കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നിരയില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 3 പേര്‍.... രാഹുല്‍ ഗാന്ധിക്കുള്ള സാധ്യത ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രതിപക്ഷ നിരയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നു. പ്രധാനമന്ത്രി പദത്തിനായുള്ള പോരാട്ടം ശക്തമല്ലെന്ന് കോണ്‍ഗ്രസ് കാണിച്ചതിലൂടെ ആദ്യ വിജയം പാര്‍ട്ടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ഇനിയുള്ള ഓരോ നീക്കവും ബിജെപിയെ വീഴ്ത്തുക എന്നത് ലക്ഷ്യമിട്ടായിരിക്കണം എന്ന നിര്‍ദേശവുമുണ്ട്. അതേസമയം പ്രതിപക്ഷ നിരയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

അതേസമയം പ്രധാനമന്ത്രി പദം സംബന്ധിച്ച് കോണ്‍ഗ്രസ് പുതിയ വഴികള്‍ അന്വേഷിക്കുന്നുണ്ട്. കൂടുതല്‍ സീറ്റുകള്‍ കിട്ടുമോയെന്ന അവലോകനം നേരത്തെ തന്നെ രാഹുല്‍ ഗാന്ധി തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 180 സീറ്റ് വരെയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്്. ഇത്രയും സീറ്റ് ലഭിച്ചാല്‍ ബിജെപിക്ക് മേല്‍ വലിയ സമ്മര്‍ദം നടത്താനും കോണ്‍ഗ്രസിന് സാധിക്കും. ഇനി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും അതിനെ മറികടക്കാനുള്ള തന്ത്രവും കോണ്‍ഗ്രസ് തയ്യാറാക്കി കഴിഞ്ഞു.

കോണ്‍ഗ്രസിന്റെ പരിചയസമ്പത്ത്

കോണ്‍ഗ്രസിന്റെ പരിചയസമ്പത്ത്

കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കുന്നതിനുള്ള പരിചയസമ്പത്താണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുക. അതിന്റെ ആദ്യ പടിയാണ് പ്രധാനമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസിന് വാശിയില്ലെന്നുള്ള സൂചന. ഇതോടെ കൂടുതല്‍ പാര്‍ട്ടികള്‍ പ്രതിപക്ഷ നിരയിലേക്ക് വരും. കാരണം പ്രതിപക്ഷ നിരയ്ക്ക് കൂടുതല്‍ സീറ്റുകള്‍ വരുമ്പോള്‍ പ്രധാനമന്ത്രി പദത്തിനായുള്ള ചര്‍ച്ചകള്‍ ശക്തമാകും. മറ്റൊരു മുന്നണിയിലും ആ സാധ്യതയില്ല. ആര്‍ക്ക് വേണമെങ്കിലും പ്രധാനമന്ത്രി പദം ലഭിക്കുമെന്ന സസ്‌പെന്‍സ് കോണ്‍ഗ്രസ് വെച്ചതാണ് ബിജെപിയുടെ എല്ലാ പ്രതീക്ഷയും തെറ്റിച്ചത്.

ബിജെപിക്ക് വീഴ്ച്ച

ബിജെപിക്ക് വീഴ്ച്ച

ബിജെപിയില്‍ പ്രധാനമന്ത്രി പദം നരേന്ദ്ര മോദിക്കല്ലാതെ മറ്റാര്‍ക്കും ലഭിക്കില്ല. ഇതാണ് ബിജെപിക്കുള്ള ആദ്യ പ്രതിസന്ധി. എന്‍ഡിഎയിലേക്ക് വലിയ കക്ഷികള്‍ ഇതോടെ എത്തില്ല. ബിജെപിയുടെ ഏറ്റവും വലിയ ശക്തിയും ദൗര്‍ബല്യവും ഒന്ന് തന്നെയാണെന്ന് പ്രതിപക്ഷത്തെ കക്ഷികള്‍ക്കറിയാം. ഇത് ഏറ്റവും നന്നായി മനസ്സിലാക്കിയത് കോണ്‍ഗ്രസാണ്. അതോടൊപ്പം ആഭ്യന്തര, പ്രതിരോധം, റെയില്‍വേ, ഉപരിതല ഗതാഗതം, ഗ്രാമീണ വികസനം എന്നീ വകുപ്പുകളും ബിജെപി വിട്ട് നല്‍കില്ല.

