മധ്യപ്രദേശില്‍ ബിജെപി വീഴും; കോണ്‍ഗ്രസിന് ഭൂരിപക്ഷം; ഇറക്കിയത് 50000 പേരെ, ലക്ഷ്യം 43 മണ്ഡലം!!
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രധാന സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് ഇവിടെ ഭരിക്കുന്നത്. ബുധനാഴ്ചയാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്. ഒറ്റഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷയിലാണ്. ബിജെപിക്കും പ്രതീക്ഷ കുറവില്ല. എന്നാല്‍ ഉള്‍പ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിക്കുമോ എന്ന ആശങ്കയുണ്ട്.
കഴിഞ്ഞ ഒരുമാസത്തിനിടെ വന്ന എല്ലാ അഭിപ്രായ സര്‍വെകളും ബിജെപി പഴയ തിളക്കം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് അധികാരം പിടിക്കാന്‍ സാധിക്കില്ലെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തന്നെ ഒരു പഠനം നടത്തി. മണ്ഡലങ്ങള്‍ തിരിച്ചുള്ള വിശദമായ പഠനം. ഇതില്‍ തെളിഞ്ഞത് നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ്. വിശദീകരണം ഇങ്ങനെ.....

ഒരുപടി മുന്നില്‍
ബിജെപിയെക്കാല്‍ ഒരുപടി മുന്നില്‍ കോണ്‍ഗ്രസ് ഉണ്ടാകുമെന്ന് കോണ്‍ഗ്രസിന്റെ ഡാറ്റാ അനലിസ്റ്റ് ശശാങ്ക് ശുക്ല പറഞ്ഞു. കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് സംഘത്തിന്റെ ദേശീയ കോ ഓര്‍ഡിനേറ്ററാണ് ശുക്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ഇദ്ദേഹമാണ്.

2.8 ശതമാനം വോട്ടുകള്‍
ബിജെപിയക്കാള്‍ 2.8 ശതമാനം വോട്ടുകള്‍ ബിജെപി പിടിക്കുമെന്ന് ശുക്ല പറയുന്നു. എന്നാല്‍ ഒരുമാസത്തിനിടെ പുറത്തുവന്ന എല്ലാ അഭിപ്രായ സര്‍വ്വെകളിലും പറയുന്നത് ബിജെപിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ്. 230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. ഇതില്‍ ബിജെപിക്ക് 116 സീറ്റ് കിട്ടുമെന്നാണ് ചില സര്‍വെകള്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് 102ഉം.

അവസാന ഘട്ടത്തില്‍
എന്നാല്‍ അവസാന ഘട്ട പ്രചാരണത്തില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്ന് ശുക്ല പറയുന്നു. മൂന്നാഴ്ച മുമ്പ് സിഎസ്ഡിഎസ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ബിജെപി അഞ്ച് ശതമാനം വരെ ലീഡ് ചെയ്യുന്നുവെന്നാണ്. ശേഷം നടത്തിയ പഠനത്തില്‍ ഒരു ശതമാനമായി ബിജെപി ലീഡ് കുറഞ്ഞു. ഞായറാഴ്ച നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കോണ്‍ഗ്രസ് 2.8 ശതമാനം ലീഡ് ചെയ്യുന്നുവെന്നാണ് ശുക്ല അവകാശപ്പെട്ടു.

അഞ്ച് ശതമാനമായി വര്‍ധിക്കും
അടുത്ത ദിവസം കോണ്‍ഗ്രസിന്റെ സാധ്യത അഞ്ച് ശതമാനമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ശുക്ല പറയുന്നു. എന്നാല്‍ നേരിയ വ്യതിയാനത്തിനും സാധ്യതയുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ബൂത്ത് തലത്തില്‍ നടത്തിയ പ്രചാരണവും ജനങ്ങളുടെ നിലപാട് മാറ്റം സംബന്ധിച്ച പഠനവുമാണ് കോണ്‍ഗ്രസിന് അവസാന ഘട്ടത്തില്‍ കുതിക്കാന്‍ സാധിച്ചതെന്ന് ശുക്ല പറഞ്ഞു.

ശക്തി എന്ന പദ്ധതി
പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ ശക്തി എന്ന പദ്ധതി കോണ്‍ഗ്രസ് മധ്യപ്രദേശില്‍ നടപ്പാക്കിയിരുന്നു. മധ്യപ്രദേശിലെ 230 നിയമസഭാ മണ്ഡലങ്ങളില്‍ 65341 ബൂത്തുകളാണുള്ളത്. 95 ശതമാനം ബൂത്തുകളിലും കോണ്‍ഗ്രസ് സജീവമായിരുന്നു.

