കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ഷിക കടം എഴുതിത്തള്ളിയില്ലെന്ന് ചൗഹാന്‍; 21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് വീട്ടില്‍

Google Oneindia Malayalam News

Recommended Video

cmsvideo
21 ലക്ഷം കര്‍ഷകരുടെ പേരുമായി കോണ്‍ഗ്രസ് ചൗഹാന്‍റെ വീട്ടില്‍

ഭോപ്പാല്‍: കഴിഞ്ഞ വര്‍ഷം അവസാനം നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിലെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ലോക്സഭയിലേക്ക് മധ്യപ്രദേശില്‍ നിന്ന് മികച്ച വിജയം നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. നിയസഭയിലേക്കുള്ള 230 സീറ്റുകളില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ബിഎസ്പി അടക്കുമുള്ള കക്ഷികളുടെ പിന്തുണയോടെയാണ് ഭരണം തുടരുന്നത്.

<strong>പാലാ പിടിക്കാന്‍ ഇടതിന് അപ്രതീക്ഷിത സ്ഥനാര്‍ത്ഥി?: മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പടവന്‍</strong>പാലാ പിടിക്കാന്‍ ഇടതിന് അപ്രതീക്ഷിത സ്ഥനാര്‍ത്ഥി?: മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ പടവന്‍

2014 ല്‍ സംസ്ഥാനത്തെ 29 സീറ്റുകളില്‍ കേവലം 3 സീറ്റുകള്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് അധികാരത്തിലേറിയതിന് പിന്നാലെ നടപ്പിലാക്കിയ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയതടക്കമുള്ള ജനകീയ പദ്ധതികളും തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

കമല്‍നാഥ് തുടക്കമിട്ടത്

കമല്‍നാഥ് തുടക്കമിട്ടത്

അധികാരത്തിലേറിയ ഉടന്‍ തന്നെ കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയായിരുന്നു കമല്‍നാഥ് തുടക്കമിട്ടത്. ഈ നടപടി കോണ്‍ഗ്രസ് പ്രചരണത്തില്‍ സജീവമായി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ അവകാശ വാദങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ബിജെപി നടത്തുന്നത്

കര്‍ഷകരെ വഞ്ചിച്ചു

കര്‍ഷകരെ വഞ്ചിച്ചു

അധികാരത്തിലേറി 10 ദിവസങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ലക്ഷകണക്കിന് കര്‍ഷകരെ വഞ്ചിച്ചുവെന്നായിരുന്നു മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ആരോപണം.

പരിഹാരം കാണണം

പരിഹാരം കാണണം

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയെന്ന കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ മറുഭാഗത്ത് കര്‍ഷകര്‍ക്ക് ബാങ്ക് നോട്ടീസ് ലഭിച്ചു കൊണ്ടേയിരിക്കുകയാണ്. സര്‍ക്കാറിനോടും മുഖ്യമന്ത്രി കമല്‍ നാഥിനോടും ഈ പ്രതിസന്ധിക്കൊരു പരിഹാരം കാണാന്‍ ഞാന്‍ ആവശ്യപ്പെടുകയാണെന്നും ചൗഹാന്‍ പറഞ്ഞു.

കടങ്ങള്‍ എഴുതി തള്ളണമെങ്കില്‍

കടങ്ങള്‍ എഴുതി തള്ളണമെങ്കില്‍

കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനപ്രകാരമുള്ള കടങ്ങള്‍ എഴുതി തള്ളണമെങ്കില്‍ 48000 കോടി രൂപ ആവശ്യമാണ്. എന്നാല്‍ ഇതുവരെ ആകെ 1300 കോടിയാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ലക്ഷകണക്കിന് ജനങ്ങളെയാണ് മധ്യപ്രദേശില്‍ രാഹുല്‍ ഗാന്ധി വഞ്ചിതെന്നും ചൗഹാന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് അവകാശപ്പെട്ടത്

കോണ്‍ഗ്രസ് അവകാശപ്പെട്ടത്

സംസ്ഥാനത്തെ 21 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടത്. ഇത് ശുദ്ധ തട്ടിപ്പാണെന്നാണ് ബിജെപി നേതാക്കളും മുന്‍ മുഖ്യമന്ത്രി ശിവരാജ് സിഹ് ചൗഹാനും ആരോപിക്കുന്നത്. ഈ ആരോപണങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ മറുപടിയുമായി രംഗത്ത് എത്തുകയായിരുന്നു കോണ്‍ഗ്രസ്.

ചൗഹാന്‍റെ വീട്ടില്‍

ചൗഹാന്‍റെ വീട്ടില്‍

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം വായ്പ ഇളവ് നേടിയ 21 ലക്ഷം കര്‍ഷകരുടേയും പേരുവിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തുറന്ന ജീപ്പില്‍ ചൗഹാന്‍റെ വീട്ടില്‍ കൊണ്ടുപോയി നല്‍കിയായിരുന്നു ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.

സുരേഷ് പചൗരിയുടെ നേതൃത്വത്തില്‍

സുരേഷ് പചൗരിയുടെ നേതൃത്വത്തില്‍

മുന്‍ കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പചൗരിയുടെ നേതൃത്വത്തിലായിരുന്നു ഇത്തരത്തിലൊരു നീക്കം. സാമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസിന്‍റെ ഈ മറുപടി.

55 ലക്ഷം പേരിലേക്ക്

55 ലക്ഷം പേരിലേക്ക്

തിരഞ്ഞെടുപ്പ് പെരുമാച്ചട്ടം നിലവില്‍ വരുന്നതുവരെ 21 ലക്ഷം പേര്‍ക്കാണ് ഇതുവരെ ജയ് കിസാന്‍ വായ്പ ഇളവ് പദ്ധതിയിലൂടെ സംസ്ഥാനത്ത് ഗുണം ലഭിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇത് 55 ലക്ഷം പേരിലേക്ക് എത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

മധ്യപ്രദേശ് കോണ്‍ഗ്രസ്

ട്വീറ്റ്

മധ്യപ്രദേശ് കോണ്‍ഗ്രസ് സേവാദള്‍

English summary
Congress handed over the list of 21 lakh farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X