ബിജെപിയും ആപ്പുും വിട്ടു; സിദ്ദു കോണ്‍ഗ്രസ്സിലേക്ക് ?
ദില്ലി: മുന്‍ ക്രിക്കറ്റ് താരം നവജ്യോത് സിദ്ദുവിനായി വാതിലും തുറന്നിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്സ്. സിദ്ദുവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ അദ്ദേഹവുമായി നേതൃത്വം ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണെന്നാണ് സൂചന. സിദ്ദുവിന്റെ എഎപി പിന്മാറ്റം കോണ്‍ഗ്രസിന് യഥാര്‍ത്ഥത്തില്‍ ബോണസ്സാവുകയാണ്.
അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ പാര്‍ട്ടിയെ സഹായിക്കാന്‍ സിദ്ദുവിനാവുമെന്ന കണക്കുകൂട്ടലിലാണ് ദേശീയ നേതൃത്വം. ഇതിനായി ഉപമുഖ്യമന്ത്രി സ്ഥാനമാണ് പാര്‍ട്ടി സിദ്ദുവിനായി വെച്ചു നീട്ടുന്നത്. നേരത്തെ ബിജെപി യുമായുളള തര്‍ക്കങ്ങളെ തുടര്‍ന്ന് സിദ്ദു രാജ്യസഭാ അംഗത്വം രാജിവെക്കുകയായിരുന്നു.

അതിനു ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുകയാണെന്നു വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് ഇതിനെ കുറിച്ചു പരാമര്‍ശമൊന്നും നടത്തിയിരുന്നില്ല. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം പാര്‍ട്ടി നിരസിച്ചതാണ് സിദ്ദുവിന്റെ പിന്മാറ്റത്തിനു കാരണമെന്നാണ് സൂചന.


Click it and Unblock the Notifications