43 മണ്ഡലങ്ങള്‍
ഓരോ ബൂത്തിലും കുറഞ്ഞത് അഞ്ച് പ്രവര്‍ത്തകരെ വരെ കോണ്‍ഗ്രസ് നിയോഗിച്ചു. ചില സ്ഥലങ്ങളില്‍ 30 വരെ പ്രവര്‍ത്തകരെയാണ് നിയോഗിച്ചത്. കോണ്‍ഗ്രസ് ഡാറ്റാ ടീം പ്രധാനമായും കേന്ദ്രീകരിച്ചത് 43 മണ്ഡലങ്ങളിലായിരുന്നു. ബിജെപി നേരിയ ഭൂരിപക്ഷത്തിന് കഴിഞ്ഞതവണ ജയിച്ച മണ്ഡലങ്ങളാണ് ഈ 43 ഉം. ഇവിടെ 10429 ബൂത്തുകളാണുള്ളത്. 50000 പ്രവര്‍ത്തകരെ വിന്യസിച്ചാണ് കോണ്‍ഗ്രസ് ഇവിടെ കളിച്ചത്.

100 വോട്ട് വീതം കൂടുതല്‍
കോണ്‍ഗ്രസ് പ്രധാനമായും ഉന്നമിട്ട് പ്രവര്‍ത്തിച്ച 10000 ബൂത്തുകളില്‍ കോണ്‍ഗ്രസിന് 100 വോട്ട് വീതം കൂടുതല്‍ കിട്ടുമെന്നാണ് ശുക്ല പറയുന്നത്. രണ്ട് തന്ത്രങ്ങളാണ് ഈ ബൂത്തുകളില്‍ കോണ്‍ഗ്രസ് പയറ്റിയത്. ഓരോ വീട്ടിലും കയറി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചുള്ള പട്ടിക ചേര്‍ക്കലും രാഷ്ട്രീയ നയ വിശദീകരണ പ്രചാരണവുമായിരുന്നു ഒന്ന്. സാധാരണ ഫോണ്‍ ഉപയോഗിക്കുന്നവരെ പ്രത്യേകം കണ്ടെത്തി പാര്‍ട്ടി നിലപാടുകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു മറ്റൊന്ന്.

ഇത്തവണ കയറിയിറങ്ങി
ഓരോ വീടുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തവണ കയറിയിറങ്ങി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രവര്‍ത്തനം നടത്തിയിരുന്നില്ലെന്നും ശുക്ല പറയുന്നു. ഈ കണക്കുകളെല്ലാം അദ്ദേഹം നിരത്തുന്നുണ്ടെങ്കിലും വന്‍ മുന്നേറ്റത്തിന് കോണ്‍ഗ്രസിന് സാധിക്കില്ലെന്ന് സമ്മതിക്കുന്നുണ്ട്.

കോണ്‍ഗ്രസ് വാദം തകര്‍ന്നേക്കും
15 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ബൂത്ത് തലത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് പറയുന്നു. എന്നിട്ടും അവസാന ഘട്ടത്തിലും 2.8 ശതമാനം മാത്രം ലീഡ് കിട്ടുമെന്നാണ് പറയുന്നത്. ഈ ശതമാനം എപ്പോഴും മാറാവുന്നതാണെന്ന് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദി പ്രിന്റ് അസോഷ്യേറ്റ് എഡിറ്റര്‍ റുഹി തിവാരി പറയുന്നു.

ആദ്യം പതറിയത്
മധ്യപ്രദേശില്‍ സീറ്റ് വിഭജന വിഷയത്തിലാണ് കോണ്‍ഗ്രസിന് ആദ്യം പതറിയത്. ബിഎസ്പിയെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ചില സീറ്റുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് കോണ്‍ഗ്രസും ബിഎസ്പിയും ഉടക്കിയത്. ബിഎസ്പിക്ക് സംസ്ഥാനത്ത് വ്യാപകമായ സാന്നിധ്യമില്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ മാത്രം ബിഎസ്പി ശക്തരാണ്.

കോണ്‍ഗ്രസിന് സാധിച്ചില്ല
സന്ന്യാസി സമൂഹം ബിജെപിക്ക് എതിരായിട്ടുണ്ട്. എന്നാല്‍ ചിലര്‍ മാത്രമാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാവരുടെയും പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. അതും പോരായ്മയാണ്. മാത്രമല്ല, പാര്‍ട്ടിയിലെ ഉള്‍പ്പോരും കോണ്‍ഗ്രസിന് ചില മണ്ഡലങ്ങളില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.












Click it and Unblock the Notifications