കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ രഹസ്യധാരണ വിജയം കാണുമെന്ന് റിപ്പോര്‍ട്ട്; വോട്ടുകള്‍ ചിതറില്ല, വിശദവിവരം പുറത്ത്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യവും കോണ്‍ഗ്രസും രണ്ടുചേരിയിലായി മല്‍സരിക്കുമ്പോള്‍ ഉന്നയിക്കപ്പെട്ട പ്രധാന ആക്ഷേപം വോട്ടുകള്‍ ചിതറുമെന്നതാണ്. മതേതര വോട്ടുകള്‍ ചിതറുകയും ബിജെപിക്ക് 2014ലേത് പോലെ മികച്ച വിജയം യുപിയിലുണ്ടാകുകയും ചെയ്യുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മറിച്ചാണ് സംഭവിക്കുകയെന്നാണ് പുതിയ വിവരങ്ങള്‍. സഖ്യം സാധ്യമായില്ലെങ്കിലും ബിജെപിയുടെ പരാജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

കോണ്‍ഗ്രസും എസ്പി-ബിഎസ്പി സഖ്യവും നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും പരിശോധിച്ച ശേഷം ഇന്ത്യ ടുഡെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ബിജെപിയുടെ പരാജയം ഉറപ്പാക്കിയാണ് 90 ശതമാനം സീറ്റുകളിലും ഇരുവിഭാഗവും നീങ്ങിയത്. വിശദാംശങ്ങള്‍ ഇങ്ങനെ...

 മറിച്ചാകും ഫലം

മറിച്ചാകും ഫലം

80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്‍ പ്രദേശിലുള്ളത്. 2014ല്‍ എന്‍ഡിഎ 73 സീറ്റുകള്‍ നേടിയിരുന്നു. ഇത്തവണ അതിനേക്കാള്‍ മികച്ച വിജയമുണ്ടാകുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മറിച്ചാകും ഫലമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

52 ലോക്‌സഭാ മണ്ഡലങ്ങളില്‍

52 ലോക്‌സഭാ മണ്ഡലങ്ങളില്‍

ഉത്തര്‍ പ്രദേശിലെ 52 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇന്ത്യാ ടുഡെയുടെ ഡാറ്റ ഇന്റലിജന്‍സ് യൂണിറ്റ് നടത്തിയ പഠനത്തില്‍ തെളിയുന്നത് കോണ്‍ഗ്രസും എസ്പി-ബിഎസ്പി-ആര്‍എല്‍ഡി ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധനും തമ്മില്‍ രഹസ്യധാരണയുണ്ടെന്നാണ്. ഇരുവിഭാഗവും സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് അത്തരത്തിലാണെന്നും പരിശോധനയില്‍ തെളിയുന്നു.

പരസ്പരം സഹായിക്കുന്നു

പരസ്പരം സഹായിക്കുന്നു

പഠന വിധേയമാക്കിയ 52 സീറ്റില്‍ 36 എണ്ണത്തില്‍ കോണ്‍ഗ്രസും മഹാഗഡ്ബന്ധനും തമ്മില്‍ വ്യക്തമായ ധാരണയുണ്ടെന്ന് ബോധ്യമാകുന്നു. പരസ്പരം സഹായിക്കുന്ന തരത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ബാക്കി 16 സീറ്റുകളില്‍ ഒരുപക്ഷേ ബിജെപി ജയിച്ചേക്കാം.

 ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിപ്പിക്കും

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിപ്പിക്കും

മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ഥികള്‍ക്ക് വിജയം ഉറപ്പാക്കുന്ന തരത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്. ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. അത്തരത്തില്‍ സാധ്യമാകുന്ന സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയിരിക്കുന്നത്.

 ജാതി അടിസ്ഥാനമാക്കി

ജാതി അടിസ്ഥാനമാക്കി

ജാതി അടിസ്ഥാനമാക്കി തന്നെയാകും ഇത്തവണയും യുപിയിലെ വോട്ടിന്റെ ഗതി നിര്‍ണയിക്കുകയെന്നാണ് വ്യക്തമാകുന്നത്. ജാതി വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമാണ് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലുള്ളത്. അതുകൊണ്ടുതന്നെ എല്ലാ മുന്നണികളും മണ്ഡലത്തിലെ ജാതി സമവാക്യം പരിശോധിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക.

