കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനങ്ങളിലും ചിന്തന്‍ ശിബിരം; അടിത്തറ ബലപ്പെടുത്താന്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തില്‍ എടുത്ത സംഘടനാ തീരുമാനങ്ങള്‍ താഴെത്തട്ടില്‍ എത്തിക്കാനുള്ള പദ്ധതിക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. ബുധനാഴ്ചയാണ് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്. എ ഐ സി സി ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരും ബുധനാഴ്ച യോഗം ചേര്‍ന്നു. ഉദയ്പൂര്‍ കോണ്‍ക്ലേവിന്റെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാനതലത്തിലും ശിബിരങ്ങള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ജൂണ്‍ 1, 2 തീയതികളില്‍, സംസ്ഥാനത്തുടനീളമുള്ള സംസ്ഥാനതല ശിബിരങ്ങള്‍ ഉണ്ടാകും. അതില്‍ ഉദയ്പൂര്‍ പ്രഖ്യാപനത്തിന്റെ തീരുമാനങ്ങള്‍ നേതാക്കളെയും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെയും അറിയിക്കും. ഞങ്ങളുടെ എം പിമാര്‍, എം എല്‍ എമാര്‍, എം പി, എം എല്‍ എ സ്ഥാനാര്‍ഥികള്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍, പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് വാര്‍ത്താവിനിമയ വിഭാഗം മേധാവി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനം; കുടുംബശ്രീയ്ക്ക് ആ പേര് നല്‍കിയതാര്?ലോകത്തിലെ ഏറ്റവും വലിയ വനിതാ സംഘടനാ സംവിധാനം; കുടുംബശ്രീയ്ക്ക് ആ പേര് നല്‍കിയതാര്?

1

ജൂണ്‍ 11-ന് ജില്ലാതലങ്ങളിലും സമാനമായ ശിബിരങ്ങള്‍ നടക്കും. ഉദയ്പൂര്‍ നവ് സങ്കല്‍പ് ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള വഴികള്‍ തീരുമാനിച്ച എല്ലാ തീരുമാനങ്ങളും താഴെത്തട്ടില്‍ എത്തിക്കുക എന്നതാണ് ആശയമെന്ന് അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 9 മുതല്‍ 15 വരെ എല്ലാ ജില്ലാ ഘടകങ്ങളും ചേര്‍ന്ന് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആസാദി ഗൗരവ് യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു. ഓഗസ്റ്റ് 15 ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ ഓരോന്നും സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗങ്ങളെ അനുസ്മരിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കും.

2

യൂത്ത് കോണ്‍ഗ്രസും എന്‍ എസ് യു ഐയും ഒരേസമയം റോസ്ഗര്‍ ദോ യാത്ര നടത്തുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന പ്രഖ്യാപനവുമായാണ് ഉദയ്പൂരില്‍ ചിന്തന്‍ ശിബിരം സമാപിച്ചത്. ഒരു കുടുംബത്തിന് ഒരു സീറ്റ്, അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെങ്കില്‍ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാം എന്നൊക്കെയാണ് ചിന്തന്‍ ശിബിരത്തിലെ പ്രധാന പ്രഖ്യാപനം. ഒരാള്‍ക്ക് ഒരു പദവിയില്‍ 5 വര്‍ഷം തുടരാം. ദേശീയതലത്തിലും രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. ഇതില്‍ എ ഐ സി സി പ്രവര്‍ത്തക സമിതി അംഗങ്ങളെ ഉള്‍പ്പെടുത്തും.

3

പി സി സികളുടെയും ഡി സി സികളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി ഉണ്ടാകും. ബ്ലോക്ക് കമ്മിറ്റികള്‍ക്ക് താഴെ കമ്മിറ്റി രൂപീകരിക്കും. കേരള മാതൃകയില്‍ പാര്‍ട്ടി പരിശീലന കേന്ദ്രം സ്ഥാപിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കും. എന്നാല്‍ മുതിര്‍ന്നവരെ മാറ്റിനിര്‍ത്തില്ല. ആശയരൂപീകരണത്തിലും, നടപ്പാക്കുന്നതിലും യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും. 50 വയസില്‍ താഴെയുള്ളവര്‍ക്ക് എല്ലാ സമിതികളിലും 50% സംവരണം ഏര്‍പ്പെടുത്തും. ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും ഉദയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ പ്രഖ്യാപനമുണ്ടാകും.

4

പ്രാദേശിക പാര്‍ട്ടികള വോട്ട് ബാങ്കിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്നും ചിന്തന്‍ ശിബിരത്തില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. പാര്‍ലമെന്ററി ബോര്‍ഡ് പുനസ്ഥാപിക്കണമെന്നും തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവക്ക് മേല്‍ നോട്ട വഹിക്കാന്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിയുടെ നേത്യത്വത്തില്‍ സമിതി വേണം എന്നും സംഘടന കാര്യ അന്തിമ പ്രമേയത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ചിന്തന്‍ ശിബിരത്തിലെ നിര്‍ദേശം.

ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

English summary
Congress has decided to organize Chintan Shivir at the state level as well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X