കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യവുമായി കോണ്‍ഗ്രസ്.... രാഹുലിന് പിന്തുണയുമായി പാര്‍ട്ടികള്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അതിവേഗം സഖ്യം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയിലൂടെ വിജയ നായകനെ ലഭിച്ചതാണ് കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കാരണം. ബീഹാറില്‍ ആര്‍ജെഡിയും മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായുള്ള സഖ്യം ഉറപ്പിച്ചിരിക്കുകയാണ്. മഹാസഖ്യത്തില്‍ രാഹുലിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാത്തതിനാലാണ് കോണ്‍ഗ്രസ് നേരിട്ടുള്ള നീക്കം നടത്തുന്നത്.

അതേസമയം മറുവശത്ത് ചന്ദ്രശേഖര റാവു, നവീന്‍ പട്‌നായിക്ക്, മമതാ ബാനര്‍ജി, അഖിലേഷ് യാദവ്, മായാവതി എന്നിവര്‍ ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കുന്നതും കോണ്‍ഗ്രസിന് തലവേദനയാണ്. എന്നാല്‍ ഇതിനെ മറികടന്ന് മുഖ്യകക്ഷികള്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നത് രാഹുല്‍ ഗാന്ധിക്ക് ഗുണം ചെയ്യും. പ്രതിപക്ഷ ഐക്യത്തില്‍ ഇനിയും തീരുമാനാവാത്തത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ യുപിഎ എന്ന ആശയം തിരികെ കൊണ്ടുവരാനാണ് നീക്കം.

ആര്‍ജെഡിയും കുശ്വാഹയും

ആര്‍ജെഡിയും കുശ്വാഹയും

ആര്‍ജെഡിയും ഉപേന്ദ്ര കുശ്വാഹയും കോണ്‍ഗ്രസിനുള്ള പിന്തുണ അറിയിച്ച് കഴിഞ്ഞു. ഇവിടെ സീറ്റ് വിഭജനവും പൂര്‍ത്തിയായി കഴിഞ്ഞു. ബിജെപിയുടെ സീറ്റ് വിഭജനവും തര്‍ക്കവും പരിഹരിച്ചതിന് പിന്നാലെയാണ് ഇവിടെ സഖ്യം ഉറപ്പിച്ചത്. അതേസമയം എന്‍ഡിഎ തകരുമെന്ന് തേജസ്വി യാദവ് രാഹുലിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ബീഹാറിലെ 40 സീറ്റിലും സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്നാണ് സൂചന.

രാഹുലിന് പിന്തുണയേറുന്നു

രാഹുലിന് പിന്തുണയേറുന്നു

ഇപ്പോള്‍ സഖ്യത്തിലുള്ള പാര്‍ട്ടികള്‍ എല്ലാം രാഹുല്‍ പ്രധാനമന്ത്രിയാവുന്നതിനോട് യോജിപ്പാണുള്ളത്. ഇടത് പാര്‍ട്ടികളും ഇവര്‍ക്കൊപ്പം സഖ്യമുണ്ടാക്കും. അതേസമയം അടുത്ത കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യം വന്‍ വിജയം നേടിയതാണ് ഇപ്പോഴുള്ള സഖ്യത്തിലേക്ക് നയിച്ചത്. രാഹുല്‍ ഗാന്ധി കുശ്വാഹയയെയും മറ്റ് പാര്‍ട്ടികളെയും നേരിട്ട് കണ്ടാണ് സഖ്യം വിപുലീകരിച്ചത്.

മഹാരാഷ്ട്രയിലും സഖ്യം

മഹാരാഷ്ട്രയിലും സഖ്യം

മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടക്കം ചില ആശയക്കുഴപ്പം കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിനുണ്ടായിരുന്നു. ഇത് ബ ിജെപി മുതലെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യം ശക്തമാക്കി 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ചത്. ഇവിടെ 48 സീറ്റാണുള്ളത്. ശിവസേന ബിജെപിക്കൊപ്പം ചേര്‍ന്നിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് വലിയ നേട്ടം സ്വന്തമാക്കാം. ഇവിടെ പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയും യുപിഎ സഖ്യത്തിനൊപ്പമുണ്ട്.