ജാതിവോട്ടുകള്‍ പോകുന്നത് ഇങ്ങനെ

ജാതിവോട്ടുകള്‍ പോകുന്നത് ഇങ്ങനെ

യുപിയിലെ ജാതി വോട്ടുകള്‍ കേന്ദ്രീകരിക്കുന്ന രീതി ഇങ്ങനെയാണ്. ജാതവര്‍ ബിഎസ്പിയെ പിന്തുണയ്ക്കും, യാദവരും മുസ്ലിംകളും എസ്പിയോടൊപ്പമാണ്. ഉന്നത ജാതിക്കാരും ജാതവരല്ലാത്ത ദളിതരും യാദവരല്ലാത്ത ഒബിസിക്കാരും ബിജെപിക്കൊപ്പവും. എന്നാല്‍ മുസ്ലിംകളിലെയും ഉയര്‍ന്ന ജാതിക്കാരിലെയും ഒരുവിഭാഗം കോണ്‍ഗ്രസിനൊപ്പവും നിലനില്‍ക്കുന്നു.

 എട്ട് സീറ്റില്‍ വ്യക്തമായ ധാരണ

എട്ട് സീറ്റില്‍ വ്യക്തമായ ധാരണ

എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും മഹാഗഡ്ബന്ധനും വ്യക്തമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളും അവരുടെ ബന്ധുക്കളും മല്‍സരിക്കുന്നതാണ് ഈ സീറ്റുകള്‍. കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ബിഎസ്പിയുടെയും ആര്‍എല്‍ഡിയുടെയും നേതാക്കള്‍ക്കെതിരെ ശക്തരായ എതിരാളികളെ മല്‍സരിപ്പിക്കുന്നില്ല.

 ആര്‍എല്‍ഡിക്കെതിരെ മല്‍സരിക്കില്ല

ആര്‍എല്‍ഡിക്കെതിരെ മല്‍സരിക്കില്ല

ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ് മല്‍സരിക്കുന്ന മുസഫര്‍നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. അജിത് സിങിന്റെ മകന്‍ ജയന്ത് ചൗധരി മല്‍സരിക്കുന്ന ബഗ്പതിലും കോണ്‍ഗ്രസ് മല്‍സരിക്കുന്നില്ല. ഇവിടെ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ വോട്ടുകള്‍ മറിക്കുമെന്നാണ് കരുതുന്നത്.

എസ്പിക്കെതിരും കോണ്‍ഗ്രസില്ല

എസ്പിക്കെതിരും കോണ്‍ഗ്രസില്ല

എസ്പി നേതാവ് മുലായം സിങ് മല്‍സരിക്കുന്ന മെയിന്‍പുരി, അദ്ദേഹത്തിന്റെ അനന്തരവന്‍ അക്ഷയ് യാദവ് മല്‍സരിക്കുന്ന ഫിറോസാബാദ്, അഖിലേഷ് യാദവ് മല്‍സരിക്കുന്ന അസംഗഡ്, അദ്ദേഹത്തിന്റെ ഭാര്യ ഡിംപിള്‍ യാദവ് മല്‍സരിക്കുന്ന കന്നോജ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.

 കോണ്‍ഗ്രസിനെതിരെ മറ്റുള്ളവരും ഇല്ല

കോണ്‍ഗ്രസിനെതിരെ മറ്റുള്ളവരും ഇല്ല

ഇതിന് പ്രത്യുപകാരമായി കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ മഹാഗഡ്ബന്ധനും മല്‍സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന അമേഠി, സോണിയാ ഗാന്ധി മല്‍സരിക്കുന്ന റായ്ബറേലി എന്നിവിടങ്ങളില്‍ മഹാഗഡ്ബന്ധന് സ്ഥാനാര്‍ഥികളില്ല. ഇവിടെ വോട്ടുകള്‍ കോണ്‍ഗ്രസിന് മറിക്കുമെന്നും കരുതുന്നു.

