Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ കയ്യിൽ മുസ്ലീംങ്ങളുടെ രക്തം പുരണ്ടിരിക്കുന്നു! പാർട്ടിയെ വെട്ടിലാക്കി സൽമാൻ ഖുർഷിദ്

അലിഗഡ്: 2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ പോരാട്ടമുഖം തുറന്ന കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൈകളില്‍ മുസ്ലീംങ്ങളുടെ രക്തക്കറയുണ്ട് എന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് ഖുര്‍ഷിദ് വിവാദ പ്രസ്താവന നടത്തിയത്.

വര്‍ഷങ്ങള്‍ നീണ്ട കോണ്‍ഗ്രസ് ഭരണകാലത്ത് ബാബറി മസ്ജിദ് തകര്‍ത്തത് ഉള്‍പ്പെടെ രാജ്യത്ത് അനേകം കലാപങ്ങള്‍ നടന്നിട്ടുണ്ടെന്നത ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ത്ഥി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ വിവാദ പരാമര്‍ശം. താന്‍ കോണ്‍ഗ്രസുകാരനാണെങ്കിലും മുസ്ലീംമിന്റെ രക്തം കോണ്‍ഗ്രസിന്റെ കൈകളില്‍ പുരണ്ടിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നുവെന്ന് ഖുര്‍ഷിദ് പറഞ്ഞു.

Congress

ഒരു സാധാരണക്കാരന്‍ എന്ന നിലയ്ക്കാണ് താനിക്കാര്യം പറയുന്നത്. ഞങ്ങളുടെ കൈകളിലെ രക്തം കാണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. കാരണം ആ രക്തം നിങ്ങളുടെ കൈകളില്‍ പുരളരുത് എന്ന് പറയുന്നതിന് വേണ്ടിയാണത്. അവരെ ആക്രമിക്കുമ്പോള്‍ നിങ്ങളുടെ കൈകളില്‍ രക്തക്കറയുണ്ടാകുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ചരിത്രത്തില്‍ നിന്നും ചിലതൊക്കെ പഠിക്കാനുണ്ട്. എങ്കില്‍ മാത്രമേ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അലിഗഡിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇതുപോലൊരു ചോദ്യം മറ്റൊരു വിദ്യാര്‍ത്ഥി നിങ്ങളോട് ചോദിക്കാതിരിക്കുകയുള്ളൂ എന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

പരാമര്‍ശം വിവാദത്തിലായെങ്കിലും പറഞ്ഞത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് സല്‍മാന്‍ ഖുര്‍ഷിദ്. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതിനിധിയല്ല, മറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെയാണ്. പാര്‍ട്ടിയെ പ്രതിരോധിക്കുകയാണ് താന്‍ ചെയ്തത് എന്നും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുമെന്നും അത് ആവര്‍ത്തിക്കുമെന്നുമാണ് ഖുര്‍ഷിദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കോണ്‍ഗ്രസ് ചെയ്തുകൂട്ടിയ പാപങ്ങളുടെ വില കൊടുക്കാനുള്ള സമയമായെന്നാണ് വിവാദത്തോട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+