• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി അധ്യക്ഷനായി മടങ്ങി വരുമോ? കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പെത്തിയിട്ടും ഉറപ്പില്ല!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ അടിമുടി മാറ്റത്തിനുള്ള സമയമായെന്ന് നേതാക്കള്‍. ഈ മാസം തന്നെ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരുമോ എന്ന കാര്യമാണ് സജീവ ചര്‍ച്ചയിലുള്ളത്. നേരത്തെ ചിന്തിന്‍ ശിവിറില്‍ ഇക്കാര്യം നേതാക്കളെല്ലാം ഉന്നയിച്ചിരുന്നു.

അന്ന് അക്കാര്യം പരിഗണിക്കാമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായിട്ടും അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരാന്‍ രാഹുല്‍ യെസ് മൂളിയിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് പകരക്കാരനായി ആരെ കൊണ്ടുവരുമെന്നതാണ് ചോദ്യം. അക്കാര്യം നേതാക്കള്‍ ഉത്തരമൊന്നും നല്‍കിയിട്ടില്ല.

പാര്‍ട്ടിയിലെ വിഭാഗീയത ഇപ്പോഴും തീര്‍ന്നിട്ടില്ലെന്നാണ് ടീം രാഹുല്‍ വിശ്വസിക്കുന്നത്. രാഹുലിനൊപ്പമുള്ളവര്‍ തന്നെ വിഭാഗീയതയുടെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് തിരിച്ചുവരികയെന്ന് രാഹുല്‍ ചോദിക്കുന്നു. മൂന്ന് വര്‍ഷമായി രാഹുല്‍ അധ്യക്ഷ സ്ഥാനത്തില്ല.

പക്ഷേ പിന്നണിയില്‍ ഇരുന്ന എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് രാഹുലാണ്. ഇതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാത്രം രാഹുലോ കൂടെയുള്ളവരോ ഉണ്ടാവാറില്ല. എന്നാല്‍ ജയത്തിന്റെ ക്രെഡിറ്റ് എടുക്കുകയും ചെയ്യും. സീനിയര്‍ നേതാക്കള്‍ക്ക് മാത്രമാണ് തോല്‍വിയുടെ ഭാരം ഉണ്ടാവാറുള്ളത്.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

രാഹുലിന്റെ ടീമിലുള്ളവര്‍ക്ക് കൃത്യമായി രാഷ്ട്രീയ തന്ത്രം പോലും അറിയില്ലെന്ന പരാതിയുണ്ട്. ഇത് സത്യവുമാണ്. അശോക് ഗെലോട്ടിനെ ഒഴിവാക്കണമെന്ന് അതേ പോലെ ഈ നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. സച്ചിന്‍ പൈലറ്റിന് അര്‍ഹതയുള്ള സ്ഥാനം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

ഇതിനെല്ലാം പരിഹാരം കാണണമെങ്കില്‍ രാഹുല്‍ അധ്യക്ഷനായി തിരിച്ചുവരണമെന്നാണ് ആവശ്യം. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ഇരട്ട പോര്‍മുഖം തുറക്കണമെന്നാണ് ആവശ്യം. ഗുജറാത്തില്‍ അദ്ഭുതം കാണിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സംസ്ഥാനങ്ങളുമായി രാഹുലിന് തുടരെ യോഗങ്ങളാണ് ഉള്ളത്.

ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?

രാഹുലിന്റെ ഇമേജ് ഭാരത് ജോഡോ യാത്രയോടെ മാറുമെന്നാണ് കരുതുന്നത്. രാജ്യത്തെ ഓരോ ജില്ലയും സന്ദര്‍ശിക്കാനാണ് രാഹുലിന്റെ പ്ലാന്‍. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. രാഹുല്‍ അല്ലാതെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്ന പേര് അശോക് ഗെലോട്ടിന്റേതാണ്. എന്നാല്‍ സംസ്ഥാനം വിടാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ല.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് രാഹുല്‍ പറയുന്നത്. ഇത് നേതാക്കളെയാകെ ആശങ്കയിലാക്കിയിരിക്കുകയാണ്. രാഹുലിനോട് ഇപ്പോഴും നേതാക്കള്‍ തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല; സൗദി യുവതി ഭര്‍ത്താവിനോട് ചെയ്തത് ഞെട്ടിക്കും!!

English summary
congress have confusion over rahul gandhi's return to president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X