Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന് 7 സംസ്ഥാനങ്ങളില്‍ കുതിപ്പുണ്ടാകും.... 3 സഖ്യങ്ങളില്‍ നേട്ടം, ന്യായ് തരംഗമാകും

Recommended Video

cmsvideo
    കോണ്‍ഗ്രസിന് 7 സംസ്ഥാനങ്ങളില്‍ കുതിപ്പ്

    ദില്ലി: ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കണക്കുകള്‍ ബിജെപിയെ കൈവിടുന്നു. ബിജെപി പ്രതീക്ഷ വെക്കുന്ന വലിയ സംസ്ഥാനങ്ങളില്‍ കാര്യമായ തിരിച്ചടി ബിജെപിക്കുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. പ്രധാനമായും സഖ്യത്തിന്റെ നേട്ടം കോണ്‍ഗ്രസിന് ലഭിക്കും.

    എന്നാല്‍ യുപിയില്‍ അടക്കം സഖ്യമില്ലാത്ത സംസ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. ബിജെപിയുടെ വോട്ടുബാങ്കില്‍ ഇടിവ് ഉത്തര്‍പ്രദേശിലും ബീഹാറിലും മഹാരാഷ്ട്രയിലും ഉണ്ടാവുമെന്നാണ് വോട്ടുനില വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ നിലം തൊടില്ലെന്നാണ് സൂചന.

    യുപിയിലെ 16 സീറ്റുകള്‍

    യുപിയിലെ 16 സീറ്റുകള്‍

    യുപിയില്‍ തിരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളാണ് ബിജെപി ആദ്യ രണ്ട് ഘട്ട തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ആശങ്കപ്പെടുത്തുന്നത്. യുപിയില്‍ വോട്ടു കൂടുന്നതാണ് എന്നും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നതിന് കാരണമാകാറുള്ളത്. എന്നാല്‍ ഫത്തേപൂര്‍ സിക്രി മുതല്‍ കൈരാന വരെയുള്ള മണ്ഡലങ്ങളില്‍ കടുത്ത ഇടിവാണ് വോട്ടിംഗില്‍ ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി സഖ്യവുമായുള്ള പോരാട്ടമായി ഈ 16 സീറ്റുകള്‍ മാറുമെന്ന് വോട്ടിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 2 മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കമുള്ളത്.

    ഏതൊക്കെ സംസ്ഥാനങ്ങള്‍

    ഏതൊക്കെ സംസ്ഥാനങ്ങള്‍

    ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ബീഹാര്‍, മഹാരാഷ്ട്ര, ബംഗാള്‍, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ പ്രതിപക്ഷത്തിന് മുന്‍തൂക്കമുണ്ട്. 2014ല്‍ വന്‍ വോട്ടുശതമാനം ഉണ്ടായ മണ്ഡലമാണിത്. ഇത്തവണ ഇവിടൊക്കെ ഇടിവുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് മുന്‍തൂക്കമുണ്ട്. ആന്ധ്രയില്‍ ജഗന്‍ മോഹനും, ബീഹാറില്‍ ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യവും, മഹാരാഷ്ട്രയില്‍ എന്‍സിപി സഖ്യവും, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്‌നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യവും മുന്‍തൂക്കം നേടിയിരിക്കുകയാണ്.

    ആന്ധ്രയില്‍ നായിഡു വീഴും

    ആന്ധ്രയില്‍ നായിഡു വീഴും

    ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിനെതിരെ കര്‍ഷക വികാരമാണ് ഏറ്റവും ശക്തം. ദാരിദ്ര്യം, അഴിമതി എന്നിവയും നായിഡുവിന് തിരിച്ചടിയാവും. 9 ശതമാനം വോട്ടിംഗാണ് വര്‍ധിച്ചത്. ആന്ധ്രയില്‍ വോട്ടിംഗ് വര്‍ധിച്ചപ്പോഴൊക്കെ ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. അഭിപ്രായ സര്‍വേകളെല്ലാം ടിഡിപി പരാജയപ്പെടുമെന്നാണ് സൂചിപ്പിച്ചിരുന്നത്. ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രയില്‍ നിന്നുള്ള കിംഗ് മേക്കറാകുമെന്നാണ് നിലവിലെ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.

