കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് 9 സംസ്ഥാനങ്ങളില്‍ പിഴച്ചോ? 200 സീറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ പോരാട്ടം ഒറ്റയ്ക്ക്!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആശങ്കയില്‍. കോണ്‍ഗ്രസ് വിവിധ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അതില്‍ എല്ലാ വിജയമായിരുന്നില്ല. 9 സംസ്ഥാനങ്ങളിലാണ് സഖ്യമില്ലാതെ കോണ്‍ഗ്രസ് മത്സരത്തിനൊരുങ്ങുന്നത്. ഇവയില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാനാനാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്.

200 സീറ്റുകള്‍ ഈ സംസ്ഥാനങ്ങളിലുണ്ട്. ബിജെപിക്ക് ശക്തമായ വോട്ടുബാങ്ക് ഈ 9 സംസ്ഥാനങ്ങളില്‍ ഉണ്ട്. പക്ഷേ കടുത്ത ഭരണവിരുദ്ധ വികാരം ബിജെപിക്കെതിരെ നിലവിലുണ്ട്. കോണ്‍ഗ്രസിന്റെ നിലവിലെ പ്രഖ്യാപനങ്ങള്‍ ഈ നില മാറ്റിമറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതാണ് രാഹുല്‍ വലിയ പ്രതീക്ഷയായി കൊണ്ടുനടക്കുന്നത്. കോണ്‍ഗ്രസ് രണ്ട് തന്ത്രങ്ങളും ഇതിനായി ഒരുക്കുന്നുണ്ട്.

ആദ്യ പ്രതീക്ഷ യുപിയില്‍

ആദ്യ പ്രതീക്ഷ യുപിയില്‍

ഉത്തര്‍പ്രദേശ് ആണ് കോണ്‍ഗ്രസ് സഖ്യമില്ലാതെ മത്സരിക്കുന്ന സംസ്ഥാനം. ഇവിടെ മിഷന്‍ 21 ആണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. രാഹുല്‍ പ്രിയങ്കയെ ഇവിടെ തുറുപ്പ് ചീട്ടായി ഇറക്കിയിട്ടുണ്ട്. എന്നാല്‍ യുപി പിടിക്കാന്‍ ഇതൊന്നും പോരാ എന്നാണ് രാഹുലിന്റെ നിര്‍ദേശം. ജാതിയില്‍ അധിഷ്ഠിതമായ വോട്ടുബാങ്ക് ഒരുക്കി മഹാസഖ്യത്തെ കുരുക്കാനാണ് പ്രിയങ്കയോട് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപിയെ വീഴ്ത്താന്‍ മുന്നോക്ക വിഭാഗത്തിലെ വോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് രാഹുലിന്റെ നിര്‍ദേശം.

ബംഗാളില്‍ ആശങ്ക

ബംഗാളില്‍ ആശങ്ക

ബംഗാളിലെ സംസ്ഥാന ഘടകവുമായി രാഹുല്‍ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും സിപിഎമ്മുമായി സഖ്യമുണ്ടായിരുന്നില്ല. ഇവിടെ ഒറ്റയ്ക്ക് മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ സാധ്യത ഇല്ലാതാക്കിയിരിക്കുകയാണ്. ഇവിടെ ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തനങ്ങളും ദുര്‍ബലമാണ്. അതേസമയം കോണ്‍ഗ്രസ് ജയിക്കാത്ത പക്ഷം തൃണമൂല്‍ കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ ഉണ്ടാക്കി കൊടുക്കാനാണ് രാഹുല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവിടെ ബിജെപിയുമായി രണ്ടാം സ്ഥാനത്തിന് വേണ്ടി മത്സരിക്കുകയാണ് കോണ്‍ഗ്രസ്.

ആന്ധ്രയില്‍ ദുര്‍ബലം

ആന്ധ്രയില്‍ ദുര്‍ബലം

ആന്ധ്രയിലും കോണ്‍ഗ്രസ് സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്. 25 സീറ്റുള്ള ആന്ധ്രയില്‍ ചില മണ്ഡലങ്ങളില്‍ ടിഡിപിയുമായി രഹസ്യ സഖ്യമുണ്ടാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. പക്ഷേ ഇവിടെ തിരഞ്ഞെടുപ്പിന് ശേഷം വൈഎസ്ആര്‍ കോണ്‍ഗ്രസുമായി ഒരു സഖ്യത്തിന് രാഹുല്‍ തയ്യാറായേക്കും. ഒഡീഷയിലും കോണ്‍ഗ്രസിന് സഖ്യമില്ല. ഇവിടെ ഗ്രാമീണ, തീരദേശ മേഖലകളിലെ വോട്ടുകള്‍ തിരിച്ച് പിടിക്കാന്‍ രാഹുല്‍ ഗംഭീര പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കാരണമാകും. ബിജെപിക്കെതിരെയാണ് ഒഡീഷയില്‍ രാഹുലിന്റെ നീക്കം.

