കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാന്‍ സുവര്‍ണാവസരം! മോദിക്ക് രണ്ടാമൂഴത്തിന് സാധ്യത ഇല്ല

  • By
Google Oneindia Malayalam News

കോണ്‍ഗ്രസിന് സഖ്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് ഫിച്ച് റിപ്പോര്‍ട്ട്. ആഗോള റേറ്റിങ്ങ് ഏജന്‍സിയായ ഫിച്ച് റേറ്റിങ്ങ്സാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

മോദി സര്‍ക്കാരിന് രണ്ടാമൂഴത്തിന് സാധ്യത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പ്രാദേശിക കക്ഷികളുടെ സഹായത്തോടെ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സുവര്‍ണാവസരമാണ് നിലവില്‍ ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശദാംശങ്ങളിലേക്ക്

രണ്ടാമൂഴം ഇല്ല

രണ്ടാമൂഴം ഇല്ല

രാജ്യം മറ്റൊരു ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ബിജെപിക്ക് ഒട്ടും ആശ്വാസമാകില്ല കാര്യങ്ങള്‍ എന്ന് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014 ല്‍ ആഞ്ഞടിച്ച മോദി തരംഗം ആവര്‍ത്തിക്കില്ലെന്ന് നേരത്തേ തന്നെ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. മോദി സര്‍ക്കാരിന് രണ്ടാമൂഴത്തിന് സാധ്യത ഇല്ലെന്ന് ഫിച്ച് റിപ്പോര്‍ട്ടും ആവര്‍ത്തിക്കുന്നു.

പ്രതികൂലമായി ബാധിക്കും

പ്രതികൂലമായി ബാധിക്കും

മോദി സര്‍ക്കാരിന്‍റെ നയങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ സഖ്യസര്‍ക്കാരുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് ഇത്തവണ കോണ്‍ഗ്രസിന് കൈവന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിരവധി കാരണങ്ങള്‍

നിരവധി കാരണങ്ങള്‍

ബിജെപിയുടെ പരാജയത്തിന് വഴി വെക്കുന്ന നിരവധി കാരണങ്ങളാണ് ഫിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
2009 ല്‍ വെറും 116 ലോക്സഭാ സീറ്റുകളാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. എന്നാല്‍ 2014 ല്‍ ഇത് 282 ആയി ഉയര്‍ന്നു. എന്നാല്‍ ഇത്തവണ അത് ആവര്‍ത്തിച്ചേക്കില്ല.

മോദി പ്രഭാവം മങ്ങി

മോദി പ്രഭാവം മങ്ങി

മോദി സര്‍ക്കാരിനുള്ള ജനപ്രീതി ദിവസുമെന്നോണം ഇടിയുകയാണ്. ഒപ്പം മോദി പ്രഭാവവും മങ്ങി. ഡിസംബറില്‍ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പരജായം ഇതാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാങ്ങളിലായിരുന്നു കോണ്‍ഗ്രസ് വിജയം നേടിയത്.

ആവര്‍ത്തിക്കും

ആവര്‍ത്തിക്കും

മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമായെങ്കിലും 15 വര്‍ഷം ബിജെപി ഭരിച്ച മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തക്. ബിജെപി ഭരണം കയ്യാളിയിരുന്ന ഈ മൂന്ന് സംസ്ഥാനങ്ങളിലും കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു ഭരണത്തിലുള്ള പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും.

ഗുണം ചെയ്യില്ല

ഗുണം ചെയ്യില്ല

മൂന്ന് സംസ്ഥാനങ്ങളിലും അധികാരത്തില്‍ ഏറിയ പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. എന്നാല്‍ ഇതിനെ മറികടക്കാന്‍ ഇടക്കാല ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക ആശ്വാസ നടപടികള്‍ വലിയ രീതിയില്‍ ഗുണം ചെയ്തേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.

കര്‍ഷകര്‍ നിരാകരിക്കും

കര്‍ഷകര്‍ നിരാകരിക്കും

കര്‍ഷകര്‍ക്ക് വേണ്ടി 75000 കോടി രൂപയുടെ കാര്‍ഷിക പദ്ധതിയായിരുന്നു പ്രഖ്യാപിച്ചത്. ഇത് ചെറുകിട ഇടത്തരം കര്‍ഷകരെ ആകര്‍ഷിക്കില്ല. 12 കോടി കര്‍ഷകരെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചതെങ്കിലും വര്‍ഷത്തില്‍ വെറും 6000 രൂപ മാത്രമേ കര്‍ഷകര്‍ക്ക് ലഭിക്കുള്ളൂ. അതിനാല്‍ പദ്ധതി കര്‍ഷകര്‍ നിരാകരിക്കും.

പുല്‍വാമ തുണച്ചേക്കും

പുല്‍വാമ തുണച്ചേക്കും

അതേസമയം കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കാന്‍ സാധിച്ചാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് കുറച്ചെങ്കിലും കഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസിന് ഗുണം

കോണ്‍ഗ്രസിന് ഗുണം

അതേസമയം ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രേദശിക കക്ഷികളുടെ പിന്തുണ തന്നെയാകും നിര്‍ണായകമാകുക. പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുമായി ബിജെപിക്ക് നല്ല ബന്ധമില്ലെന്നതും കോണ്‍ഗ്രസിന് സഹായകരമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

220 ലേക്ക്

220 ലേക്ക്

കഴിഞ്ഞ ദിവസം സ്വിസ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ബിജെപിയുടെ സീറ്റുകള്‍ കുത്തനെ കുറയുമെന്ന് വ്യക്തമാക്കിയിരുന്നു. 2014 ലെ 280 സീറ്റുകളില്‍ നിന്ന് 220 സീറ്റുകളിലേക്ക് സീറ്റുകള്‍ കുറയുമെന്നായിരുന്നു റിപ്പോര്‍ട്ട്.

English summary
Congress Has "Fair Chance" Of Forming Coalition Government: Fitch
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X