കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിശ്വസ്തരായ സഖ്യമല്ല... എന്‍സിപിയെ ത്രികക്ഷി സഖ്യത്തില്‍ ഒതുക്കിയെന്ന് ശരത് പവാര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും വിവാദത്തിന് തുടക്കമിട്ട് ശരത് പവാര്‍. ഇത്തവണ സഖ്യത്തിനുള്ളില്‍ അതൃപ്തി പുകയുന്നുണ്ടെന്ന കാര്യങ്ങളാണ് പവാര്‍ വെളിപ്പെടുത്തിയത്. അതേസമയം കര്‍ണാടകത്തിലെ പോലെ കോണ്‍ഗ്രസ് സഖ്യം വീഴാനുള്ള എല്ലാ സാധ്യതകളും മഹാരാഷ്ട്രയില്‍ തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസുമായുള്ള സഖ്യം കഠിനമാണെന്നും പവാര്‍ തുറന്നടിച്ചു. ഇത് അവരെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എന്നാല്‍ ശിവസേന സഹകരിക്കാന്‍ ഏറ്റവും എളുപ്പമുള്ള പാര്‍ട്ടിയാണെന്നും പവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഭാവിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തിനുള്ള സാധ്യതയും ശരത് പവാര്‍ തേടിയേക്കും. അതിലേക്ക് ബിജെപി എത്താനുള്ള സാധ്യതകളും കൂടുതലാണ്. പക്ഷേ ഇപ്പോഴത്തെ സഖ്യത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടാനുള്ള സാധ്യതകളും ശക്തമാണ്.

മഹാരാഷ്ട്രയില്‍ പൊട്ടിത്തെറി

മഹാരാഷ്ട്രയില്‍ പൊട്ടിത്തെറി

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചാണക്യനായ ശരത് പവാര്‍ വമ്പന്‍ ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ പുറത്തിവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഒത്തുപോകാന്‍ എളുപ്പമുള്ള സഖ്യകക്ഷിയല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സോണിയാ ഗാന്ധിയുമായി നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളും മറ്റും ശരത് പവാറിനെ കോണ്‍ഗ്രസുമായി കൂടുതല്‍ അടുപ്പിച്ചിരുന്നു. എന്നാല്‍ അണിയറയില്‍ ഉണ്ടായത് ഇതല്ലെന്ന് പവാര്‍ പറയുന്നു. കഴിഞ്ഞ ദിവസം അജിത് പവാര്‍ പാര്‍ട്ടി വിടാന്‍ കാരണം കോണ്‍ഗ്രസാണെന്നും ശരത് പവാര്‍ പറഞ്ഞിരുന്നു.

എന്‍സിപിയെ തഴഞ്ഞു

എന്‍സിപിയെ തഴഞ്ഞു

സഖ്യമുണ്ടാക്കാന്‍ ഞാനാണ് മുന്നില്‍ നിന്നത്. എന്നാല്‍ എന്‍സിപിക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്. എന്‍സിപിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് കുറവാണ് ഉള്ളത്. കോണ്‍ഗ്രസിനേക്കാള്‍ പത്ത് സീറ്റും കൂടുതലുമാണ് ഉള്ളത്. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം ലഭിച്ചു. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവും ലഭിച്ചത്. എന്റെ പാര്‍ട്ടിക്ക് എന്താണ് ലഭിച്ചതെന്നും പവാര്‍ ചോദിക്കുന്നു. ഉപമുഖ്യമന്ത്രി പദത്തിന് യാതൊരു വിലയുമില്ല. അതുകൊണ്ട് കാര്യമില്ലെന്നും പവാര്‍ വ്യക്തമാക്കി.

അജിത്തിന് സംശയം

അജിത്തിന് സംശയം

കോണ്‍ഗ്രസ് നേതാക്കള്‍ എന്‍സിപി നേതാക്കളുമായി വളരെ മോശം രീതിയിലാണ് സംസാരിച്ചിരുന്നത്. ഒരു യോഗത്തിലെ തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ നേതാക്കള്‍ എന്നോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ സമീപനത്തില്‍ അജിത് അസന്തുഷ്ടനായിരുന്നു. ത്രികക്ഷി സക്യം സാധ്യമാകില്ലെന്നാണ് അദ്ദേഹം വിശ്വസിച്ചത്. അതുകൊണ്ട് അദ്ദേഹം ബിജെപിക്കൊപ്പം പോയി. എന്നാല്‍ വളരെ പെട്ടെന്ന് പോയവരെ തിരിച്ചെത്തിക്കാന്‍ തനിക്ക് സാധിച്ചെന്നും ശരത് പവാര്‍ പറഞ്ഞു.

