കോൺഗ്രസിന് താഴെത്തട്ടിൽ സംഘടന സാന്നിധ്യമില്ല; രൂക്ഷവിമർശനവുമായി പി ചിദംബരം
ദില്ലി; കോൺഗ്രസിന് താഴെത്തട്ടിൽ സംഘടന സാന്നിധ്യമില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ബിഹാറിലേയും മറ്റ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും കാണിക്കുന്നത് ഇതാണെന്നും ചിദംബരം പറഞ്ഞു. പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരത്തിന്റേയും പ്രസ്താവന.
ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ ആശങ്കാകുലനാണ്. ഈ ഫലങ്ങൾ കാണിക്കുന്നത് പാർട്ടിക്ക് ഒന്നുകിൽ സംഘടനാ സാന്നിധ്യമില്ലെന്നാണ് അല്ലെങ്കിൽ കൂടുതൽ ദുർബലമായെന്ന് ചിദംബരം പറഞ്ഞു.

ബീഹാറിൽ ആർജെഡി-കോൺഗ്രസിന് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. വിജയത്തോട് വളരെ അടുത്ത് ആയിരുന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങൾ പരാജയപ്പെട്ടതെന്ന് സമഗ്രമായ അവലോകനം ആവശ്യമാണ്. ഓർക്കുക, കുറച്ചുനാൾ മുമ്പാണ് കോൺഗ്രസ് രാജസ്ഥാൻ, മധ്യപ്രദേഷ്, ഛത്തീസ്ഗഡ് , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വിജയിച്ചത്.
താഴേത്തട്ടിൽ സംഘടനാപരമായി ശക്തരാണെങ്കിൽ സിപിഐ-എംഎൽ, എഐഐഎം തുടങ്ങിയ ചെറിയ പാർട്ടികൾക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്ന് ബീഹാർ ഫലങ്ങൾ തെളിയിച്ചെന്നും ചിദംബരം പറഞ്ഞു.20 വർഷമായി ബിജെപിയോ സഖ്യകക്ഷികളോ വിജയിച്ച 25 സീറ്റുകളാണ് കോൺഗ്രസിന് ബിഹാറിൽ നൽകിയത്. ഈ സീറ്റുകളിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് തയ്യാറാകരുതായിരുന്നു. 45 സീറ്റുകളിൽ മാത്രമേ കോൺഗ്രസ് മത്സരിക്കാൻ പാടുവായിരുന്നുള്ളൂ.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പുതുച്ചേരി, ബംഗാൾ അസം എന്നീ സംസ്ഥാനങ്ളിലെ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാകുമെന്ന് നോക്കാമെന്നും ചിദംബരം പറഞ്ഞു. അതേസമയം കപിൽ സിബലിന്റെ വിമർശനങ്ങൾക്ക് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമതസ്വരങ്ങൾ ശക്തമാകുകയാണ്.വരും ജിവസം പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗം ചേർന്നേക്കുമെന്നുള്ള അഭ്യൂഹഹ്ങൾ ശക്തമാണ്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications