Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ കാരണമെന്ത്? മണ്ഡലത്തിലെ ട്രെന്‍ഡ് ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ ബിജെപി തേരോട്ടം നടത്തിയെങ്കിലും രണ്ട് മണ്ഡലം അവര്‍ക്ക് കൈപിടിയില്‍ ഒതുക്കാനായിരുന്നില്ല. ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയും റായ്ബറേലിയുമായിരുന്നു ഈ മണ്ഡലങ്ങള്‍. എന്നാല്‍ എന്തുകൊണ്ട് ഈ മണ്ഡലങ്ങള്‍ ബിജെപിക്ക് പിടിക്കാനായില്ല. ഇത്തവണ ഇവിടെ അട്ടിമറി നടക്കുമോ തുടങ്ങിയ വിവരങ്ങള്‍ ഏകദേശം വ്യക്തമായി വരികയാണ്.

രാഹുലിനെ പരാജയപ്പെടുത്താന്‍ സ്മൃതി ഇറാനിയെ ഇത്തവണയും ബിജെപി കളത്തില്‍ ഇറക്കിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് നേതാവാണ് റായ്ബറേലിയില്‍ സ്ഥാനാര്‍ത്ഥി. ഇതൊക്കെ എത്ര കണ്ട് ഫലിക്കുമെന്ന് ബിജെപിക്ക് തന്നെ ഉറപ്പില്ല. എന്നാല്‍ ഗാന്ധി കോട്ടകളില്‍ വിജയം നേടാന്‍ ഇത്തവണയും ബിജെപിക്ക് സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷം കൂടാനും വരെ സാധ്യതയുണ്ട്.

രണ്ട് സീറ്റുകളില്‍ കടുപ്പം

രണ്ട് സീറ്റുകളില്‍ കടുപ്പം

റായ്ബറേലിയും അമേഠിയും ഇത്തവണയും കോണ്‍ഗ്രസ് കുതിപ്പ് ഉണ്ടാകുമെന്ന് വ്യക്തമാണ്. ഇവിടെ രണ്ട് ഗ്രൂപ്പുകളിലാണ് വോട്ടര്‍മാരുള്ളത്. ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നവരും, കോണ്‍ഗ്രസ് വിരുദ്ധരും. ബ്രാഹ്മണര്‍, മുസ്ലീം, ദളിത് വിഭാഗങ്ങള്‍ ഈ രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇത് കാലങ്ങളായി തുടര്‍ന്ന് വരുന്നതാണ്. എന്നാല്‍ ഈ വിഭാഗങ്ങളെല്ലാം അമേഠിക്കും റായ്ബറേലിക്കും പുറത്ത് കോണ്‍ഗ്രസിന് വോട്ടു ചെയ്യില്ല.

എന്തുകൊണ്ട് വിജയിക്കും

എന്തുകൊണ്ട് വിജയിക്കും

ഇവിടെ ഗാന്ധി കുടുംബത്തിനാണ് വോട്ട് എല്ലാവരും ചെയ്യുന്നത്. കോണ്‍ഗ്രസിനല്ല എന്ന് വ്യക്തമാണ്. ഇന്ദിര ഗാന്ധി മുതലുള്ള ഈ രണ്ട് മണ്ഡലങ്ങളെയും തിരഞ്ഞെടുത്തതാണ് വോട്ടര്‍മാര്‍ ഇവര്‍ക്കൊപ്പം നില്‍ക്കാന്‍ കാരണം. ബ്രാഹ്മണരും താക്കൂര്‍ വിഭാഗക്കാരും ശക്തമായ കോണ്‍ഗ്രസ് വോട്ടുബാങ്കാണ്. മണ്ഡലത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും മത്സരിക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസിന് തിരിച്ചടിയേറ്റത്. അതുകൊണ്ട് ലോക്‌സഭയില്‍ രാഹുലിന് അമേഠിയില്‍ വന്‍ പ്രതീക്ഷയുണ്ട്.

സ്മൃതിക്ക് സാധ്യതയില്ല

സ്മൃതിക്ക് സാധ്യതയില്ല

കേന്ദ്ര മന്ത്രിയായിട്ടും സ്മൃതി ഇറാനി രാഹുലിന് എതിരാളിയല്ലെന്നാണ് അമേഠിയിലെ വോട്ടര്‍മാര്‍ വിലയിരുത്തുന്നത്. യുപിയിലെ ബാക്കി മണ്ഡലങ്ങളില്‍ രാഹുല്‍ വലിയ നേതാവല്ലെന്ന് വാദിക്കുന്നവരുണ്ട്. അവര്‍ മഹാസഖ്യത്തിനോ അതല്ലെങ്കില്‍ മോദിക്കോ വോട്ട് ചെയ്യുമെന്ന് പറയുന്നു. എന്നാല്‍ അമേഠി അറിയുന്നത് തന്നെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമെന്ന നിലയിലാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. ഇത് വിഐപി സീറ്റാക്കിയത് ഗാന്ധി കുടുംബമാണെന്ന് വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

കാരണം ഇങ്ങനെ

കാരണം ഇങ്ങനെ

മണ്ഡലത്തില്‍ ഏതെങ്കിലും ഒരാള്‍ക്ക് സഹായം വേണ്ടിവന്നാല്‍ അമേഠിയിലെ ഓഫീസില്‍ നിന്ന് ഒരു കത്ത് ലഭിക്കും. ഇത് ഏത് ഓഫീസില്‍ കൊണ്ടുപോയാലും അവര്‍ക്ക് ഗുണം ചെയ്യും. രാഹുല്‍ ജനകീയനായത് ഇത്തരം സഹായങ്ങല്‍ കൊണ്ടാണ്. ആര്‍എസ്എസ് നേതാക്കളും ഇത് സമ്മതിക്കുന്നു. രാഹുലിനെ പരാജയപ്പെടുത്തിയാല്‍ ദേശീയ തലത്തില്‍ മണ്ഡലത്തിനുള്ള പ്രാധാന്യം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ പ്രവര്‍ത്തനത്തില്‍ പോരായ്മകള്‍ ഉണ്ടെന്ന് വോട്ടര്‍മാര്‍ പറയുന്നു. അദ്ദേഹം കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

സോണിയക്ക് എതിരാളിയില്ല

സോണിയക്ക് എതിരാളിയില്ല

സോണിയക്ക് റായ്ബറേലിയില്‍ എതിരാളികളില്ലെന്നാണ്് ബിജെപി വരെ പറയുന്നത്. അവരെ കുറിച്ച് ഒരു നേതാവ് പോലും മോശം പറയില്ല. ബിജെപി നേതാവ് പോലും പറയുന്നത് സോണിയ വിജയിക്കുമെന്നാണ്. അതേസമയം വനിതകളുടെ എന്‍ജിഒയായ രാജീവ ്ഗാന്ധി മഹിളാ വാകസ് പരിയോജന വഴിയാണ് സംഘടനാ ദൗര്‍ബല്യം രണ്ട് മണ്ഡലത്തിലും കോണ്‍ഗ്രസ് പരിഹരിച്ചത്. ഇതിനായി ഇടതുപക്ഷ പ്രവര്‍ത്തകരെ പോലും രാഹുല്‍ കൊണ്ടുവന്നിരുന്നു. ഇത് വമ്പന്‍ ഹിറ്റായിരിക്കുകയാണ്. ജാതിസമവാക്യം 2014ല്‍ ബിജെപി മാറ്റിമറിച്ചിരുന്നു. അത് മാത്രമാണ് കോണ്‍ഗ്രസിന് ആശങ്കപ്പെടാനുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+