    ബീഹാറില്‍ കോണ്‍ഗ്രസ്

    ബീഹാറില്‍ കോണ്‍ഗ്രസ്

    ബീഹാറില്‍ ആര്‍ജെഡിക്കൊപ്പം ചേര്‍ന്നതോടെ കോണ്‍ഗ്രസ് വലിയ വിജയഫോര്‍മുലയായി മാറിയിരിക്കുകയാണ്. ഇതുവരെ നടന്ന മണ്ഡലങ്ങളില്‍ എല്ലാം മുന്‍തൂക്കം ആര്‍ജെഡിക്കാണ്. വോട്ടുശതമാനവും അതാണ് സൂചിപ്പിക്കുന്നത്. ചിരാഗ് പാസ്വാന്‍ മത്സരിക്കദുന്ന ജമൂയിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും. അതേസമയം മഹാരാഷ്ട്രയിലും സമാന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരമുളള മണ്ഡലമാണിത്. നാഗ്പൂരില്‍ ഇത്തവണ നിതിന്‍ ഗഡ്കരിക്ക് ഭൂരിപക്ഷം കുറയാനും സാധ്യതയുണ്ട്.

    രാഹുലിനുള്ള നേട്ടം

    രാഹുലിനുള്ള നേട്ടം

    രാഹുല്‍ ഒരു ബദല്‍ നേതാവ് എന്ന നിലയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹം മുന്നോട്ട് വെച്ച ന്യായ് പദ്ധതിയിലൂടെ കോണ്‍ഗ്രസിന് ഇത്തവണ കൂടുതല്‍ വോട്ടുകള്‍ ലഭിക്കും. ഹിന്ദി ഹൃദയഭൂമിയില്‍ ഇത് വലിയ സ്വാധീനം ചെലുത്തും. കര്‍ഷകരാണ് ഇതിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുക. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ഗ്രാമീണ മേഖല മുന്നിട്ട് നിന്നത് രാഹുലിനുള്ള അംഗീകാരമാണ്.

    ഉപതിരഞ്ഞെടുപ്പിലെ കണക്കുകള്‍

    ഉപതിരഞ്ഞെടുപ്പിലെ കണക്കുകള്‍

    ബിജെപിയുടെ തേരോട്ടത്തിനിടെ ആദ്യമായി പരാജയപ്പെട്ട മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. ഇവിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 49 ശതമാനമായിരുന്നു വോട്ടിംഗ് നടന്നത്. പിന്നീട് വോട്ടെടുപ്പ് നടന്ന ഫൂല്‍പൂര്‍, അരാരിയ ഉപതിരഞ്ഞെടുപ്പുകളും പോളിംഗ് വല്ലാതെ കുറഞ്ഞിരുന്നു. ഇത് രണ്ടും പ്രതിപക്ഷ കക്ഷികള്‍ സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലും യുപിയിലുമായി 115 സീറ്റുകളാണ് ബിജെപി 2014ല്‍ നേടിയത്. ഇത്തവണ ഏറ്റവും കുറവ് പോളിംഗ് നടന്ന സംസ്ഥാനങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ ഇതില്‍ 70 സീറ്റുകള്‍ ബിജെപി കൈവിടും. അത് കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിന് ബിജെപിക്ക് തടസ്സമാകും.

    1999ലെ കണക്ക്

    1999ലെ കണക്ക്

    അടല്‍ ബീഹാരി വാജ്‌പേയ് പ്രധാനമന്ത്രി പദത്തിലെത്തിയ വര്‍ഷം 60 ശതമാനം വോട്ടിംഗ് ഇന്ത്യയില്‍ രേഖപ്പെടുത്തിയിരുന്നു. 2004ല്‍ ബിജെപി വീണ്ടും ജനവിധി തേടിയപ്പോള്‍ ഇത് 58 ശതമാനമായി കുറഞ്ഞു. ആ വര്‍ഷം ബിജെപി പരാജയപ്പെടുകയും ചെയ്തു. 2014ല്‍ ബിജെപി തരംഗം ആഞ്ഞടിച്ച പല സംസ്ഥാനങ്ങളിലും ഇത്തവണ വലിയ വോട്ടിംഗ് ഉണ്ടായിട്ടില്ല. കണക്കുകള്‍ കോണ്‍ഗ്രസിന് വന്‍ മുന്‍തൂക്കമാണ് നല്‍കുന്നത്. അവസാന ഘട്ടത്തില്‍ ബിജെപി മുന്നില്‍ കയറാനുള്ള ശ്രമം നടത്തുന്നുണ്ട്.

    ലോക്സഭ തിരഞ്ഞെടുപ്പ് 2019

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+