കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും ഒറ്റക്കെട്ട്; കോൺഗ്രസ് 20 സീറ്റിൽ, ജെഡിഎസ് 8 സീറ്റിൽ മത്സരിക്കും!

Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് - ജെഡിഎസ് സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം. കോൺഗ്രസ് 20 സീറ്റുനകളിലും ജെഡിഎസ് ഏട്ട് സീറ്റുകളിലും മത്സരിക്കാനാണ് ധാരണയായത്. ജെഡിഎസ് ആഈവശ്യപ്പെട്ട പ്രധാന സീറ്റുകൾ ലഭിച്ചെന്നാണ് സൂചനകൾ.

<strong>ദേവഗൗഡയെ പരിഹസിച്ച് ബിജെപി നേതാവ്; പരിഹാസം മക്കൾ രാഷ്ട്രീയത്തിനെതിരെ, മഹാസഖ്യം തകർന്നു!</strong>ദേവഗൗഡയെ പരിഹസിച്ച് ബിജെപി നേതാവ്; പരിഹാസം മക്കൾ രാഷ്ട്രീയത്തിനെതിരെ, മഹാസഖ്യം തകർന്നു!

ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബെഗളൂരു നോര്‍ത്ത്, ചിക്കമംഗളൂരു, വിജയപുര, ഉത്തര കന്നഡ എന്നീ മണ്ഡലങ്ങളിലാണ് ജെഡി(എസ്) മത്സരിക്കുക. മാർച്ച് 15 ഓടെ സീറ്റ് വിഭജനം ഉണ്ടാകുമെന്നായിരുന്നു ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ അതിനു മുന്നേ തന്നെ സീറ്റ് വിഭജനത്തെ സംബന്ധിച്ച് അന്തിമ ധാരണയിലെത്തുകയായിരുന്നു.

Congress and JDS

നടി സുമലത അവകാശവാദമുന്നയിച്ച മാണ്ഡ്യ സീറ്റും സിറ്റിംഗ് സീറ്റായ തുമുകൂറും കോൺഗ്രസ് ജെഡിഎസിന് വിട്ടു നൽകി. മാണ്ഡ്യക്ക് പകരമായി മൈസൂരു സീറ്റ് ജെഡിഎസ് കോൺഗ്രസിന് നൽകിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജെ.ഡി(എസ്) ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും തമ്മില്‍ കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയത്.
English summary
Congress, HD Deve Gowda's Party Agree On 20-8 Seat Deal In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X