'ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി പദ്ധതിയിടുന്നു': ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് കോണ്‍ഗ്രസ്
ദില്ലി: പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബി ജെ പി പദ്ധതിയിടുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ചിറ്റാപ്പൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി മണികണ്ഠ റാത്തോഡ് ഖാര്‍ഗെയെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചെന്നും അദ്ദേഹത്തെയും കുടുംബത്തെയും ഇല്ലാതാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് ബംഗളൂരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു.

കര്‍ണാടക തിരഞ്ഞെടുപ്പ് പടിവാതില്‍ നില്‍ക്കുമ്പോഴാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയുടേതാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ശബ്ദ സന്ദേശം പുറത്തുവന്നത്. ഖാര്‍ഗെയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് പറയുന്ന സന്ദേശത്തില്‍ അസഭ്യവാക്കുകളും ശബ്ദ സന്ദേശത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ബി ജെ പി നേതാക്കല്‍ ഖാര്‍ഗയെയും കുടുംബത്തെയും ഇല്ലാതാക്കാന്‍ അടിത്തറ പാകുകയാണ്. ചിറ്റാപ്പൂരിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ബസവരാജ ബൊമ്മയ്ക്ക് ഏറ്റവും അടുത്ത ആളാണെന്ന് ശബ്ദ സന്ദേശത്തില്‍ നിന്ന് വ്യക്തമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പ്രതികരിച്ചു.
ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന ചിറ്റപ്പൂര്‍ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാണ് മണികണ്ഠന റാത്തോഡ്.
ഇയാള്‍ക്കെതിരെ മുപ്പതില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 13-ന് പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ വധഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications