കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് മെയ് 23ന് ഞെട്ടിക്കും, ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വീഴ്ച്ച, സര്‍വേകള്‍ പിഴയ്ക്കും

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പലതും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് വമ്പന്‍ ഭൂരിപക്ഷമാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു പ്രവചനത്തിലും കാര്യമായ മുന്നേറ്റം പറയുന്നില്ല. എന്നാല്‍ മോദിയുടെ വ്യക്തിപ്രഭാവം മാത്രമാണ് സര്‍വേകള്‍ പലതും സൂചിപ്പിച്ചത്. അടിത്തട്ടിലുള്ള വോട്ടര്‍മാരില്‍ മോദിക്കെതിരെ ശക്തമായ വികാരമുണ്ട്. ഇതുവരെയുള്ള ഉപതിരഞ്ഞെടുപ്പുകളും സംസ്ഥാന തിരഞ്ഞെടുപ്പുകളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി വന്‍ മുന്നേറ്റം തന്നെ ഉണ്ടാവുമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. അതിലുപരി 2004ലെ കണക്കുകള്‍ മുഴുവന്‍ തെറ്റിയിരുന്നു. അന്ന് കോണ്‍ഗ്രസിനെ വരെ ഞെട്ടിക്കുന്നതായിരുന്നു, അവര്‍ക്ക് ലഭിച്ച സീറ്റുകള്‍. ഇത്തവണയും ബിജെപി അമിത ആത്മവിശ്വാസത്തിലാണ്. പക്ഷേ 2004ലേത് പോലെ തകര്‍ച്ച അവര്‍ക്കുണ്ടാവില്ല. എന്നാല്‍ 100 സീറ്റുകള്‍ തന്നെ ബിജെപിക്ക് കുറയാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഗ്രൗണ്ട് റിപ്പോര്‍ട്ട് അവഗണിച്ചു

ഗ്രൗണ്ട് റിപ്പോര്‍ട്ട് അവഗണിച്ചു

പ്രാദേശികമായി ബിജെപിക്കെതിരെ ശക്തമായ വികാരം തന്നെ രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. വിവിധ തരത്തില്‍ രാജ്യത്തിന്റെ പലമേഖലകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഇതിന്റെ സൂചനയാണ്. മറ്റൊന്ന് ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ പലരും ദുര്‍ബലരാണ് എന്നുള്ളതാണ്. സമീപകാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ പലതിലും ബിജെപി പരാജയപ്പെട്ടിരുന്നു. ശക്തമായ കോട്ടകളായ ഗൊരഖ്പൂരും, ഫൂല്‍പൂരും വരെ കൈവിട്ടു. മോദിക്ക് അനുകൂലമായി അത്തരത്തിലുള്ള ഒരു വികാരമുണ്ടെങ്കില്‍ ബിജെപി വമ്പന്‍ ജയം നേടേണ്ടതാണ്. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ മാസങ്ങളായി ഉണ്ടായി വന്ന ട്രെന്‍ഡ് ബിജെപിക്ക് അനുകൂലമല്ല.

സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വി

സംസ്ഥാന തിരഞ്ഞെടുപ്പിലെ തോല്‍വി

സര്‍വേകളില്‍ ഏറ്റവും അവഗണന നേരിട്ടത് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിട്ട തോല്‍വിയായിരുന്നു. ഇത് സര്‍വേകള്‍ പഠിച്ചതേയില്ല. മോദി ഏറ്റവുമധികം പ്രചാരണം നടത്തിയ സംസ്ഥാന തിരഞ്ഞെടുപ്പിലാണ് ബിജെപി പരാജയപ്പെട്ടത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മോദി പ്രചാരണം നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. മോദിയുടെ പ്രതിച്ഛായയിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നതും.

മോദി തരംഗമില്ല

മോദി തരംഗമില്ല

സര്‍വേകള്‍ പ്രവചിക്കുന്നത് പോലെ മോദി തരംഗം രാജ്യത്തില്ല. ആദ്യത്തെ കാരണം സര്‍വേകളില്‍ അഭിപ്രായം പറയുന്നവര്‍, കൃത്യമായി അത് പറയാറില്ല എന്നതാണ്. പല അഭിപ്രായങ്ങള്‍ പറയുന്നതില്‍ ഏറ്റവും സ്വീകാര്യമായ കാര്യങ്ങളാണ് സര്‍വേകള്‍ എടുക്കാറുള്ളത്. കൂട്ടായ ഒരു വോട്ടുബാങ്ക് ഉണ്ടാവുമ്പോള്‍ അതിനൊപ്പം ഒറ്റയ്ക്ക് ഒരുപാര്‍ട്ടി സ്വാഭാവികമായി നില്‍ക്കാന്‍ സാധിക്കില്ല. യുപിയില്‍ ബിജെപിക്ക് പകുതി സീറ്റുകള്‍ നഷ്ടമാകുമെന്ന കണക്കുകള്‍ പൂര്‍ണമായും വിശ്വസിക്കാം. യാദവ, ദളിത്, ഒബിസി വോട്ടര്‍മാര്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയതും സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യം തൂത്തുവാരുമെന്നതിന്റെ സൂചനയാണ്.

