കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിറങ്ങുന്ന നേതാക്കൾക്ക് കോൺഗ്രസ് മുന്നറിയിപ്പ്, പദവി രാജിവയ്ക്കണം

Google Oneindia Malayalam News

ദില്ലി: ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയില്ലെന്ന് അറിയിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റി. രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ തിരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂധനന്‍ മിസ്ത്രി അറിയിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണെന്ന പ്രചരണം ആദ്യ ഘട്ടത്തില്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

1

മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അതോറിറ്റി അധ്യക്ഷന്‍ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വോട്ടര്‍മാര്‍ക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനത്തും പോഷക സംഘകള്‍ക്കും നേതൃത്വം നല്‍കുന്നവരും സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങണമെങ്കില്‍ പദവിയില്‍ നിന്ന് രാജിവയ്ക്കണം.

2

പദവിയില്‍ ഇരുന്നുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇറങ്ങരുതെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. പ്രചാരണത്തിന് വേണ്ടി ഓരോ സംസ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് വേണ്ടി പി സി സി അധ്യക്ഷന്മാര്‍ സൗകര്യം ഏര്‍പ്പെടുത്തണം. വോട്ടര്‍മാരെ കൊണ്ടുവരാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഹനം ഏര്‍പ്പെടുത്തരുതെന്നും മോശം കുറിപ്പുകള്‍ പുറത്തിറക്കരുതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

3

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍

അങ്ങനെയുള്ളവരുടെ സ്ഥാനാര്‍ത്ഥിത്വം അസാധുവാക്കുന്നതിനും അച്ചടക്ക നടപടി അടക്കമുള്ളവ സ്വീകരിക്കുമെന്നും മിസ്ത്രി വ്യക്തമാക്കി. അതേസമയം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രചാരണം ശക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഖാര്‍ഗെയ്‌ക്കെതിരെ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.

4

മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പോലെയുള്ള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ശശി തരൂര്‍ പറയുന്നത്. ഗാന്ധി കുടുംബം കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന മൂന്ന് നേതാക്കളില്‍ ഒരാളാണ് ഖാര്‍ഗെജി. അദ്ദേഹത്തെ പോലൊരു നേതാവിന് കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരാനാകില്ല. കോണ്‍ഗ്രസ് അധ്യക്ഷനായി ഖാര്‍ഖെ വന്നാല്‍ നിലവിലെ സംവിധാനം തന്നെ തുടരുമെന്നാണ് ശശി തരൂര്‍ പറയുന്നത്.

5

വൃശ്ചികക്കൂറിന് അപൂര്‍വ്വമായ ഒരു കാലം, മീനക്കൂറുകാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, സമ്പൂർണ്ണവാരഫലംവൃശ്ചികക്കൂറിന് അപൂര്‍വ്വമായ ഒരു കാലം, മീനക്കൂറുകാർക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങള്‍, സമ്പൂർണ്ണവാരഫലം

ഞങ്ങള്‍ ശത്രുക്കളല്ല, ഇതൊരു യുദ്ധവുമല്ല. ഈ തിരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ഭാവിക്ക് വേണ്ടിയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന മാറ്റം തനിക്ക് കോണ്‍ഗ്രസില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും സശി തരൂര്‍ പറഞ്ഞു. അതേസമയം, വരും ദിവസങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് ഇരുവരും പദ്ധതിയിടുന്നത്. മുതിര്‍ന്ന നേതാക്കള്‍ ഖാര്‍ഗെയ്ക്ക് പിന്തുണ നല്‍കുമ്പോള്‍ യുവ നേതാക്കളില്‍ പലരും ശശി തരൂരിന് പിന്തുണയുമായി എത്തുന്നുണ്ട്.

രാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെരാഹുൽ ഒന്നുവന്നു സംസാരിച്ചപ്പോൾ അവസാനിച്ചത് 29 വർഷത്തെ പിണക്കം; സംഭവമിങ്ങനെ

English summary
Congress has clarified there is no official candidate for the presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X