സോണിയ അനുകൂലമാക്കും

സോണിയ അനുകൂലമാക്കും

ബിജെപി വിട്ടു നല്‍കാത്ത പദങ്ങള്‍ പ്രതിപക്ഷ നിരയിലെ ഏത് പാര്‍ട്ടിക്ക് വേണമെങ്കിലും നല്‍കാം. ഇവിടെയാണ് കോണ്‍ഗ്രസിനെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കാനുള്ള സാധ്യത കാണുന്നത്. പ്രതിരോധ മന്ത്രി സ്ഥാനം കോണ്‍ഗ്രസിന് തന്നെ ലഭിച്ചേക്കും. എന്നാല്‍ ആഭ്യന്തരം ദേവഗൗഡയ്ക്കും, റെയില്‍വേ വകുപ്പ് മമതാ ബാനര്‍ജിക്കും നല്‍കുന്ന ഫോര്‍മുലയാണ് സോണിയ ഒരുക്കുന്നത്. ഇതെല്ലാം ബിജെപിയുടെ ദൗര്‍ബല്യങ്ങളാണ്. ഈ ഒരു ഫോര്‍മുല മെയ് 23ന് സോണിയ പ്രതിപക്ഷ യോഗത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

മൂന്ന് പേര്‍ പ്രധാനമന്ത്രി പദത്തിലേക്ക്?

മൂന്ന് പേര്‍ പ്രധാനമന്ത്രി പദത്തിലേക്ക്?

പ്രതിപക്ഷ നിരയില്‍ മമതാ ബാനര്‍ജിയും മായാവതിയുമാണ് പ്രധാനമന്ത്രി പദത്തിനായി ശക്തമായി മുന്നിലുള്ളത്. ഇരുവരും ഉത്തര്‍പ്രദേശിലും ബംഗാളിലും മികച്ച നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. അതേസമയം കോണ്‍ഗ്രസ് ധനവകുപ്പിനും വിദേശകാര്യ മന്ത്രി സ്ഥാനത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള വകുപ്പുകളാണ് ഇത്. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൂന്നാം സ്ഥാനം രാഹുല്‍ ഗാന്ധിക്കാണ് ഉള്ളത്. അദ്ദേഹത്തിന് ചില കാര്യങ്ങള്‍ കൃത്യമായി വന്നാല്‍ ആ പദത്തിലേക്ക് എത്താന്‍ സാധിക്കും.

മൂന്ന് സാധ്യതകള്‍

മൂന്ന് സാധ്യതകള്‍

മൂന്ന് സാധ്യതകളാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്. ആദ്യത്തേത് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭൂരിപക്ഷ നേടുന്നതാണ്. ഇതോടെ എല്ലാ പ്രതീക്ഷയും ഇല്ലാതാവും. എന്നാല്‍ എന്‍ഡിഎ 230 സീറ്റിലേക്ക് ഒതുങ്ങിയാല്‍ പ്രാദേശിക പാര്‍ട്ടികളുമായി വലിയ ചര്‍ച്ച നടക്കും. ഇതുവഴി വൈഎസ്്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ്, ബിജെഡി, എഐഎഡിഎംകെ എന്നീ പ്രാദേശിക പാര്‍ട്ടികളെ കൂടി യുപിഎയുടെ ഭാഗമാക്കാന്‍ സാധിക്കും. മൂന്നാമത്തെ സാധ്യതയില്‍ കോണ്‍ഗ്രസിനും എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികള്‍ക്ക് കൂടി 300ലധികം സീറ്റ് നേടുന്നതാണ് അവസാനത്തെ സാധ്യത. രണ്ടും മൂന്നും സാധ്യതകള്‍ നടന്നാല്‍ കോണ്‍ഗ്രസിന് അധികാരം ഉറപ്പിക്കാം.