ഏതൊക്കെ സംസ്ഥാനങ്ങള്‍

ഏതൊക്കെ സംസ്ഥാനങ്ങള്‍

മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഗ്രാമീണ, കാര്‍ഷിക മേഖലകള്‍ പൂര്‍ണമായും ബിജെപിയെ കൈവിടും. ഇവിടെ കോണ്‍ഗ്രസ് 13 സീറ്റ് വരെ നേടും. കര്‍ഷക മേഖലയില്‍ രാഹുല്‍ ഗാന്ധിക്കുള്ള സ്വാധീനം സര്‍വേകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ന്യായ് പദ്ധതിയേക്കാള്‍ കാര്‍ഷിക ഹബ്ബ് സ്ഥാപിക്കുമെന്ന വാഗ്ദാനമാണ് ഏറ്റവും സ്വീകാര്യമായത്. താങ്ങുവില വര്‍ധിപ്പിക്കുന്നതും, കര്‍ഷക വായ്പ എഴുതി തള്ളിയതും ഇതിനൊപ്പം കോണ്‍ഗ്രസിന് വന്‍ നേട്ടമാകും. ഗുജറാത്ത്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ബീഹാര്‍, പഞ്ചാബ്, ജാര്‍ഖണ്ഡ്, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവ ബിജെപി കൈവിടും.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

140 സീറ്റുകളിലേക്ക് കോണ്‍ഗ്രസിന് എത്തിച്ചേരാന്‍ സാധിക്കും. യുപിഎ കക്ഷികള്‍ ചേരുമ്പോള്‍ ഇത് 200 കടക്കാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ 39 സീറ്റും കോണ്‍ഗ്രസ്, ഡിഎംകെ സഖ്യം നേടുമെന്ന് ഉറപ്പാണ്. ദിനകരന്‍ വിഭാഗം അണ്ണാ ഡിഎംകെയുടെ വോട്ടു പിളര്‍ത്തുന്നത് ഇതില്‍ നിര്‍ണായകമാണ്. കര്‍ണാടകത്തില്‍ ലിംഗായത്തുകള്‍ അടക്കം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വോട്ട് ചെയ്യും. 18 സീറ്റിലേക്ക് ഇവര്‍ എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ 17 സീറ്റ് യുഡിഎഫിന് ലഭിക്കും. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസ്സും തന്നെ മുന്നില്‍ നില്‍ക്കും. ഇവരെല്ലാം പ്രതിപക്ഷ നിരയില്‍ നിര്‍ണായകമാകും.

രാഹുല്‍ നയിക്കും

രാഹുല്‍ നയിക്കും

എന്‍ഡിഎയില്‍ നിന്ന് രാംവിലാസ് പാസ്വാനെയും നിതീഷ് കുമാറിനെയും കൊണ്ടുവരുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. ഈ മാസ്റ്റര്‍ സ്‌ട്രോക്കിന് രാഹുല്‍ ഗാന്ധിയാണ് നേതൃത്വം നല്‍കുന്നത്. അതിന് പുറമേ ബിജെപിക്ക് ബദലാലി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി പ്രതിപക്ഷ നിരയെ പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറാനുള്ള അവസാന ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്. ഇത് സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം യുപിഎയെ വിളിക്കുന്നതിന് വേണ്ടിയാണ്.

കോണ്‍ഗ്രസ് നേടും

കോണ്‍ഗ്രസ് നേടും

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗ്രാമീണ മേഖലയിലുള്ള സ്വാധീനം വളരെ ശക്തമാണ്. ഇത് ആരും ഗൗരവത്തിലെടുത്തിട്ടില്ല. 2004ല്‍ സോണിയാ ഗാന്ധി ദുര്‍ബലയാണെന്നുള്ള പ്രചാരണവും ഉണ്ടായിരുന്നു. എന്നാല്‍ 140ലധികം സീറ്റ് നേടി കോണ്‍ഗ്രസ് അന്ന് എല്ലാവരെയും ഞെട്ടിച്ചിരുന്നു. അന്ന് സോണിയ പ്രധാനമന്ത്രി പദം വേണ്ടെന്ന് വെച്ചത് പോലെ രാഹുലും ചെയ്യാന്‍ സാധ്യതയില്ല. കര്‍ഷക, ദളിത്, വോട്ടുകളായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാനമായും പിന്തുണയ്ക്കുക. ഗുജറാത്തില്‍ ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേല്‍, യുപിയില്‍ ചന്ദ്രശേഖര്‍ ആസാദ് എന്നിവരുടെ സ്വാധീനവും കോണ്‍ഗ്രസിനെ മുന്നേറ്റത്തിലേക്ക് നയിക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!ബിജെപിക്ക് 250 സീറ്റെന്ന് ഇന്ത്യ ടിവി സര്‍വേ..... 310 സീറ്റുമായി എന്‍ഡിഎ കുതിക്കും!!

English summary
congress have last hope may overcome exit polls disastrous result
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X