കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വജ്രായുധത്തെ ഭയന്ന് ബിജെപി, ചൗധരിയുടെ മിഷന്‍ 76, 4 വര്‍ഷം മുമ്പുള്ള മാസ്റ്റര്‍പ്ലാന്‍!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ നിയമനത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് വന്‍ നേട്ടം. ബിജെപിയെ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. മമതാ ബാനര്‍ജിയുമായുള്ള ബന്ധത്തിന് ഇത് മങ്ങലേല്‍പ്പിക്കില്ല. ബംഗാളില്‍ ബൂത്ത് പിടിച്ചടക്കുന്നത് വരെ തടഞ്ഞ ചരിത്രമുണ്ട് ചൗധരിക്ക്. തൃണമൂലിനെയും ബിജെപിയെയും നേരിടാന്‍ കഴിയുന്ന ഒരേയൊരു നേതാവാണ് അദ്ദേഹം. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇത് നന്നായി അറിയാം. ഇതേ ആഗ്രസീവ് രീതി തുടരാന്‍ തന്നെയാണ് ചൗധരിയെ ബംഗാളിലേക്ക് അയച്ചിരിക്കുന്നത്.

മുര്‍ഷിദാബാദിലെ നവാബ്

മുര്‍ഷിദാബാദിലെ നവാബ്

കോണ്‍ഗ്രസ് രാജ്യം മുഴുവന്‍ ബിജെപിക്ക് മുന്നില്‍ തകര്‍ന്നതാണ്. എന്നാല്‍ ബിജെപി തകര്‍ക്കാനാവാത്ത കോട്ടയാണ് ബെരംപോര്‍. മുര്‍ഷിദാബാദിലെ നവാബ് എന്നാണ് ചൗധരി അറിയപ്പെടുന്നത്. ബെരംപോര്‍ ഒരിക്കല്‍ കൂടി നേടിയെടുക്കുകയായിരുന്നു ചൗധരി. അതും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപൂര്‍വ സര്‍ക്കാരിനെ തകര്‍ത്തെറിഞ്ഞ് കൊണ്ട്. 80000 വോട്ടില്‍ കൂടുതല്‍ ഭൂരിപക്ഷം നേടിയാണ് അധീര്‍ ചൗധരി തന്റെ കോട്ട കാത്തത്. ബിജെപി തരംഗം ഉണ്ടായിട്ടും ഇവിടെ അനക്കമുണ്ടായില്ല.

മോദി അംഗീകരിച്ച നേതാവ്

മോദി അംഗീകരിച്ച നേതാവ്

കോണ്‍ഗ്രസിലെ ഏറ്റവും വലിയ പോരാളായാണ് ചൗധരിയെന്ന് ബിജെപിക്കും നന്നായി അറിയാം. നരേന്ദ്ര മോദി വരെ അദ്ദേഹത്തെ അഭിനന്ദിച്ചതാണ്. പാര്‍ലമെന്റില്‍ അദ്ദേഹത്തെ പോരാളിയെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇത് അറിഞ്ഞ് കൊണ്ടാണ് ചൗധരിയെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവായി നിയമിച്ചത്. സര്‍പ്രൈസ് നീക്കമായിരുന്നു ഇത്. ബംഗാളില്‍ നിന്ന് ഇത്തരമൊരു നേട്ടം കോണ്‍ഗ്രസില്‍ ലഭിക്കുന്ന ആദ്യ നേതാവും അദ്ദേഹം തന്നെയായിരുന്നു. ബിജെപിക്ക് അതുകൊണ്ട് തന്നെ ചൗധരി വലിയ തലവേദനയാണ്.

ആദ്യ നീക്കം

ആദ്യ നീക്കം

ബംഗാളിയുടെ അഭിമാനത്തില്‍ തൊട്ട് ചൗധരി ആദ്യത്തെ ദിനം തന്നെ ബിജെപിയെ ഞെട്ടിച്ചു. റിയ ചക്രവര്‍ത്തി ബംഗാളി ബ്രാഹ്മണ സ്ത്രീയാണെന്ന് ചൗധരി പറഞ്ഞിരുന്നു. അവരെ ബിജെപി വേട്ടയാടുകയാണ്. ബീഹാര്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ നീക്കമെന്നും ചൗധരി ആരോപിച്ചു. ബിജെപി നേരത്തെ സുശാന്തിനെ ബീഹാറി നടനായി അവതരിപ്പിച്ച് വലിയ വികാരമുയര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റിയക്കെതിരെ കേസുകള്‍ വന്നതെന്നും ചൗധരി ആരോപിക്കുന്നു. റിയയെ പിന്തുണയ്ക്കാതെ ബിജെപിക്ക് മറ്റ് മാര്‍ഗമില്ല.

