കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് എംപിമാരുടെ സസ്പെന്‍ഷന്‍: പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം, ചര്‍ച്ച വേണമെന്ന്!!

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ നിന്നുള്ള നാല് എംപിമാരുള്‍പ്പെടെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ദില്ലി അക്രമസംഭവങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.

 ദില്ലി അക്രമം: മരണം 53, അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം!! ദില്ലി അക്രമം: മരണം 53, അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശം!!

പാര്‍ലമെന്റില്‍ ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സഭ പിരിഞ്ഞിരുന്നു. ഹോളിക്ക് ശേഷം ദില്ലി കലാപം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ള അറിയിച്ചത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ദില്ലിയിലെ അക്രമസംഭവങ്ങളില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. രാജ്യത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം അടിയന്തരമായി പരിഗണിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നു.

parliament-15

പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്സഭയില്‍ നിന്ന് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. സഭയില്‍ ബഹളം വെച്ചതിനാണ് ബെന്നി ബെഹനാന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യക്കോസ് എന്നിവരുള്‍പ്പെടെയുള്ള ഏഴ് എംപിമാരെ ബജറ്റ് സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. എംപിമാരോട് പാര്‍ലമെന്റ് പരിസരത്തുനിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് പുറമേ അയോഗ്യരാക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുന്നതിനും തീരുമാനിച്ചിരുന്നു. എംപിമാരെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ നടപടി സഭയില്‍ ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. കോണ്‍ഗ്രസ് ചീഫ് വിപ്പ് ഗൗരവ് ഗോഗോയ്, തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി മണിക്കം ടാഗൂര്‍, അമൃത്സര്‍ എംപി ഗുര്‍ജിത് സിംഗ് ​എന്നിവരുമാണ് സസ്പെന്‍ഷന്‍ നേരിടുന്നവര്‍.

English summary
Congress held protest infront of Parliament against suspension on Congress MP's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X