കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണേന്ത്യയില്‍ യുപിഎയ്ക്ക് 63 സീറ്റ് വരെ, വയനാട്ടില്‍ രാഹുല്‍ തരംഗമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

Google Oneindia Malayalam News

ദില്ലി: ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ മികച്ച നേട്ടമുണ്ടാക്കുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ. തമിഴ്‌നാട്ടിലും കേരളത്തിലും വന്‍ നേട്ടമാണ് കോണ്‍ഗ്രസ് സഖ്യത്തിനുണ്ടാവുക. 55 മുതല്‍ 63 സീറ്റ് വരെയാണ് സര്‍വേ ദക്ഷിണേന്ത്യയില്‍ നിന്ന് കോണ്‍ഗ്രസ് നേടുമെന്ന് സര്‍വേ പ്രവചിക്കുന്നത്. കേരളത്തില്‍ നിന്ന് യുഡിഎഫ് 15 മുതല്‍ 16 സീറ്റ് വരെ സര്‍വേ പ്രവചിക്കുന്നു. അതേസമയം എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപി അക്കൗണ്ട് തുറന്നേക്കും.

1

അതേസമയം തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം 34 മുതല്‍ 38 സീറ്റ് വരെ നേടും. അണ്ണാ ഡിഎംകെ സഖ്യം 4 സീറ്റില്‍ ഒതുങ്ങും. അതേസമംയ ആന്ധ്രപ്രദേശില്‍ 18 മുതല്‍ 20 സീറ്റ് വൈഎസ്ആര്‍ കോണ്‍ഗ്രസാണ് നേടുക. ഇവര്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന് വ്യക്തമല്ല. ടിഡിപി നാല് മുതല്‍ ആറ് വരെ സീറ്റില്‍ ഒതുങ്ങും.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനം കേരളത്തില്‍ കോണ്‍ഗ്രസിന് വന്‍ ഗുണകരമായി മാറുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഭൂരിപക്ഷം കൂടാനും സാധ്യതയുള്ളതായി അവര്‍ പറയുന്നു. അതേസമയം ബിജെപിക്ക് ശബരിമല സമരത്തിലൂടെ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് സര്‍വേ പ്രവിക്കുന്നത്.

അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല. ബിജെപി നേതാവ് 21 മുതല്‍ 25 സീറ്റ് വരെ നേടും. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് മൂന്ന് മുതല്‍ ആറ് സീറ്റുകളിലാണ് സാധ്യത. എന്‍ഡിഎയ്ക്ക് തന്നെയാണ് ഇന്ത്യാ ടുഡേ സര്‍വേ ആധിപത്യം പ്രവചിച്ചിരിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങള്‍ ബിജെപി തൂത്തുവാരുമെന്നാണ് പ്രവചനം.

English summary
congress have advantage in south india predicas india today survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X