Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം ഓടിയെത്തി കോണ്‍ഗ്രസ്, പോരാട്ടം ഇഞ്ചോടിഞ്ച്, ഫോട്ടോഫിനിഷിലേക്ക്!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോരാട്ടം കടുപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഏറ്റവും ശക്തമായ മത്സരം മധ്യപ്രദേശില്‍ കാഴ്ച്ചവെക്കാനാണ് ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ബൂത്ത് തലം തൊട്ട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് നടക്കുന്നത്. ഇത് മധ്യപ്രദേശില്‍ ഇതുവരെ ആരും പരീക്ഷിക്കാത്ത കാര്യമാണ്.

അതേസമയം രാഹുല്‍ ഗാന്ധിക്കും മികച്ച ജനപ്രീതിയുണ്ടെന്നാണ് വിലയിരുത്തല്‍. രാഹുലിന്റെ മികവാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഇക്കാര്യം ബിജെപി, ആര്‍എസ്എസ് വൃത്തങ്ങളും സമ്മതിച്ച് തരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ എതിരാളിയായി രാഹുല്‍ മാറിയെന്നാണ് ബിജെപി സൂചിപ്പിക്കുന്നത്.

ഭോപ്പാലില്‍ കടുപ്പം

ഭോപ്പാലില്‍ കടുപ്പം

കോണ്‍ഗ്രസ് ഭോപ്പാലില്‍ സ്വാധീനം വര്‍ധിപ്പിച്ചെന്നാണ് വ്യക്തമായിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രചാരണവും ഇവിടെയാണ് നടക്കുന്നത്. പ്രഗ്യാ സിംഗിന് പ്രാദേശിക ബിജെപി നേതാക്കളുടെ പിന്തുണയും നഷ്ടമായിരിക്കുകയാണ്. ദിഗ്വിജയ് സിംഗിന് ബിജെപി, ആര്‍എസ്എസ് നേതാക്കളുമായുള്ള ബന്ധം വലിയ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബിജെപിയുടെ കോട്ടയായ ഭോപ്പാലില്‍ നിയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയിരുന്നു.

ഗ്വാളിയോര്‍ ചമ്പല്‍ മേഖല

ഗ്വാളിയോര്‍ ചമ്പല്‍ മേഖല

കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയ മേഖലയാണ് ഗ്വാളിയോര്‍ ചമ്പല്‍ മേഖല. ഇവിടെ 26 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു. ഇവിടെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള കലാപമാണ് പ്രധാന പ്രശ്‌നം. മുന്നോക്ക വിഭാഗവും ദളിതുകളും തമ്മിലുള്ള പോരാട്ടം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. എസ്‌സി എസ്ടി ബില്ലും ഇവിടെ ബിജെപിക്ക് തിരിച്ചടിയാവും. പ്രധാനമായും കോണ്‍ഗ്രസ് മുന്നോക്ക ദളിതുകള്‍ക്കൊപ്പം നില്‍ക്കുന്നത് നേട്ടമാകും

തോമറിന് അഗ്നിപരീക്ഷ

തോമറിന് അഗ്നിപരീക്ഷ

ഗ്വാളിയോറില്‍ നരേന്ദ്ര സിംഗ് തോമറിന് ഇത്തവണ അഗ്നിപരീക്ഷയാണ്. അദ്ദേഹത്തിനെ പരാജയപ്പെടുത്താനായിരുന്നു ദളിതുകളുടെ തീരുമാനം. ഇത് മുന്‍കൂട്ടി കണ്ട തോമര്‍ മൊറേനയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി മുന്നോക്ക വിഭാഗത്തിനൊപ്പം നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഈ പ്രചാരണം ഗുണം ചെയ്യുന്നുണ്ട്. അതേസമയം ഈ ബില്ലിനെ സുപ്രീം കോടതിയില്‍ പ്രതിരോധിച്ചെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ ഇത് ദളിതുകളെ ബോധ്യപ്പെടുത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല.

മോദിയും രാഹുലും

മോദിയും രാഹുലും

മധ്യപ്രദേശിലും നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും ഒരുപോല ജനപ്രീതി ഉള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം രാഹുലിന്റെ കാര്‍ഷിക വായ്പ എഴുതി തള്ളുന്ന നയവും ന്യായ് പദ്ധതിയും കാര്‍ഷിക മേഖലയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ഇവിടെ മോദിയുടെ ജനപ്രീതി ഇടിഞ്ഞിട്ടുമുണ്ട്. നഗരമേഖലയില്‍ ബിജെപി കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. കര്‍ഷകരുടെ വായ്പ കോണ്‍ഗ്രസ് എഴുതി തള്ളിയില്ല എന്ന പ്രചാരണമാണ് ബിജെപി നടത്തുന്നത്.

കോണ്‍ഗ്രസ് ബിജെപിക്കൊപ്പം

കോണ്‍ഗ്രസ് ബിജെപിക്കൊപ്പം

കോണ്‍ഗ്രസും ബിജെപിയും തുല്യനിലയിലാണ് സംസ്ഥാനത്തെന്നാണ് വ്യക്തമാകുന്നത്. ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ പൂട്ടിയിരിക്കുകയാണ്. ഉയര്‍ന്ന പോളിംഗ് ശതമാനവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു. ഗ്രാമീണ മേഖലയില്‍ വോട്ടിംഗ് ശതമാനം വര്‍ധിച്ചെന്നാണ് കോണ്‍ഗ്രസ് വെളിപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ പോലെ രാഹുല്‍ പ്രഭാവം ഇത്തവണയും സംസ്ഥാനത്ത് ഉണ്ടാവുമെന്നാണ് കോണ്‍ഗ്രസ് പ്രവചിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+