കര്‍ഷക പ്രശ്‌നങ്ങള്‍

കര്‍ഷക പ്രശ്‌നങ്ങള്‍

മഹാരാഷ്ട്രയില്‍ കര്‍ഷക പ്രശ്‌നങ്ങള്‍ രൂക്ഷമായിട്ടും രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. ഇത് പരിഹരിക്കാനാണ് രാഹുല്‍ എന്‍സിപിയുമായി സഖ്യമുണ്ടാക്കിയത്. 40 സീറ്റുകളിലേക്കാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. ബാക്കിയുള്ള എട്ട് സീറ്റുകള്‍ സിറ്റിംഗ് സീറ്റുകളാണ്. ഇത് ആര്‍ക്കും കൈമാറാന്‍ സാധ്യതയില്ല. 18 സീറ്റുകള്‍ വീതം കോണ്‍ഗ്രസും എന്‍സിപിയും വീതം വെച്ചെടുക്കാനാണ് സാധ്യത. ഈ നിര്‍ദേശം മുന്നോട്ട് വെച്ചതും രാഹുല്‍ ഗാന്ധിയാണ്. ബാക്കി സീറ്റുകള്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ലഭിക്കും.

ദളിത് നേതാവെത്തുന്നു

ദളിത് നേതാവെത്തുന്നു

പ്രമുഖ ദളിത് നേതാവ് മുകേഷ് സാഹ്നിയാണ് ബീഹാറില്‍ അവസാനമായി കോണ്‍ഗ്രസിനും യുപിഎയ്ക്കും പിന്തുണ പ്രഖ്യാപിച്ചത്. മല്ലയുടെ മകന്‍ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. കപ്പല്‍ തൊഴിലാളികളുടെ വിഭാഗമായ നിഷാദിനെ പ്രതിനിധീകരിക്കുന്ന നേതാവാണ് അദ്ദേഹം. ബീഹാറില്‍ വലിയ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം നേരിട്ട് സംസാരിച്ചാണ് തീരുമാനമെടുത്തത്. തേജസ്വി യാദവാണ് മധ്യസ്ഥത വഹിച്ചത്.

ബിജെപിയുടെ പദ്ധതികള്‍ പൊളിഞ്ഞു

ബിജെപിയുടെ പദ്ധതികള്‍ പൊളിഞ്ഞു

ബിജെപി സാഹ്നിയെ എന്‍ഡിഎയില്‍ എത്തിക്കാന്‍ എല്ലാ നീക്കവും നടത്തിയിരുന്നു. മൂന്ന് സീറ്റുകള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍ഡിഎയിലേക്ക് ഇല്ലെന്ന് അദ്ദേഹം തുറന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 14 ശതമാനം നിഷാദ് വിഭാഗമാണ്. നേരത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്‍ഡിഎക്കൊപ്പമായിരുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കായി പ്രചാരണവും നടത്തിയിരുന്നു അദ്ദേഹം. എന്നാല്‍ നിഷാദുകള്‍ക്ക് സംവരണം നല്‍കുമെന്ന രാഹുലിന്റെ ഉറപ്പാണ് ഇതില്‍ നിര്‍ണായകമായത്.

രാഹുലിന് നേട്ടമാകുമോ

രാഹുലിന് നേട്ടമാകുമോ

ബീഹാറിലും മഹാരാഷ്ട്രയിലുമായി 88 സീറ്റുകളാണുള്ളത്. ഇപ്പോഴത്തെ സഖ്യം വഴി ഇതില്‍ 50 സീറ്റുകള്‍ കോണ്‍ഗ്രസിന് ഉറപ്പാണ്. ബാക്കിയുള്ള സീറ്റുകളില്‍ ബിജെപിയുമായി പോരാട്ടവും നടത്താം. ഇത് കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ വലിയ ഗുണം ചെയ്യും. പ്രത്യേകിച്ച് മോദി തരംഗം ഇപ്പോള്‍ രാജ്യത്തില്ല. ഈ സാഹചര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും തുല്യ ശക്തരാണ്. രാഹുലിന്റെ വളര്‍ച്ച കോണ്‍ഗ്രസിന് ഗുണകരമാകുമ്പോള്‍ സംഘടനാ അടിത്തറ മാത്രമാണ് ബിജെപിക്ക് ആകെയുള്ള ആശ്വാസം.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവും, ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ നീക്കം!!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാവും, ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ നീക്കം!!

രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്രാഹുല്‍ ഗാന്ധി മുതല്‍ ദീപ്‌വീര്‍ വരെ.... 2018ല്‍ ട്വിറ്ററിനെ ഇളക്കി മറിച്ച വാര്‍ത്തകള്‍ ഇവയാണ്

English summary
congress have alliance in two states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X