Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ വേണം; അമിത് ഷായ്ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി കോണ്‍ഗ്രസ്. ഡിസംബര്‍ 24 ന് യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചതു മുതല്‍ നിരവധി തവണ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അമിത് ഷായ്ക്ക് എഴുതിയ പറഞ്ഞു.

കൂടുതല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ് + സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ചുറ്റും ഒരു വലയം സൃഷ്ടിക്കുന്നതിലും ദല്‍ഹി പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്ന് കത്തില്‍ പറയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് ദല്‍ഹി പൊലീസ്. പാര്‍ട്ടി പ്രവര്‍ത്തകരും യാത്ര നടത്തുന്നവരും കോണ്‍ഗ്രസിന്റെ പരിവേഷം ഉറപ്പിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

1

ഓരോ ഇന്ത്യക്കാരനും രാജ്യത്തുടനീളം തടസ്സമില്ലാതെ സഞ്ചരിക്കാന്‍ അവകാശമുണ്ട് എന്നും കത്തില്‍ പറയുന്നു. രാജ്യത്ത് സമാധാനവും ഐക്യവും കൊണ്ടുവരാനുള്ള പദയാത്രയാണ് ഭാരത് ജോഡോ യാത്ര. സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയത്തില്‍ ഏര്‍പ്പെടരുത് എന്നും കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണം എന്നും കെ സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

2


ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയും കൊലപാതകങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2023 ജനുവരി 3 മുതല്‍ ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടം സെന്‍സിറ്റീവ് സംസ്ഥാനമായ പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും ആണ് പ്രവേശിക്കുന്നത്. അതിനാല്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

3

നേരത്തെ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര, പാര്‍ട്ടിയുടെ വമ്പിച്ച ജനസമ്പര്‍ക്ക പരിപാടി തടയാനുള്ള 'ഗൂഢാലോചന' നടക്കുന്നതായി ആരോപിച്ചിരുന്നു. യാത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്നും യാത്ര തകര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ പോലീസ് വഴിയും മാധ്യമങ്ങള്‍ വഴിയും ശ്രമം നടത്തുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എന്നാല്‍ അവര്‍ക്ക് അതില്‍ വിജയിക്കാനാകില്ല എന്നും പവന്‍ ഖേര പറഞ്ഞിരുന്നു.

4

സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 3000 ത്തിലേറെ കിലോമീറ്റര്‍ ഇതിനോടകം പിന്നിട്ടിട്ടുണ്ട്. ഇനി 450 കിലോമീറ്ററോളം മാത്രമെ ബാക്കിയുള്ളൂ. നിലവില്‍ ഡിസംബര്‍ 24 മുതല്‍ ഒമ്പത് ദിവസത്തെ ഇടവേള എടുത്തിരിക്കുകയാണ് ഭാരത് ജോഡോ യാത്ര.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+