ശിവസേന മികച്ച കക്ഷി

ശിവസേന മികച്ച കക്ഷി

ശിവസേനയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും, പ്രശ്‌നം കോണ്‍ഗ്രസുമായി മാത്രമാണെന്നും പവാര്‍ പറഞ്ഞു. എന്തുകൊണ്ടും സഹകരിച്ച് പോകാന്‍ സാധിക്കുന്നത് ശിവസേനയുമായിട്ടാണ് ബിജെപിയുമായി അത് സാധ്യമല്ല. ശിവസേനയും ഹിന്ദുത്വ പാര്‍ട്ടി തന്നെയാണ്. പക്ഷേ അവരൊരിക്കലും ഭരണത്തില്‍ ഹിന്ദുത്വം കൊണ്ടുവരാറില്ല. പക്ഷേ ബിജെപി അത് കൊണ്ടുവരാറുണ്ട്. ശിവസേനയുമായി സഹകരിക്കുന്നത് എളുപ്പമാണെന്നും പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഔട്ടാകുമോ

കോണ്‍ഗ്രസ് ഔട്ടാകുമോ

കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പുറത്താകുമെന്ന സൂചനയാണ് പവാര്‍ നല്‍കുന്നത്. എന്‍സിപിയിലെ പല എംഎല്‍എമാരും കോണ്‍ഗ്രസ് സമീപനത്തില്‍ അതൃപ്തിയിലാണ്. കൂടുതല്‍ പേര്‍ക്ക് മന്ത്രിസ്ഥാനത്തിന് ആഗ്രഹമുണ്ട്. അതേസമയം അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബിജെപിയുടെ പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ട് പോകാനും സാധ്യതയുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍സിപിയും ശിവസേനയും ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും സാധ്യതയുണ്ട്. കോണ്‍ഗ്രസ് ഈ കളിയില്‍ ഏറ്റവും വലിയ നഷ്ടമാകുമെന്ന് ഉറപ്പാണ്.

പവാര്‍ ലക്ഷ്യമിടുന്നത്

പവാര്‍ ലക്ഷ്യമിടുന്നത്

ശിവസേന മുമ്പ് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ നേട്ടമുണ്ടാക്കിയിരുന്നത് ബാല്‍ താക്കറെയാണ്. അന്ന് മുഖ്യമന്ത്രിമാരെ നിയന്ത്രിക്കുന്ന സൂപ്പര്‍ പവറായി ബാല്‍ താക്കറെ മാറിയിരുന്നു. ഇന്ന് അതേ സ്ഥാനമാണ് പവാര്‍ ലക്ഷ്യമിടുന്നത്. പതിയെ അജിത് പവാറിനെ മുന്‍നിരയിലേക്കും സുപ്രിയ സുലെയെ ദേശീയ തലത്തിലേക്കും എത്തിക്കുന്ന തന്ത്രങ്ങളാണ് പവാര്‍ ലക്ഷ്യമിടുന്നത്. ഉദ്ധവിനെ നിയന്ത്രിക്കുന്നത് അണിയറയില്‍ ഇരുന്ന് പവാറായിരിക്കും.

അവന്റെ നീക്കങ്ങള്‍ ഞാനറിഞ്ഞിരുന്നു... സത്യപ്രതിജ്ഞ ഞെട്ടിച്ചു, വമ്പന്‍ വെളിപ്പെടുത്തലുമായി പവാര്‍അവന്റെ നീക്കങ്ങള്‍ ഞാനറിഞ്ഞിരുന്നു... സത്യപ്രതിജ്ഞ ഞെട്ടിച്ചു, വമ്പന്‍ വെളിപ്പെടുത്തലുമായി പവാര്‍

English summary
congress have bad behaviour says sharat pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X