കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് തനിച്ച് 272 കടക്കണം.. ഇല്ലെങ്കിൽ രാഹുൽ പ്രധാനമന്ത്രി സ്ഥാനത്തേക്കില്ല, വീണ്ടും ട്വിസ്റ്റ്

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാനുളള പ്രതിപക്ഷ ഐക്യനീക്കം ധ്രുതഗതിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള നീക്കത്തോട് എല്ലാ പ്രതിപക്ഷ കക്ഷികളും പച്ചക്കൊടി കാട്ടിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഉത്തര്‍ പ്രദേശില്‍ മായാവതിയും ബംഗാളില്‍ മമത ബാനര്‍ജിയുമടക്കമുളളവര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വരട്ടെ എന്ന മട്ടിലാണ് മായാവതിയുടേയും മമതയുടേയും പ്രതികരണം. അതേസമയം കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ചില കടുത്ത തീരുമാനങ്ങളിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെടുത്തുന്നു

പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെടുത്തുന്നു

ചന്ദ്രബാബു നായിഡുവിനെ മുന്‍നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെടുത്തുന്നത്. ഇത്തവണ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും എന്ന ആത്മവിശ്വാസത്തിലാണ് രാഹുല്‍ ഗാന്ധിയുളളത്. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഇത്തവണ പ്രധാനമന്ത്രിയായാല്‍ കൊളളാം

ഇത്തവണ പ്രധാനമന്ത്രിയായാല്‍ കൊളളാം

രാഹുല്‍ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നാണ് എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മായാവതിക്കോ മമത ബാനര്‍ജിക്കോ അതത്ര സുഖിച്ചിട്ടില്ല. രണ്ട് പേര്‍ക്കും ഇത്തവണ പ്രധാനമന്ത്രിയായാല്‍ കൊളളാം എന്നുളള സ്വപ്‌നം കൊണ്ട് നടക്കുന്നവരാണ്.

മൂന്നാം മുന്നണിക്ക് നീക്കം

മൂന്നാം മുന്നണിക്ക് നീക്കം

തിരഞ്ഞൈടുപ്പിന് ശേഷമുളള പ്രതിപക്ഷ നീക്കം ചര്‍ച്ച ചെയ്യാന്‍ ഈ 21ന് വിളിച്ചിട്ടുളള യോഗത്തില്‍ മമത ബാനര്‍ജി അടക്കമുളളവര്‍ പങ്കെടുക്കുമോ എന്നത് ഉറപ്പായിട്ടില്ല. ഒരു വശത്ത് വിശാല പ്രതിപക്ഷ മുന്നണി തന്നെ രണ്ട് തട്ടില്‍ നില്‍ക്കുന്നു. മറുവശത്ത് മൂന്നാം മുന്നണിക്ക് കെ ചന്ദ്രശേഖര്‍ റാവു നീക്കം നടത്തുന്നു.

പ്രധാനമന്ത്രി പദം വേണ്ട

പ്രധാനമന്ത്രി പദം വേണ്ട

ഇതിന്റെയെല്ലാം ഇടയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്വപ്‌നം തുലാസില്‍ ആടുകയാണ്. പ്രധാനമന്ത്രിക്കസേര എന്ന പിടിവാശി രാഹുല്‍ ഗാന്ധിക്ക് ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദവിക്ക് അവകാശവാദം ഉന്നയിച്ചേക്കില്ല.

രാജീവ് ഗാന്ധി ചെയ്തത്

രാജീവ് ഗാന്ധി ചെയ്തത്

1989ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 197 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഉണ്ടാക്കാനുളള അവകാശവാദം രാജീവ് ഗാന്ധി ഉന്നയിച്ചിരുന്നില്ല. അന്ന് വിപി സിഗ് ബിജെപി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. പിന്നിട് ബിജെപി പിന്തുണ പിന്‍വലിക്കുകയും സര്‍ക്കാര്‍ വീഴുകയും ചെയ്തു.

സോണിയ വിസമ്മതിച്ചു

സോണിയ വിസമ്മതിച്ചു

തുടര്‍ന്ന് കോണ്‍ഗ്രസ് എസ്‌ജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയെങ്കിലും അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. 2004ല്‍ സോണിയാ ഗാന്ധിയും രാജീവ് ഗാന്ധിയുടെ വഴി പിന്തുടര്‍ന്നു. കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തത് കൊണ്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സോണിയാ ഗാന്ധി വിസമ്മതിച്ചു.