വടക്കുകിഴക്കന്‍ മേഖല

വടക്കുകിഴക്കന്‍ മേഖല

വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാല്‍ ബിജെപിയുടെ പൗരത്വ ബില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കാരണമായിരിക്കുകയാണ്. പത്ത് സീറ്റുകള്‍ വരെ രാഹുലിന്റെ വ്യക്തിപ്രഭാവം ഇവിടെ കോണ്‍ഗ്രസിന് സമ്മാനിക്കും. അതേസമയം പ്രാദേശിക കക്ഷികളെ ചേര്‍ത്ത് വലിയൊരു മുന്നണിക്ക് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. എല്ലാ നേതാക്കളെയും നേരിട്ട് കണ്ട് യുപിഎ മോഡലില്‍ ഒരു മുന്നണിക്കാണ് രാഹുല്‍ ശ്രമം നടത്തുന്നത്.

നാല് സംസ്ഥാനങ്ങള്‍

നാല് സംസ്ഥാനങ്ങള്‍

4 സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം രണ്ട് തുറുപ്പുചീട്ടുകളെയും കോണ്‍ഗ്രസ് കളത്തിലിറക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും നവജോത് സിദ്ദുവുമാണ് ഇവര്‍. ദില്ലി, പഞ്ചാബ്, ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. പഞ്ചാബില്‍ ആംആദ്മി പാര്‍ടി സഖ്യം വേണ്ടെന്നാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചിരിക്കുന്നത്. രാഹുലിന്റെ നിലപാടും ഇത് തന്നെയാണ്. ദില്ലിയില്‍ സഖ്യം തയ്യാറായി കഴിഞ്ഞു. ഹരിയാനയിലും ഗോവയിലും സഖ്യമുണ്ടായിട്ടില്ലെങ്കിലും നേട്ടമുണ്ടാക്കാനാണ് പ്രിയങ്കയെയും സിദ്ദുവിനെയും ഉപയോഗിക്കുന്നത്.

രാഹുല്‍ ലക്ഷ്യമിടുന്നത്

രാഹുല്‍ ലക്ഷ്യമിടുന്നത്

ന്യായ് പദ്ധതിയെ കര്‍ഷക മേഖലകളിലും പിന്നോക്ക മേഖലകളിലും പരിചയപ്പെടുത്തുക എന്നതാണ് രാഹുലിന്റെ ആദ്യത്തെ വജ്രായുധം. ഇതിനായി ടെക്‌നിക്കല്‍ ടീമിന്റെ സഹായം രാഹുല്‍ തേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയും ശക്തി ആപ്പ് വഴിയും ഇതിനെ മുഖ്യപ്രചാരണ വിഷയമാക്കുക എന്നതാണ് രാഹുലിന്റെ ലക്ഷ്യം. കര്‍ഷകര്‍ തിരഞ്ഞെടുപ്പില്‍ അവരുടെ വരുമാനത്തെ കുറിച്ച് മാത്രമേ ചിന്തിക്കാന്‍ പാടുള്ളൂ എന്നാണ് കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രം. സഖ്യമുള്ള സംസ്ഥാനങ്ങളില്‍ ഇത് ആദ്യം പ്രചരിപ്പിക്കണമെന്നാണ് നിര്‍ദേശം.

200 സീറ്റുകള്‍

200 സീറ്റുകള്‍

കോണ്‍ഗ്രസ് സഖ്യമില്ലാതെ ഇരിക്കുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും നേര്‍ക്കുനേര്‍ പോരാട്ടം ബിജെപിയുമായിട്ടാണ്. ഇതാണ് രാഹുലിനെ ആശങ്കപ്പെടുത്തുന്നത്. 200 സീറ്റുകളുണ്ട് ഇവിടെ. ഇത് ജാതി വോട്ടുകള്‍ കലര്‍ന്നതാണ്. കോണ്‍ഗ്രസിന്റെ പിന്നോക്ക-കര്‍ഷക മുദ്രാവാക്യം ഏറ്റവും ശക്തമായി നിലനില്‍ക്കുന്നുണ്ട് ഈ സംസ്ഥാനങ്ങളില്‍. ഇതില്‍ 120 സീറ്റുകളാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. ഇത് ലഭിച്ചാല്‍ കേന്ദ്രത്തില്‍ അധികാരം കിട്ടുമെന്ന കാര്യം ഉറപ്പാണ്. പ്രിയങ്കയെ പ്രചാരണത്തിനിറക്കി ട്രെന്‍ഡുകള്‍ മാറ്റാനും രാഹുല്‍ ്അവസാനമായി ശ്രമിക്കുന്നുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

അഞ്ച് വര്‍ഷം ബിജെപി നന്നായി ഭരിച്ചോ? ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ഗഡ്കരി!!അഞ്ച് വര്‍ഷം ബിജെപി നന്നായി ഭരിച്ചോ? ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ഗഡ്കരി!!

English summary
congress have no alliance in 9 states will they impatc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X