കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശിലും വോട്ടുശതമാനം കുത്തനെ മുകളില്‍.... കോണ്‍ഗ്രസിന് 6 മണ്ഡലങ്ങളില്‍ വന്‍ പ്രതീക്ഷ

Google Oneindia Malayalam News

ഭോപ്പാല്‍: കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പോളിംഗ് ശതമാനം റെക്കോര്‍ഡില്‍. ഇത് ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നത് ബിജെപിയെയാണ്. നിലവിലെ ഭരണത്തെ പിന്തുണയ്ക്കുന്ന ട്രെന്‍ഡ് ഉണ്ടാവുമോയെന്നാണ് അവര്‍ ഭയപ്പെടുത്തുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണത്തെ കുറിച്ച് മികച്ച അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ ട്രെന്‍ഡാണ് വോട്ടിംഗില്‍ കണ്ടതെന്നാണ് വ്യക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. ഇതാണ് ബിജെപിയെ ഭയപ്പെടുത്തുന്നത്. ഇതേ രീതി ആവര്‍ത്തിച്ചാല്‍ മധ്യപ്രദേശില്‍ കനത്ത നഷ്ടം ബിജെപിക്ക് സംഭവിക്കും. മറ്റ് സംസ്ഥാനങ്ങളിലും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യവും ബിജെപിക്ക് ആശങ്കയാണ്.

റെക്കോര്‍ഡ് പോളിംഗ്

റെക്കോര്‍ഡ് പോളിംഗ്

മധ്യപ്രദേശില്‍ റെക്കോര്‍ഡ് പോളിംഗാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 74.88 ശതമാനം പോളിംഗാണ് നാലാം ഘട്ട പോളിംഗില്‍ രേഖപ്പെടുത്തിയത്. ആറ് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 10.04 ശതമാനത്തിന്റെ വര്‍ധനവാണ് പോളിംഗില്‍ ഉണ്ടായിരിക്കുന്നത്. അതായത് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച പോളിംഗ് വര്‍ധന ഉണ്ടായിരിക്കുന്നത് മധ്യപ്രദേശിലാണ്.

കോണ്‍ഗ്രസിന് പ്രതീക്ഷ

കോണ്‍ഗ്രസിന് പ്രതീക്ഷ

തിരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചെണ്ണം ബിജെപി കോട്ടകളാണ്. നിലവിലെ എംപിക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടാവുമ്പോഴാണ് വോട്ടിംഗ് ശതമാനം വര്‍ധിക്കാറുള്ളത്. അതല്ലെങ്കില്‍ നിലവിലെ അതേ ശതമാനമോ പോളിംഗ് കുറയുകയോ ചെയ്യാറാണ് പതിവ്. മധ്യപ്രദേശിലെ പല എംപിമാരും ജനപ്രിയരല്ലെന്ന് ബിജെപിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ ഘടകങ്ങള്‍ എല്ലാം കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ജബല്‍പൂര്‍, മാണ്ട്‌ല, ബാലഘട്ട്, ഷാദോള്‍, സിദ്ദി, എന്നിവയാണ് ബിജെപി കോട്ടകള്‍. 25 വര്‍ഷമായി ബിജെപി കൈവശം വെക്കുന്ന മണ്ഡലമാണിത്. സിദ്ദിയില്‍ 69.3 ശതമാനമാണ് പോളിംഗ് നടന്നത്. ഷാദോളില്‍ ഇത് 74.58 ആയി. മാണ്ട്‌ലയില്‍ 74.3 ശതമാനത്തിലെത്തി. ബാലഘട്ടില്‍ ഇത് 77.36 ശതമാനമായി. ചിന്ദ്വാരയിലും വോട്ടിംഗ് ഉയര്‍ന്നിട്ടുണ്ട്. 74.88 ശതമാനത്തിലേക്കാണ് പോളിംഗ് ഉയര്‍ന്നത്. കമല്‍ നാഥിന്റെ മകനാണ് ഇവിടെ മത്സരിക്കുന്നത്. ഇതെല്ലാം ബിജെപിയുടെ വീഴ്ച്ചയ്ക്കുള്ള സൂചനകളാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

നിയമസഭയിലെ കണക്കുകള്‍

നിയമസഭയിലെ കണക്കുകള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് ഉണ്ടായത്. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താവുകയും ചെയ്തു. അതേ ട്രെന്‍ഡാണ് ഇപ്പോഴും പിന്തുടരുന്നത്. 74.6 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് കുതിപ്പായിരുന്നു ഉണ്ടായത്. ബിജെപി കോട്ടകളില്‍ കടുത്ത ഭരണവിരുദ്ധ വികാരവും, ഗ്രാമീണ മേഖലയില്‍ മോദിക്കെിരെയുള്ള വികാരവും ശക്തമായി ബാധിച്ചെന്നാണ് വ്യക്തമാകുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ പോലും ഇഞ്ചോടിഞ്ച് ഫലമായിരിക്കും ഉണ്ടാവുകയെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസ് നേടുമോ?

കോണ്‍ഗ്രസ് നേടുമോ?

കോണ്‍ഗ്രസ് ഈ ആറ് സീറ്റുകളും നേടുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാന ഭരണവും കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ നേതൃശേഷിയും പാര്‍ട്ടിക്ക് ഗുണം ചെയ്തുവെന്നാണ് പോളിംഗ് ശതമാനം കൂടുന്നതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം ബിജെപി സിറ്റിംഗ് എംപിമാരെ നിലനിര്‍ത്തിയതും കോണ്‍ഗ്രസിന് നേട്ടമാണ്. 13 മുതല്‍ 19 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്നാണ് ഇതുവരെയുള്ള പോളിംഗ് നിരക്കിലൂടെ വ്യക്തമാകുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

14 സീറ്റില്‍ പ്രിയങ്ക വിജയ ഫോര്‍മുല, കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്14 സീറ്റില്‍ പ്രിയങ്ക വിജയ ഫോര്‍മുല, കിഴക്കന്‍ യുപിയില്‍ ബിജെപി കോട്ടകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

English summary
congress have hopes in higher voter turnout in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X