ബിജെപിയുടെ തോല്‍വി

ബിജെപിയുടെ തോല്‍വി

52 മണ്ഡലങ്ങളിലാണ് ഇന്ത്യടുഡെ സംഘം പഠനം നടത്തിയത്. ഇതില്‍ എട്ട് സീറ്റില്‍ വ്യക്തമായ ധാരണയുണ്ട്. ബാക്കിയുള്ള 44ല്‍ 34 സീറ്റുകളില്‍ ബിജെപിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. അതായത് ബിജെപിയുടെ തോല്‍വി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്.

 കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസ് നീക്കം

കോണ്‍ഗ്രസിന്റെ 17 സ്ഥാനാര്‍ഥികള്‍ ബ്രാഹ്മിണ്‍, രജ്പുത്, വൈശ്യ, ജാട്ട് തുടങ്ങി ഉന്നത ജാതിയില്‍പ്പെട്ടവരാണ്. 2014ലെ കണക്ക് പ്രകാരം ഈ വിഭാഗത്തില്‍പ്പെട്ട 70 ശതമാനം വോട്ടുകള്‍ ബിജെപിക്കാണ് ലഭിച്ചതെന്ന് ലോക്‌നിധി-സിഎസ്ഡിഎസ് സര്‍വെയില്‍ തെളിഞ്ഞതാണ്. അതുകൊണ്ടുതന്നെ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിക്കും.

14 സീറ്റില്‍ അടിപതറും

14 സീറ്റില്‍ അടിപതറും

2014ല്‍ ബിജെപിക്ക് ലഭിച്ച 17 സീറ്റുകളില്‍ 14 എണ്ണം ഇത്തവണ കോണ്‍ഗ്രസിന്റെ നീക്കത്തില്‍ അടിപതറുമെന്നാണ് സൂചന. കോണ്‍ഗ്രസ് ജയിച്ചില്ലെങ്കിലും ബിജെപിയുടെ വോട്ടുകള്‍ ഭിന്നിക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇതിന് പുറമെ 2014ല്‍ ബിജെപിക്ക് ലഭിച്ച കുര്‍മി, കുശ്വാഹ, ലോധി, സോണാര്‍ വിഭാഗത്തില്‍പ്പെട്ടവരെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഈ വോട്ടുകളും ഭിന്നിക്കുമെന്ന് ചുരുക്കം.

സീറ്റ് കുറഞ്ഞാല്‍...

സീറ്റ് കുറഞ്ഞാല്‍...

വോട്ടുകള്‍ ഭിന്നിക്കുന്നതോടെ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകള്‍ കിട്ടാതാകും. ബിജെപി പരാജയപ്പെടും. 2014ല്‍ ലഭിച്ചപോലുള്ള സീറ്റുകള്‍ യുപിയില്‍ കിട്ടാതായാല്‍ ബിജെപിക്ക് കേന്ദ്രഭരണം പ്രയാസമാകും. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യതയും കോണ്‍ഗ്രസ് തുറന്നിട്ടുന്നുണ്ട്.

പരസ്യവിമര്‍ശനം ഇല്ല

പരസ്യവിമര്‍ശനം ഇല്ല

മഹാഗഡ്ബന്ധന്‍ നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നയങ്ങള്‍ക്കെതിരെയോ കോണ്‍ഗ്രസ് കടന്നാക്രമണം പ്രചാരണത്തില്‍ ദൃശ്യമല്ല. തിരിച്ചും അങ്ങനെ തന്നെ. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബിജെപിയെ ആണ് ലക്ഷ്യമിടുന്നത്. ബിജെപിക്കും മോദിക്കുമെതിരെയാണ് അവരെല്ലാം പ്രചാരണത്തില്‍ പ്രസംഗിക്കുന്നത്.

മോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതിമോദിക്കെതിരെ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; ദില്ലിയില്‍ തിടുക്ക നീക്കം, ആവശ്യം അംഗീകരിച്ച് കോടതി

English summary
Congress helping gathbandhan in Uttar Pradesh, Details here
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X