കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിന് താഴെത്തട്ടിൽ സംഘടന സാന്നിധ്യമില്ല; രൂക്ഷവിമർശനവുമായി പി ചിദംബരം

Google Oneindia Malayalam News

ദില്ലി; കോൺഗ്രസിന് താഴെത്തട്ടിൽ സംഘടന സാന്നിധ്യമില്ലെന്ന വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ബിഹാറിലേയും മറ്റ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും കാണിക്കുന്നത് ഇതാണെന്നും ചിദംബരം പറഞ്ഞു. പാർട്ടി നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് കബിൽ സിബൽ രംഗത്തെത്തിയതിനു പിന്നാലെയാണ് ചിദംബരത്തിന്റേയും പ്രസ്താവന.

ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ ആശങ്കാകുലനാണ്. ഈ ഫലങ്ങൾ കാണിക്കുന്നത് പാർട്ടിക്ക് ഒന്നുകിൽ സംഘടനാ സാന്നിധ്യമില്ലെന്നാണ് അല്ലെങ്കിൽ കൂടുതൽ ദുർബലമായെന്ന് ചിദംബരം പറഞ്ഞു.

p chidambaram

ബീഹാറിൽ ആർ‌ജെ‌ഡി-കോൺഗ്രസിന് വിജയിക്കാനുള്ള അവസരമുണ്ടായിരുന്നു. വിജയത്തോട് വളരെ അടുത്ത് ആയിരുന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങൾ പരാജയപ്പെട്ടതെന്ന് സമഗ്രമായ അവലോകനം ആവശ്യമാണ്. ഓർക്കുക, കുറച്ചുനാൾ മുമ്പാണ് കോൺഗ്രസ് രാജസ്ഥാൻ, മധ്യപ്രദേഷ്, ഛത്തീസ്ഗഡ് , ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വിജയിച്ചത്.

താഴേത്തട്ടിൽ‌ സംഘടനാപരമായി ശക്തരാണെങ്കിൽ‌ സി‌പി‌ഐ-എം‌എൽ, എ‌ഐ‌ഐ‌എം തുടങ്ങിയ ചെറിയ പാർട്ടികൾ‌ക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്ന് ബീഹാർ‌ ഫലങ്ങൾ‌ തെളിയിച്ചെന്നും ചിദംബരം പറഞ്ഞു.20 വർഷമായി ബിജെപിയോ സഖ്യകക്ഷികളോ വിജയിച്ച 25 സീറ്റുകളാണ് കോൺഗ്രസിന് ബിഹാറിൽ നൽകിയത്. ഈ സീറ്റുകളിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് തയ്യാറാകരുതായിരുന്നു. 45 സീറ്റുകളിൽ മാത്രമേ കോൺഗ്രസ് മത്സരിക്കാൻ പാടുവായിരുന്നുള്ളൂ.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്, പുതുച്ചേരി, ബംഗാൾ അസം എന്നീ സംസ്ഥാനങ്ളിലെ തിരഞ്ഞെടുപ്പ് ഫലം എങ്ങനെയാകുമെന്ന് നോക്കാമെന്നും ചിദംബരം പറഞ്ഞു. അതേസമയം കപിൽ സിബലിന്റെ വിമർശനങ്ങൾക്ക് ശേഷം കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമതസ്വരങ്ങൾ ശക്തമാകുകയാണ്.വരും ജിവസം പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗം ചേർന്നേക്കുമെന്നുള്ള അഭ്യൂഹഹ്ങൾ ശക്തമാണ്.

സ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻസ്വപ്നയും തോമസ് ഐസക്കും നിരവധി തവണ ഫോൺ വിളിച്ചു;ഐസക്ക് വിദേശചാരനെന്നും കെ സുരേന്ദ്രൻ

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം;സ്വപ്നയുടെ ശബ്ദ രേഖ പുറത്ത്മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം;സ്വപ്നയുടെ ശബ്ദ രേഖ പുറത്ത്

1992 മുതൽ കുവൈത്തിൽ നിന്നും നാടുകടത്തിയത് 800,000 പ്രവാസികളെ1992 മുതൽ കുവൈത്തിൽ നിന്നും നാടുകടത്തിയത് 800,000 പ്രവാസികളെ

English summary
Congress has no organizational presence at the grassroots level; P Chidambaram with harsh criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X