ഹരിയാന എംഎല്‍എമാരെല്ലാം റിസോര്‍ട്ടില്‍: കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്ലാന്‍ പറഞ്ഞ് ഭൂപീന്ദര്‍ ഹൂഡ

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം ഛത്തീസ്ഗഡിലേക്ക് വണ്ടി കയറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി തിരിച്ചുവരൂ എന്നും പ്രഖ്യാപിച്ച് കഴിഞ്ഞു. തന്ത്രങ്ങളെല്ലാം ഭൂപീന്ദര്‍ ഹൂഡയുടെ തലയില്‍ നിന്നാണ് വന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഹൂഡ വലിയ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

ദില്‍ഷയുമായുള്ള പ്രണയം റിയല്‍; ജാസ്മിന്‍ പോവേണ്ടിയിരുന്നില്ല, കാപ്പി കുടിക്കാന്‍ തയ്യാറെന്ന് റോബിന്‍

ഭരണപക്ഷത്ത് നിന്നുള്ള പിന്തുണ കൂടി കിട്ടുമോ എന്ന തന്ത്രവും ഹൂഡ പയറ്റുന്നുണ്ടെന്നാണ് സൂചന. രാജസ്ഥാനിലെ എംഎല്‍എമാരും ഇതുപോലെ റിസോര്‍ട്ടിലാണ്. അതേ പാതയിലാണ് ബിജെപി എംഎല്‍എമാരും. ഇവരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. കോടികള്‍ ഓഫര്‍ ബിജെപിയില്‍ നിന്നുണ്ടാവുമെന്ന് ഹൂഡ ഉറപ്പിച്ച് പറയുന്നുണ്ട്.

1

ജൂണ്‍ പത്തിനാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് കുറച്ച് ഭയത്തിലാണ്. ഇപ്പോഴും നാലഞ്ച് എംഎല്‍എമാര്‍ എത്താത്തതായിട്ടുണ്ട്. ഇവരുണ്ടെങ്കില്‍ മാത്രമേ കോണ്‍ഗ്രസിന് വിജയിക്കാനാവൂ. എന്നാല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് തയ്യാറെടുത്ത് കഴിഞ്ഞുവെന്ന് ഹൂഡ പറയുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം റായ്പൂരിലെ റിസോര്‍ട്ടിലാണ് ഉള്ളത്. അജയ് മാക്കനാണ് ഹരിയാനയില്‍ നിന്ന് മത്സരിക്കുന്നത്. ഹൈക്കമാന്‍ഡിന് പ്രിയപ്പെട്ട നേതാവാണ് മാക്കന്‍. ഏതെങ്കിലും വോട്ട് കിട്ടാതെ വന്നാല്‍ അത് ഹൂഡയ്ക്ക് തന്നെ വലിയ വെല്ലുവിളിയാവും. ഇപ്പോള്‍ തന്നെ നേതാക്കളെയെല്ലാം ഒറ്റക്കെട്ടായി നിര്‍ത്തിയാണ് ഹൂഡയുടെ വിശ്വസ്തന് സംസ്ഥാന അധ്യക്ഷ സ്ഥാനം കിട്ടിയത്.

2

ഹരിയാനയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് വിജയിക്കാനാണ് സാധ്യതയുള്ളത്. രണ്ട് സീറ്റുകളാണ് ഹരിയാനയില്‍ ഉള്ളത്. ഇതിലൊന്ന് ബിജെപി ജയിക്കുമെന്ന് ഉറപ്പാണ്. പക്ഷേ രണ്ടാം സീറ്റിനായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഇതാണ് മത്സരം കടുപ്പിച്ചത്. അജയ് മാക്കനെതിരെ കൃഷ്ന്‍ ലാല്‍ പന്‍വറിനെ ബിജെപി രംഗത്തിറക്കി. പക്ഷേ ഇതൊന്നുമല്ലാതെ മൂന്നാമതൊരാള്‍ ഇതിലേക്ക് വന്നു. കാര്‍ത്തികേയ ശര്‍മയാണ് ഈ സ്ഥാനാര്‍ത്ഥി. മുന്‍ കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മയുടെ മകനാണ് കാര്‍ത്തികേയ. സ്വതന്ത്രനായിട്ടാണ് മത്സരം. പക്ഷേ ബിജെപി ഇതില്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്. ക്രോസ് വോട്ടിംഗുണ്ടാവില്ലെന്നാണ് ഭൂപീന്ദര്‍ ഹൂഡ പറയുന്നത്.

