കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാവണം പാർട്ടി! ഗുജറാത്തിൽ ഉളളി കർഷകരുടെ കണ്ണീരൊപ്പി കോൺഗ്രസ്! തിരിഞ്ഞ് നോക്കാതെ ബിജെപി!

Google Oneindia Malayalam News

സൗരാഷ്ട്ര: ഉള്ളി ദക്ഷിണേന്ത്യയ്ക്ക് ഭക്ഷണത്തിന്റെ ഭാഗം മാത്രമാണ്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉളളി ഭക്ഷണം മാത്രമല്ല രാഷ്ട്രീയം കൂടിയാണ്. രാഷ്ട്രീയ കക്ഷികളുടെ ഭാവി നിര്‍ണയിക്കാന്‍ മാത്രം കരുത്തുണ്ട് ഹിന്ദി ഹൃദയഭൂമിയില്‍ ഉളളിക്ക്.

കൊവിഡ് കാലത്ത് ഉളളി കര്‍ഷകര്‍ ഉള്‍പ്പെട? സമൂഹത്തിലെ താഴെക്കിടയിലുളള മനുഷ്യര്‍ ഇരട്ടി ദുരിതമാണ് അനുഭവിക്കുന്നത്. ഗുജറാത്തില്‍ ഉളളി കര്‍ഷകരുടെ കണ്ണീരൊപ്പിയത് ഭരിക്കുന്ന ബിജെപിയല്ല, പ്രതിപക്ഷത്തുളള കോണ്‍ഗ്രസ് ആണ്. ഉളളി ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി മാറ്റി മറിക്കുമോ ?

ഗുജറാത്തിലെ കോൺഗ്രസ്

ഗുജറാത്തിലെ കോൺഗ്രസ്

നരേന്ദ്ര മോദിയുടെ ഗുജറാത്ത് എക്കാലവും ബിജെപിയുടെ കോട്ടയാണ്. എങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. അതിനിടെ ചില എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് പോയത് കോണ്‍ഗ്രസിന് ക്ഷീണമായി. കൊവിഡ് കാലത്ത് ബിജെപി സര്‍ക്കാരിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

കർഷകർ ദുരിതത്തിൽ

കർഷകർ ദുരിതത്തിൽ

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുളള സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. സര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ പ്രതിപക്ഷത്തുളള കോണ്‍ഗ്രസ് കയ്യടി നേടുകയാണ്. ഉളളി കര്‍ഷകരുടെ കേന്ദ്രമാണ് ഗുജറാത്തിലെ സൗരാഷ്ട്ര. എന്നാല്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാരണം കര്‍ഷകരെല്ലാവരും തന്നെ വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഉളളി വാങ്ങി കോൺഗ്രസ്

ഉളളി വാങ്ങി കോൺഗ്രസ്

ഒരു മാസം മുന്‍പാണ് ഉളളി വിളവെടുപ്പ് തുടങ്ങിയത്. അത് മുതല്‍ ഭീമമായ അളവിലാണ് ഉളളി ഇവിടെ കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഉളളി കര്‍ഷകരെ സഹായിക്കാന്‍ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. വലിയൊരു അളവില്‍ ഉളളി കര്‍ഷകരില്‍ നിന്ന് കോണ്‍ഗ്രസ് വാങ്ങി. ഈ ഉളളി സംസ്ഥാനത്തെ പാവപ്പെട്ട ആളുകള്‍ക്ക് സൗജന്യമായി കോണ്‍ഗ്രസ് വിതരണം ചെയ്തിരിക്കുകയാണ്.

ഭീതിയിൽ കർഷകർ

ഭീതിയിൽ കർഷകർ

കൊയ്ത്ത് കഴിഞ്ഞ് ഉളളികള്‍ കെട്ടിക്കിടന്നിട്ടും സര്‍ക്കാര്‍ യാതൊരു വിധത്തിലുളള ഇടപെടലും നടത്തിയിരുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഉളളി കെട്ടിക്കിടന്ന് നശിച്ച് പോകും എന്നുളള ആശങ്കയില്‍ ആയിരുന്നു കര്‍ഷകര്‍. പല കര്‍ഷകരുടേയും ഉളളികള്‍ നശിക്കാന്‍ തുടങ്ങിയുമിരുന്നു. മുഴുവന്‍ ശേഖരവും നശിപ്പിച്ച് കളയേണ്ടി വരുമോ എന്ന ഭീതിയില്‍ ആയിരുന്നു കര്‍ഷകര്‍.

24,000 കിലോ ഉളളി

24,000 കിലോ ഉളളി

സര്‍ക്കാര്‍ അടിയന്തര നടപടി എടുത്തില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും എന്ന് മാത്രമല്ല വിപണയില്‍ ഉളളി ലഭ്യമല്ലാത്ത സ്ഥിതിയും ഉണ്ടാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരുടെ ദുരിതം കണ്ടാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. 24,000 കിലോ ഉളളിയാണ് കര്‍ഷകരില്‍ നിന്നും കോണ്‍ഗ്രസ് വാങ്ങിയത്.

പാവപ്പെട്ടവർക്ക് വിതരണം

പാവപ്പെട്ടവർക്ക് വിതരണം

തിങ്കളാഴ്ച മുതല്‍ ഗുജറാത്തിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉളളി വിതരണം നടത്തുകയാണെന്ന് രാജ്‌കോട്ടിലെ നേതാവായ വിരാല്‍ ഭട്ട് പറഞ്ഞു. കര്‍ഷകര്‍ ഉളളി വില്‍ക്കാനാവാതെ കഷ്ടപ്പെടുകയാണെന്ന് വിരാല്‍ ഭട്ട് പറഞ്ഞു. രാജ്‌കോട്ടില്‍ കിലോയ്ക്ക് 80 രൂപയ്ക്കാണ് ഉളളി വില്‍പന നടത്തുന്നത്. അതിനാല്‍ പാര്‍ട്ടി ഉളളി വാങ്ങി വിതരണം നടത്താന്‍ തീരുമാനിച്ചെന്നും ഭട്ട് പറഞ്ഞു.

Recommended Video

cmsvideo
Rahul Gandhi Changing His Angry Young Man Attitude
7 കിലോ ഉളളി വീതം

7 കിലോ ഉളളി വീതം

രണ്ടാം വാര്‍ഡിലെ മൂവായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി 7 കിലോ ഉളളി വീതം വിതരണം നടത്തിക്കഴിഞ്ഞു. ഇനി മറ്റ് വാര്‍ഡുകളിലേക്കും വിതരണം വ്യാപിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആയ വിജയ് വാങ്ക് പറഞ്ഞു. ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് ആവശ്യം വരുന്ന 7 കിലോ ഉളളി വീതമാണ് കോണ്‍ഗ്രസ് വിതരണം നടത്തുന്നത്. ലോക്ക്ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഇത് വലിയ സഹായമായിരിക്കുകയാണ്.

 സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം! സിന്ധ്യ അനുകൂലികളെ പറപ്പിക്കാൻ കോൺഗ്രസ്! നേതാക്കൾക്ക് അന്ത്യശാസനം, മൂന്ന് ദിവസത്തെ സമയം!

ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!ശബരിമല ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമയെ പിരിച്ച് വിട്ട് ബിഎസ്എൻഎൽ! നേരിടുമെന്ന് രഹ്ന!

English summary
Congress helps onion farmers in Saurashtra, Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X