയില്‍ എസ്പിക്കും ബിഎസ്പിക്കുമുള്ള സ്വാധീനം ചെറുതല്ല. അതുകൊണ്ട് തന്നെ യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എന്തുവിട്ട് വീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറായേക്കും.

 നല്ലബന്ധം

നല്ലബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുമ്പോഴും സോണിയയുമായും രാഹുലുമായും ഒരു തര്‍ക്കവുമിില്ലെന്ന് മായാവതി ആവര്‍ത്തിക്കുന്നുണ്ട്.മാത്രമല്ല പ്രതിപക്ഷ ഐക്യത്തിന് വേണ്ടി ഇരുവരും ആത്മാര്‍ത്ഥതയോടെ ശ്രമിക്കുന്നുണ്ടെന്നും മായാവതി പറഞ്ഞിരുന്നു.

 ഒന്നിച്ചേക്കും

ഒന്നിച്ചേക്കും

മായാവതിയുടെ ഈ നിലപാടിനെ യുപിയില്‍ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ തന്നെയാണ് സോണിയയും രാഹുലും കരുതുന്നത്. യുപിയില്‍ ഭിന്നിച്ച് നില്‍ക്കുന്നത് ആത്മഹ്ത്യാപരമാണെന്ന് മായാവതിക്കും നന്നായി അറിയാം. അതുകൊണ്ട് തന്നെ ഒരുപക്ഷേ മായാവതി ഈ ശ്രമം നിരസിച്ചേക്കില്ല.

 യുവനിര

യുവനിര

ഒപ്പം തന്നെ പ്രതിപക്ഷ നിരയിലെ യുവനേതാക്കളാ അഖിലേഷ് യാദവ്, തേജസ്വി യാദവ്, ജയന്ത് ചൗധരി, എന്നിവരുമായി രാഹുല്‍ ഗാന്ധിക്ക് അടുത്ത ബന്ധവും ഉണ്ട്. അതുകൊണ്ട് തന്നെ ഈ സൗഹൃദം മുതലെടുത്ത് സഖ്യചര്‍ച്ചകള്‍ കൂടുതല്‍ ശക്തമാക്കാന്‍ രാഹുലിന് കഴിഞ്ഞേക്കും.

ദൂതന്‍

ദൂതന്‍

നിലവില്‍ കോണ്‍ഗ്രസുമായി എസ്പിക്കും ബിഎസ്പിക്കുമുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ തേജസ്വി യാദവ് മധ്യസ്ഥന്‍റെ വേഷത്തില്‍ ഉണ്ട്. ഈ നീക്കങ്ങള്‍ എല്ലാം പ്രതിപക്ഷത്തിന്‍റെ മഹാസഖ്യ സ്വപ്നങ്ങള്‍ക്ക് ശക്തിപകരാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്.

ഒരൊറ്റ ദളിതനും അയ്യപ്പനെ രക്ഷിക്കാന്‍ സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്! വൈറലായി മൃദുലദേവിയുടെ കുറിപ്പ്ഒരൊറ്റ ദളിതനും അയ്യപ്പനെ രക്ഷിക്കാന്‍ സ്വന്തം ഊര്‍ജ്ജം പാഴാക്കരുത്! വൈറലായി മൃദുലദേവിയുടെ കുറിപ്പ്

English summary
congress had a plan b for the comming Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X