3

എംഎല്‍എമാരെ കൂറുമാറ്റുമോ എന്ന ഭയമൊന്നും തങ്ങള്‍ക്കില്ലെന്ന് ഹൂഡ പറയുന്നു. എംഎല്‍എമാരെ മാറ്റിയത് മറ്റ് കാര്യത്തിനാണ്. പാര്‍ട്ടിയുടെ പരിശീലനം റായ്പൂരില്‍ വെച്ച് നടക്കുന്നുണ്ട്. അതില്‍ പങ്കെടുക്കാനാണ് എംഎല്‍എമാര്‍ പോയത്. മൂന്ന് പേര്‍ വിട്ടുനില്‍ക്കുന്നതിന്റെ കാരണവും ഹൂഡ വ്ക്തമാക്കി. വിട്ടുനിന്ന ചിരഞ്ജീവ് റാവു കഴിഞ്ഞ ദിവസം റിസോര്‍ട്ടിലെത്തി. തോഷമ്മില്‍ നിന്നുള്ള എംഎല്‍എ കിരണ്‍ ചൗധരി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിട്ടുനിന്നതെന്നും ഹൂഡ വ്യക്തമാക്കി. കുല്‍ദീപ് ബിഷ്‌ണോയിക്ക് രാഹുല്‍ ഗാന്ധിയുമായി സംസാരിക്കണമെങ്കില്‍ അങ്ങനെ ചെയ്യാം. പക്ഷേ അത് രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പായിരിക്കണമെന്നും ഭൂപീന്ദര്‍ പറഞ്ഞു.

4

രാഹുല്‍ ഗാന്ധി ഞങ്ങളുടെ നേതാവാണ്. അങ്ങനെയൊരാള കോണ്‍ഗ്രസ് എംഎല്‍എയായ കുല്‍ദീപ് ബിഷ്‌ണോയ് കാണുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല. അഭയ് ചൗത്താല കര്‍ഷകരില്‍ നിന്ന് വോട്ട് അഭ്യര്‍ത്ഥിച്ചതാണ്. അതേ വ്യക്തി ബിജെപി-ജെജെപി സഖ്യത്തിന് വോട്ട് ചെയ്യുമോ എന്ന് വ്യക്തമാക്കണം. അതല്ലെങ്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണോ വോട്ട് ചെയ്യുകയെന്നും തുറന്ന് പറയണമെന്നും ഹൂഡ പറഞ്ഞു. അതേസമം റോത്തക്കില്‍ നിന്ന് മിനി സെക്രട്ടേറിയേറ്റും ജുഡീഷ്യല്‍ കോംപ്ലക്‌സും മാറ്റാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ഹൂഡ വ്യക്തമാക്കി. താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അതിന് സമ്മതിക്കില്ല. ഇക്കാര്യ റോത്തക്കിലെ ബാര്‍ അസോസിയേഷനുമായിപോലും നേതൃത്വം സംസാരിച്ചിട്ടില്ലെന്നും ഹൂഡ ആരോപിച്ചു.

5

കോണ്‍ഗ്രസിനായി 28 എംഎല്‍എമാരും വോട്ട് ചെയ്യുമെന്ന് ഭൂപീന്ദര്‍ ഉറപ്പ് പറയുന്നു. ഹരിയാനയില്‍ 31 വോട്ടുകളാണ് ജയിക്കാനായി ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടത്. കോണ്‍ഗ്രസിന് ഇത്രയും എംഎല്‍എമാരാണ് ഉള്ളത്. ഒരു വോട്ട് നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന് തോല്‍വി ഉറപ്പാണ്. ബിജെപിക്ക് 41 എംഎല്‍എമാരുണ്ട്. ഒപ്പം ജെജെപിയുടെ പത്ത് എംഎല്‍എമാരുടെ പിന്തുണയുമുണ്ട്. സഖ്യത്തിന് ആറ് സ്വതന്ത്രരുടെ പിന്തുണയുമുണ്ട്. രാജസ്ഥാനിലും കോണ്‍ഗ്രസ് വന്‍ വിജയം തന്നെ നേടും. രാജസ്ഥാനില്‍ പ്രശ്‌നങ്ങളൊന്നുമില്ല. കോണ്‍ഗ്രസിന് അനുകൂലമാണ് സാഹചര്യങ്ങളെന്നും ഹൂഡ വ്യക്തമാക്കി.

'ജാസ്മിന്‍ പോയത് നന്നായി, ഇല്ലെങ്കില്‍ റോബിനുമായി അടി ഉറപ്പ്' യഥാര്‍ത്ഥ വിജയി അവളാണെന്ന് അഖില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q