Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം 5 കോടി വോട്ടര്‍മാര്‍, പിന്നാലെ അതുക്കും മേലെ: യുപിയില്‍ 'മിഷന്‍ 100' മായി കോണ്‍ഗ്രസ്

ലഖ്നൗ: നിലവിലെ സാഹച്യത്തില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് അധികാരത്തില്‍ എത്താന്‍ കഴിയില്ലെന്ന് മറ്റേരാക്കാളും ബോധ്യമുള്ളത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെയാണ്. അതുകൊണ്ട് സംസ്ഥാന ഭരണം പിടിച്ചെടുക്കുക എന്ന അജണ്ട മുന്‍ നിര്‍ത്തിയല്ല ഉത്തര്‍പ്രദേശില്‍ അവര്‍ തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ഏറ്റവും ചുരുങ്ങിയത് 100 സീറ്റുകളിലെങ്കിലും വിജയിച്ച് സംസ്ഥാനത്തെ നഷ്ടപ്രതാപം തിരിച്ച് പിടിക്കലാണ് അവരുടെ ലക്ഷ്യം.

അതോടൊപ്പം തന്നെ സംസ്ഥാനത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്യുകയും. നിലവില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ട്ടി തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യതകള്‍ തള്ളിക്കളയുന്നുമില്ല. പ്രിയങ്ക ഗാന്ധി തന്നെ നേരിട്ടിറങ്ങിയാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരഞ്ഞെടുപ്പിന് ഇനിയും മാസങ്ങളുണ്ടെങ്കിലും വിവിധ വിഭാഗങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്നതിനായി നിരവധി പരിപാടികളും അവര്‍ ആസൂത്രണം ചെയ്യുന്നു.

യുവാക്കളെ പാര്‍ട്ടിയിലേക്ക്

അത്തരത്തില്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനും വക്താക്കളാക്കി മാറ്റുന്നതിനും കോണ്‍ഗ്രസ് തന്ത്രം ആവിഷ്കരിക്കുന്നുണ്ട്. ഇതിനായി സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ "ബനേ യുപി കി ആവാസ്" (യുപിയുടെ ശബ്ദമാകൂ) എന്ന പ്രത്യേക പ്രചരണ പരിപാടിക്ക് ചൊവ്വാഴ്ച തുടക്കം കുറിച്ചു. പ്രിയങ്ക ഗാന്ധിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു പദ്ധതിയെന്ന സൂചനയാണ് യു പി സി സി മീഡിയ വിഭാഗം അധ്യക്ഷൻ നസിമുദ്ദീൻ സിദ്ദിഖി പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.

എന്തൊരു നോട്ടമാണിത് അനുക്കുട്ടീ...; വൈറാലായി അനു സിത്താരയുടെ ചിത്രങ്ങള്‍

ഉത്തര്‍പ്രദേശിന്റെ ചുമതലുയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി

ഉത്തര്‍പ്രദേശിന്റെ ചുമതലുയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര ജനങ്ങളുടെ ശബ്ദമായി മാറിയെന്നും അവരുടെ ആവശ്യത്തിനായി പോരാടുന്ന നേതാവാണ് പ്രിയങ്കയെന്നും നസിമുദ്ദീൻ സിദ്ദിഖി പറഞ്ഞു. അവരുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ എല്ലാവരുടേയും പിന്തുണ അവാശ്യമാണ്. പ്രത്യേകിച്ച് യുവാക്കളുടേത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളിലെയും യുവാക്കളോട് പ്രചാരണത്തിൽ പങ്കാളികളാകാൻ പാർട്ടി ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വക്താക്കളുടെ നിയമനം നടത്തും

എല്ലാ ജില്ലയിലും അഭിമുഖം നടത്തി പാർട്ടി വക്താക്കളുടെ നിയമനം നടത്തുമെന്ന് യുപിസിസി മീഡിയ വിഭാഗം വൈസ് ചെയർമാൻ പങ്കജ് ശ്രീവാസ്തവയും പറഞ്ഞു. നവംബർ 15 ന് ഉന്നാവോയിൽ വെച്ച് ലഖ്‌നൗ ഡിവിഷനിൽ വെച്ചായിരിക്കും ആദ്യ അഭിമുഖം നടത്തുക. നവംബർ 16 ന് ലഖ്‌നൗ, നവംബർ 17 ന് സീതാപൂർ, നവംബർ 18 ന് ഹർദോയ്, നവംബർ 20 ന് റായ്ബറേലി എന്നിവിടങ്ങളിൽ അഭിമുഖം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി.

കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുമായി

കര്‍ഷകരെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ലഖിംപൂർ ഖേരിയില്‍ നവംബര്‍ 12 നാണ് അഭിമുഖം. എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നുമുള്ള ഊര്‍ജ്ജ സ്വലരായ യുവാക്കളെയാണ് കോണ്‍ഗ്രസ് തേടുന്നത്. ഇവരിലുടെ യുവാക്കളുടെ പള്‍സ് അറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. യുവാക്കള്‍ക്ക് പ്രകടന പത്രികയില്‍ പ്രത്യേക വാഗ്ദാനങ്ങളും ഉള്‍പ്പെടുത്തും.

ഇപ്പോള്‍ കോൺഗ്രസിൽ അംഗങ്ങളല്ലാത്തതും, എന്നാല്‍ കോണ്‍ഗ്രസ്

ഇപ്പോള്‍ കോൺഗ്രസിൽ അംഗങ്ങളല്ലാത്തതും, എന്നാല്‍ കോണ്‍ഗ്രസ് ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നതുമായ യുവാക്കള്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാമെന്നും നേതൃത്വം വ്യക്തമാക്കി. അഭിമുഖങ്ങളുടെ നടത്തിപ്പിന് മേൽനോട്ടം വഹിക്കാൻ പാർട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയോടും ജില്ലാ, സിറ്റി ഭാരവാഹികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും പങ്കജ് ശ്രീവാസ്തവ പറഞ്ഞു.

 5 കോടി സ്ത്രീ വോട്ടർമാരിലേക്ക് എത്താൻ

അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉത്തർപ്രദേശിലെ 5 കോടി സ്ത്രീ വോട്ടർമാരിലേക്ക് എത്താൻ പദ്ധതിയിടുന്ന "സ്ത്രീ കേന്ദ്രീകൃത" പദ്ധതി സംസ്ഥാനത്ത് കോണ്‍ഗ്രസ് വിജയകരമായി പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതിന് പിന്നാലെയാണ് 5 കോടിയിലും ഏറെ വരുന്ന ഒരു വോട്ടുബാങ്കിലേക്ക് കണ്ണുവെച്ചുകൊണ്ട് പുതിയ പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ

കോൺഗ്രസിന്റെ "ലഡ്‌കി ഹൂൺ, ലഡ് ശക്തി ഹൂൺ" കാമ്പയിന്റെ ഭാഗമായാണ് "സ്ത്രീ കേന്ദ്രീകൃത" പദ്ധതി സംഘടിപ്പിക്കപ്പെടുന്നത്. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര സ്ത്രീകളുമായി നേരിട്ട സംവദിക്കുന്ന പരിപാടികളാണ് ഇതിന്റെ മുഖ മുദ്ര. പദയാത്രകൾ, വീടുതോറുമുള്ള പ്രചാരണങ്ങൾ, ഉത്തർപ്രദേശിൽ ഉടനീളമുള്ള നുക്കർ സഭകൾ, ഡിജിറ്റൽ ഔട്ട്റീച്ച് പ്രോഗ്രാമുകൾ എന്നിവയും പരിപാടിയോട് അനുബന്ധിച്ച് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+