ഭൂരിപക്ഷമില്ലെങ്കിൽ കസേര വേണ്ട

ഭൂരിപക്ഷമില്ലെങ്കിൽ കസേര വേണ്ട

ഇത് തന്നെ 2009ലും ആവര്‍ത്തിച്ചു. അങ്ങനെയാണ് മന്‍മോഹന്‍ സിംഗ് യുപിഎ സര്‍ക്കാരുകളെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. 543 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടത് 272 സീറ്റുകളാണ്. ഇത് തനിച്ച് കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിച്ചേക്കില്ല.

ആരായാലും അംഗീകരിക്കും

ആരായാലും അംഗീകരിക്കും

പകരം ആര് പ്രധാനമന്ത്രിയാകണം എന്ന തീരുമാനം സഖ്യകക്ഷികള്‍ക്ക് വിട്ട് കൊടുക്കും. അത് യുപിഎയ്ക്ക് ഉളളില്‍ നിന്നുളള നേതാവായാലും പുറത്ത് നിന്നുളള നേതാവായാലും കോണ്‍ഗ്രസ് അംഗീകരിച്ചേക്കും. തീരുമാനമുണ്ടാക്കാന്‍ മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചുമതല മുതിർന്ന നേതാക്കൾക്ക്

ചുമതല മുതിർന്ന നേതാക്കൾക്ക്

ബിജെപിയുമായി കൂട്ട് ചേരാത്ത കക്ഷികളുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, അശോക് ഗെഹ്ലോട്ട് അടക്കമുളള നേതാക്കളെയാവും ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തുക. മോദി വീണ്ടും അധികാരത്തില്‍ വരുന്നതിനോട് താല്‍പര്യമില്ലാത്തവരാണ് ഭൂരിപക്ഷം ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.

മായാവതിയെ പുകഴ്ത്തി

മായാവതിയെ പുകഴ്ത്തി

ഈ സാഹചര്യത്തില്‍ ടിആര്‍എസ്, എസ്പി, ബിഎസ്പി, വൈഎസ്ആര്‍സി, ബിജെഡി അടക്കമുളള യുപിഎക്ക് പുറത്തുളള പാര്‍ട്ടികളെ കൂടെ നിര്‍ത്താനുളള ചര്‍ച്ചകളുടെ ചുമതല പി ചിദംബരം, ഗുലാം നബി ആസാദ്, എകെ ആന്റണി അടക്കമുളള നേതാക്കള്‍ക്കായിരിക്കും. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മായാവതിയെ പുകഴ്ത്തിയത് ശ്രദ്ധേയമാണ്.

രാഹുൽ നൽകുന്ന സൂചന

രാഹുൽ നൽകുന്ന സൂചന

പ്രതിപക്ഷത്ത് നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും ശക്തമായി ഉയരുന്ന പേരാണ് മായാവതിയുടേത്. മായാവതി ഇന്ത്യയുടെ പ്രതീകമാണെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതൊരു സൂചന കൂടിയാണ്. കോണ്‍ഗ്രസിന് മോശമല്ലാത്ത സീറ്റുകള്‍ ലഭിക്കുകയും പ്രതിപക്ഷം സര്‍ക്കാരുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം വന്നാല്‍ മായാവതിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കാന്‍ രാഹുല്‍ മടിച്ചേക്കില്ല എന്നുളള കൃത്യമായ സൂചന.

രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം! കോൺഗ്രസിന്റെ സാമ്പത്തിക നയം പരാജയം, അടിമുടി പൊളിച്ചെഴുത്ത്രാഹുൽ ഗാന്ധിയുടെ കുറ്റസമ്മതം! കോൺഗ്രസിന്റെ സാമ്പത്തിക നയം പരാജയം, അടിമുടി പൊളിച്ചെഴുത്ത്

ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ, 55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റംബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്ന് അമിത് ഷാ, 55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം

English summary
If Congress goes past the 272 mark on its own only Rahul Gandhi will stalk claim for PM post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X