കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ സഖ്യമായി... ഉറപ്പിച്ച് എംഎല്‍എമാര്‍, പുറത്ത് നിന്ന് പിന്തുണയ്ക്കണമെന്ന് സീനിയേഴ്‌സ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യം ഉറപ്പിച്ചതിന്റെ സൂചനയുമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍. നേരത്തെ ശിവസേനയുടെ രാജിവെച്ച കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സമര്‍പ്പിച്ച ശേഷം സഖ്യം വരുമെന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. അധികം വൈകാതെ തന്നെ ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ വിളിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ ഏകദേശം ഉറപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സഖ്യ കാര്യത്തില്‍ തീരുമാനമായത്.

അതേസമയം ശരത് പവാറാണ് ഇവര്‍ക്കിടയില്‍ നിന്ന് സഖ്യത്തില്‍ ധാരണയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ശിവസേന ബിജെപിയെ വീഴ്ത്താന്‍ അണിയറയില്‍ നീക്കങ്ങള്‍ സജീവമാക്കിയിരുന്നു. സഞ്ജയ് റാവത്ത് ശരത് പവാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ടിരുന്നു. അദ്ദേഹം രഹസ്യമായി ഉദ്ധവിനെ വിളിക്കുകയും ചെയ്തു. രാഷ്ട്രീയ ഫോര്‍മുല നേരത്തെ തന്നെ ഇരുവരും തയ്യാറാക്കി വെച്ചെന്നാണ് റിപ്പോര്‍ട്ട്.

മഹാ സഖ്യമായി

മഹാ സഖ്യമായി

മഹാരാഷ്ട്രയില്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സഖ്യമായിരിക്കുകയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി സഖ്യമാവാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് നിന്ന് സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്ന് പറഞ്ഞു. എന്നാല്‍ ജയ്പൂര്‍ റിസോര്‍ട്ടില്‍ രണ്ട് ദിവസം താമസിച്ച എംഎല്‍എമാര്‍ സര്‍ക്കാരിനെ പിന്തുണച്ച് അതിന്റെ ഭാഗമായി പദവികള്‍ നേടണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ചിലപ്പോള്‍ അംഗീകരിക്കപ്പെട്ടേക്കും.

ചുക്കാന്‍ പിടിച്ച് എന്‍സിപി

ചുക്കാന്‍ പിടിച്ച് എന്‍സിപി

കോണ്‍ഗ്രസിന്റെ പിന്തുണയ്ക്ക് പ്രധാന കാരണമായത് ശരത് പവാറിന്റെ ഇടപെടലാണ്. പവാര്‍ സോണിയയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ പിന്തുണയ്ക്കാന്‍ തയ്യാറായത്. നേരത്തെ സഖ്യം വേണ്ടെന്ന നിലപാടിലായിരുന്നു സോണിയാ ഗാന്ധി. അതേസമയം മന്ത്രിസഭയുടെ ഭാഗമാകേണ്ടെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം. ഇതോടെ ശിവസേന എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പിച്ചു. ഇനി ശിവസേനയാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക.

ഗവര്‍ണറെ കാണും

ഗവര്‍ണറെ കാണും

ശിവസേന സഖ്യം ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ വൈകീട്ട് 7.15ന് കാണുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് എന്‍സിപി നേതാക്കളും ഗവര്‍ണറെ കാണാന്‍ സേനാ നേതാക്കള്‍ക്കൊപ്പം ഉണ്ടാവും. കോണ്‍ഗ്രസും എന്‍സിപിയും ശിവസേനയ്ക്ക് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ അറിയിച്ച് ഗവര്‍ണര്‍ക്ക് കത്ത് കൈമാറും. കോണ്‍ഗ്രസില്‍ നിന്നുള്ള അപ്രതീക്ഷിത നീക്കമാണ് സഖ്യം ഉറപ്പിക്കാന്‍ കാരണമായത്. അശോക് ചവാന്‍, പൃഥ്വിരാജ് ചവാന്‍, മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റ് എന്നിവരും സഖ്യത്തിനായി ഉറച്ച് നിന്നതോടെ സോണിയ വഴങ്ങി.

മുമ്പേ വെളിപ്പെടുത്തി സാവന്ത്

മുമ്പേ വെളിപ്പെടുത്തി സാവന്ത്

ശിവസേനയുടെ രാജിവെച്ച മന്ത്രി അരവിന്ദ് സാവന്ത് സഖ്യത്തെ കുറിച്ച് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. രാജിക്കാര്യം വിശദീകരിക്കാനായി അദ്ദേഹം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നായിരുന്നു സാവന്ത് പറഞ്ഞത്. ശിവസേന എന്‍സിപി കോണ്‍ഗ്രസ് നേതൃത്വുമായി ഇതുവരെയില്ലാത്ത രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാവന്ത് ഇക്കാര്യം പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് പിന്തുണ ഉറപ്പിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ആരാകും?

മുഖ്യമന്ത്രി ആരാകും?

ശിവസേനയ്ക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ആദിത്യ താക്കറെയ്ക്കായിരിക്കില്ല മുഖ്യമന്ത്രി സ്ഥാനം. അദ്ദേഹം ആ സ്ഥാനത്തിരിക്കാന്‍ മാത്രം പരിചയസമ്പത്തുള്ള നേതാവല്ലെന്ന് ഉദ്ധവും പറയുന്നു. ഇതിനിടെ ശിവസേന സര്‍ക്കാരുണ്ടാക്കാന്‍ 24 മണിക്കൂര്‍ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് യാതൊരു വിവരവുമില്ല. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്ന വാദത്തില്‍ ഉറച്ച് ്‌നില്‍ക്കുകയാണ് പവാര്‍. ഏക്‌നാഥ് ഷിന്‍ഡെയുടെ പേരും സജീവ പരിഗണനയിലുണ്ട്.

ശിവസേന ഇല്ലാതാവുമോ?

ശിവസേന ഇല്ലാതാവുമോ?

രാജ് താക്കറെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഉണ്ടാക്കിയത് പോലുള്ള അവസ്ഥ ഉദ്ധവ് താക്കറെയ്ക്ക് വരുമോ എന്ന ഭയം സജീവമായി രാഷ്ട്രീയത്തിലുണ്ട്. ഒന്നാമത് രാഷ്ട്രീയ മണ്ടത്തരമാണ് ഉദ്ധവ് കാണിച്ചതെന്ന് പ്രമുഖര്‍ പറയുന്നു. ആശയപരമായി കോണ്‍ഗ്രസ് വിരുദ്ധത പറഞ്ഞാണ് ശിവസേന വളര്‍ന്ന് വന്നത്. ഇനി കോണ്‍ഗ്രസും എന്‍സിപിയുമായും ചേരുന്നത് അവരുടെ അടിസ്ഥാന വോട്ടുകളെ ഇല്ലാതാക്കും. ഇവിടെ ബിജെപി സുപ്രധാന കക്ഷിയാവും. ശിവസേന ദുര്‍ബലമാകുന്നതിന് സഖ്യ സര്‍ക്കാര്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിനും ഇതേ ഭയമുണ്ട്.

സഞ്ജയ് റാവത്തിന് നെഞ്ചുവേദന.... ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൂടുതല്‍ പരിശോധനസഞ്ജയ് റാവത്തിന് നെഞ്ചുവേദന.... ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കൂടുതല്‍ പരിശോധന

English summary
congress has offered to extend support to shivsena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X