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് മുന്‍തൂക്കം

കോണ്‍ഗ്രസിന് 136 സീറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്. അത് ബിജെപിക്ക് വലിയ ഭീഷണിയാവും. മറ്റൊന്ന് സഖ്യകക്ഷികളെ ഒന്നിച്ച് കൊണ്ടുപോയി ഭരിക്കാന്‍ അറിയാത്തത് മോദിക്ക് കടുത്ത തിരിച്ചടിയാണ്. അതേസമയം മമത ബാനര്‍ജി ബംഗാള്‍ വിട്ട് ദേശീയ തലത്തിലേക്ക് വരാന്‍ ഒരുക്കമല്ല. ബംഗാളില്‍ മമതയ്ക്ക് തല്‍ക്കാലം പകരക്കാരനില്ല. അത് രാഹുല്‍ ഗാന്ധിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. മായാവതിക്ക് നവീന്‍ പട്‌നായിക്ക്, അഖിലേഷ് യാദവ്, കെസിആര്‍, ജഗന്‍ മോഹന്‍ റെഡ്ഡി, തേജസ്വി യാദവ്, സോണിയ, രാഹുല്‍, എന്നിവരുടെ പിന്തുണയും ലഭിക്കും. എന്നാല്‍ ഇവിടെ സോണിയയുടെ ഇടപെടല്‍ രാഹുലിന് ഗുണകരമായി മാറും.

അവസാന പോരാട്ടം

അവസാന പോരാട്ടം

സോണിയ ജയപ്രകാശ് നാരായണ്‍ പണ്ട് സ്വീകരിച്ച അതേ നയം പിന്തുടരാനാണ് ശ്രമിക്കുന്നത്. മുലായം സിംഗ് യാദവിനെ നേരില്‍ കണ്ട് സോണിയ സംസാരിക്കും. ഇതോടെ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണ കോണ്‍ഗ്രസിലേക്ക് പോകും. ഡിഎംകെയെ 2004ല്‍ വീഴ്ത്തിയ അതേ തന്ത്രവും സോണിയ പയറ്റുന്നുണ്ട്. എല്‍ടിടിഇ വിഷയത്തില്‍ മൃദു നിലപാട് സ്വീകരിച്ചെന്ന പേരില്‍ കോണ്‍ഗ്രസും ഡിഎംകെയും ഇടഞ്ഞിരുന്നു. എന്നാല്‍ ഇവരെ മെരുക്കി കൂടെ നിര്‍ത്തിയത് സോണിയയാണ്. എന്‍സിപിയുമായുള്ള പ്രശ്‌നങ്ങളും അവര്‍ പരിഹരിച്ചിരുന്നു. ഇതെല്ലാം പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ ഏക കഴിവുള്ള നേതാവെന്ന പേര് സോണിയക്ക് നിലവില്‍ സമ്മാനിക്കുന്നുണ്ട്. കോണ്‍ഗ്രസിനുള്ള മുന്‍തൂക്കവും അത് തന്നെയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഗോഡ്‌സെ ഗാന്ധിയെ കൊന്നു, പ്രഗ്യാ സിംഗ് ഇന്ത്യയുടെ ആത്മാവിനെയും, വിമര്‍ശനവുമായി നൊബേല്‍ ജേതാവ്!!ഗോഡ്‌സെ ഗാന്ധിയെ കൊന്നു, പ്രഗ്യാ സിംഗ് ഇന്ത്യയുടെ ആത്മാവിനെയും, വിമര്‍ശനവുമായി നൊബേല്‍ ജേതാവ്!!

English summary
congress have strengthen opposition all eyes are on sonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X