മമതയ്ക്കും സഹായം

മമതയ്ക്കും സഹായം

ചൗധരിയുടെ ഇടതുസഖ്യം വലിയ നേട്ടമാകുമെന്ന് ഉറപ്പാണ്. സോണിയ ഇതറിഞ്ഞാണ് ചൗധറിയെ നിയമിച്ചത്. മമതാ ബാനര്‍ജിയെ ലക്ഷ്യമിട്ടല്ല ചൗധരിയുടെ വരവ്. മമതയ്ക്ക് കൂടുതല്‍ നേട്ടമാണ് ചൗധരിയുടെ വരവ് കൊണ്ട് ഉണ്ടാകുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിന് 43 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത് 2014നെ അപേക്ഷിച്ച് അഞ്ച് ശതമാനം കൂടുതലാണ്. എന്നാല്‍ സീറ്റുകളില്‍ വ്യത്യാസമുണ്ടായിരുന്നു. വോട്ടുശതമാനം വര്‍ധിച്ചത് മുസ്ലീം വോട്ടുകളില്‍ ധ്രുവീകരണം ഉണ്ടായത് കൊണ്ടാണ്. ഇത് ചൗധരിയുടെ വരവോടെ തിരിച്ച് പിടിക്കാന്‍ സാധിക്കും.

ഇടതു സഖ്യം നേട്ടമാകും

ഇടതു സഖ്യം നേട്ടമാകും

ബിജെപിക്ക് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10.2 ശതമാനം വോട്ടായിരുന്നു ആകെ ഉണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത് 40.3 ശതമാനമായി. ഇത്രയും വലിയ കുതിപ്പുണ്ടായത് ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും വോട്ട് ചോര്‍ന്നത് കൊണ്ടാണ്. ഇതെല്ലാം ബിജെപിക്കാണ് ലഭിച്ചത്. 2011നും 2016നും ഇടയില്‍ കോണ്‍ഗ്രസിന്റെ വോട്ടുശതമാനം 8.91 ശതമാനത്തില്‍ നിന്ന് 12.3 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ 2014ല്‍ ഇത് 9.6 ശതമാനമായും 2019ല്‍ അഞ്ച് ശതമാനമായും ഇടിഞ്ഞു. ഇടതുസഖ്യം വരുന്നതോടെ ഈ വോട്ടുബാങ്ക് കുത്തനെ ഉയരുമെന്ന് ഉറപ്പാണ്.

ചൗധരിയുടെ ഉപകാര സ്മരണ

ചൗധരിയുടെ ഉപകാര സ്മരണ

ബെരംപോരില്‍ സിപിഎം അധീര്‍ ചൗധരിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. അതുകൊണ്ട് ചൗധരിക്ക് സിപിഎം സഖ്യത്തിനാണ് താല്‍പര്യം. സോണിയയുടെ താല്‍പര്യപ്രകാരം മമതയല്ല ബിജെപിയാണ് ചൗധരിയുടെ ശത്രു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് തരത്തില്‍ മത്സരിച്ച സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് നേട്ടം സമ്മാനിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ ഒന്നിക്കുന്നതോടെ ആ വോട്ട് ഉറപ്പായും ചോരും. തൃണമൂല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നഷ്ടം ബിജെപിക്ക് വര്‍ധിക്കും.

76 സീറ്റുകള്‍ ലക്ഷ്യം

76 സീറ്റുകള്‍ ലക്ഷ്യം

ചൗധരിയുടെ ലക്ഷ്യം സഖ്യത്തിലൂടെ 76 സീറ്റുകളാണ്. ചൗധരിക്ക് മാത്രമേ ഇതിന് സാധിക്കൂ. അദ്ദേഹം പാര്‍ട്ടി അധ്യക്ഷനായ സമയത്ത് 44 സീറ്റുകള്‍ 2016ല്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഇടതുപക്ഷത്തിന് 32 സീറ്റും ലഭിച്ചു. കോണ്‍ഗ്രസായിരുന്നു പ്രധാന പ്രതിപക്ഷം. ഈ രണ്ട് പാര്‍ട്ടികള്‍ കൂടി ചേര്‍ന്നാല്‍ 76 സീറ്റുകളുണ്ട്. ഇവര്‍ വിജയിച്ച സീറ്റുകളാണിത്. ഇതെല്ലാം ബിജെപിയാണ് നേടിയത്. 2016ല്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ഈ സീറ്റുകള്‍ പിടിച്ചെടുത്താല്‍ അത് ബിജെപിയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കം. ബിജെപി ആശങ്കപ്പെടുന്നതും ചൗധരിയുടെ തിരിച്ചുവരവിനെ തന്നെയാകുന്നത് ഈ കാരണം കൊണ്ടാണ്.

English summary
congress have high hopes on adhir chowdhury his appointment boost confidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X