കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ ചാണക്യൻ കോൺഗ്രസ്! അരവിന്ദ് കെജ്രിവാളിനെ ജയിപ്പിക്കാൻ ത്യാഗം, തിരഞ്ഞെടുപ്പിൽ സംഭവിച്ചത്!

Google Oneindia Malayalam News

Recommended Video

cmsvideo
Congress pre palnned aap's victory in delhi before polling | Oneindia Malayalam | Oneindia Malayalam

ദില്ലി: 2015ലെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയോട് കൂടിത്തന്നെ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിച്ചിരുന്നു. 15 വര്‍ഷത്തോളം ദില്ലി ഭരിച്ച പാര്‍ട്ടിക്ക് അന്ന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പിന്നാലെ ഷീല ദീക്ഷിതിന്റെ മരണം കോണ്‍ഗ്രസില്‍ വന്‍ നേതൃത്വ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

അരവിന്ദ് കെജ്രിവാളിന്റെ വ്യക്തി പ്രഭാവം മറികടക്കാന്‍ മാത്രം കരുത്തുളള ഒരു നേതാവ് ദില്ലിയില്‍ കോണ്‍ഗ്രസിനില്ല. ഉളള നേതാക്കള്‍ക്ക് തമ്മിലടി കഴിഞ്ഞിട്ട് നേരവും ഇല്ല. ഇക്കുറി ദില്ലി തിരഞ്ഞെടുപ്പിനോട് തണുപ്പന്‍ മട്ടിലാണ് കോണ്‍ഗ്രസ് പ്രതികരിച്ചത് തന്നെ. പ്രചാരണ രംഗത്ത് ചൂടും ചൂരും ഇല്ലായിരുന്നു. ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ത്യാഗം ചെയ്തതാണ് എന്നാണ് നേതാക്കള്‍ സമ്മതിക്കുന്നത്.

സീറ്റുകൾ കയ്യിൽ നിന്ന് പോകും

സീറ്റുകൾ കയ്യിൽ നിന്ന് പോകും

2015ല്‍ കോണ്‍ഗ്രസില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ദില്ലിയില്‍ ബിജെപിയുടേയും അവസ്ഥ. കോണ്‍ഗ്രസ് സംപൂജ്യരായപ്പോള്‍ ബിജെപിക്ക് ലഭിച്ചത് വെറും മൂന്ന് സീറ്റുകള്‍ ആയിരുന്നു. ഇക്കുറി ദില്ലിയില്‍ അരവിന്ദ് കെജ്രിവാള്‍ ഭരണം നിലനിര്‍ത്തും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.. അതേസമയം 67 സീറ്റുകള്‍ നിലനിര്‍ത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചേക്കില്ല.

വിജയ പ്രതീക്ഷകൾ

വിജയ പ്രതീക്ഷകൾ

എന്ന് മാത്രമല്ല ബിജെപി സീറ്റ് നില ഉയര്‍ത്തുമെന്നും പ്രവചനങ്ങളുണ്ട്. 48 സീറ്റുകള്‍ നേടി ദില്ലിയില്‍ ബിജെപി അധികാരത്തിലെത്തും എന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരിയുടെ പ്രവചനം. ഇതോടെ ആം ആദ്മി പാര്‍ട്ടി വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് നേതാക്കളും വിജയ പ്രതീക്ഷകള്‍ തന്നെയാണ് പങ്കുവെയ്ക്കുന്നത്.

തോൽവി സമ്മതിച്ചു

തോൽവി സമ്മതിച്ചു

അതിനിടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ ചര്‍ച്ചയാവുകയാണ്. ദില്ലിയില്‍ ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിന് വേണ്ടി ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദില്ലിയില്‍ കോണ്‍ഗ്രസ് തോല്‍വി ഫലം വരുന്നതിന് മുന്‍പേ സമ്മതിച്ചിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെടിഎസ് തുളസി, താരിഖ് അന്‍വര്‍ എന്നിവര്‍ പ്രതികരിച്ചു.

വോട്ട് ഭിന്നിക്കാതിരിക്കാൻ

വോട്ട് ഭിന്നിക്കാതിരിക്കാൻ

അരവിന്ദ് കെജ്രിവാള്‍ മൂന്നാം വട്ടവും ദില്ലിയുടെ മുഖ്യമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ദില്ലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് സജീവമാകാത്തതിനുളള കാരണം വോട്ടുകള്‍ ഭിന്നിച്ച് ആം ആദ്മി പാര്‍ട്ടി തോല്‍ക്കുകയും ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്ന് പറയുന്നു..

കോൺഗ്രസ് ത്യാഗം ചെയ്തു

കോൺഗ്രസ് ത്യാഗം ചെയ്തു

കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന് വേണ്ടി ത്യാഗം ചെയ്തിരിക്കുകയാണ്. ബിജെപി ഇപ്പോള്‍ ഒരു പാഠം പഠിപ്പിച്ചിരിക്കുകയാണ് എന്നും വിദ്വേഷ രാഷ്ട്രീയം വിജയിക്കില്ലെന്ന് അവര്‍ക്ക് മനസ്സിലായിരിക്കുകയാണ് എന്നും കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത് ആം ആദ്മി പാര്‍ട്ടി സര്‍ക്കാരുണ്ടാക്കും എന്നാണ് എന്ന് കെടിഎസ് തുളസി പ്രതികരിച്ചു.

ബിജെപിയെ അകറ്റി നിർത്താൻ

ബിജെപിയെ അകറ്റി നിർത്താൻ

പ്രചാരണത്തിന് കരുത്തരായ നേതാക്കളെ ഇറക്കാതെ കോണ്‍ഗ്രസ് ത്യാഗം ചെയ്യുകയാണ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ശക്തമായ പ്രചാരണം നടത്തിയിരുന്നുവെങ്കില്‍ വോട്ട് വിജഭിക്കുന്ന സാഹചര്യം ഉണ്ടാവുമായിരുന്നുവെന്നും അത് ബിജെപിയുടെ വിജയത്തിലേക്ക് നയിക്കുമായിരുന്നു എന്നുമാണ് കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വര്‍ പ്രതികരിച്ചത്. ഇക്കുറി കോണ്‍ഗ്രസിന് 0 മുതല്‍ 2 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍.

English summary
Congress had sacrificed for AAP in Delhi Polls, Says leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X