കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ ചതിക്കുഴിയില്‍ വീഴരുത്; കോണ്‍ഗ്രസിന്റെ പ്രത്യേക നിര്‍ദേശം, ബിഹാറില്‍ ഫുള്‍ ലോക്കല്‍

Google Oneindia Malayalam News

പട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് പയറ്റുന്നത് തീര്‍ത്തും വ്യത്യസ്തമായ രാഷ്ട്രീയ പ്രചാരണമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും കോണ്‍ഗ്രസ് കാടിളക്കിയുള്ള പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. പുറത്തുനിന്നുള്ള നേതാക്കളെ കൂടുതലായി പ്രചാരണത്തിന് എത്തിക്കേണ്ട എന്നാണ് തീരുമാനം. രാഹുല്‍ ഗാന്ധി മാത്രമാണ് കാര്യമായി പ്രചാരണത്തിന് എത്തിയ ദേശീയ നേതാവ്.

1

ഹൈക്കമാന്റ് നിയോഗിച്ച പ്രത്യേക സംഘം പ്രചാരണം കോ ഓര്‍ഡിനേറ്റ് ചെയ്യുന്നുണ്ടെങ്കിലും അവര്‍ വേദികളില്‍ നിറഞ്ഞുനില്‍ക്കുന്നില്ല. അണിയറയിലാണ് പ്രവര്‍ത്തനം. പൂര്‍ണമായും പ്രാദേശിക വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണത്തിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിയ പ്രചാരണ തന്ത്രവും ഇതായിരുന്നു.

യുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങിയുഡിഎഫ് ശക്തമാകുന്നു; ജോസിന് പകരം മൂന്ന് ടീം വന്നേക്കും, കൂടുതല്‍ കക്ഷികളുമായി ചര്‍ച്ച തുടങ്ങി

രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരും ഒരുപക്ഷേ ബിഹാറില്‍ പ്രചാരണത്തിന് എത്തിയേക്കും. മറ്റാരെയും ബിഹാറിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടില്ല. പ്രാദേശിക വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കിയാല്‍ മതി എന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബിജെപി ദേശീയ വിഷയങ്ങളും കശ്മീര്‍ , പാകിസ്താന്‍, തീവ്രവാദം, അയോധ്യ തുടങ്ങിയ കാര്യങ്ങളും പ്രചാരണ വിഷമാക്കുന്നുണ്ട്. എന്നാല്‍ അത്തരം വിഷയങ്ങള്‍ക്ക് മറുപടി പറയേണ്ട എന്നാണ് കോണ്‍ഗ്രസ് തീരുമാനം. പകരം പ്രാദേശിക നേതാക്കളെ കൂടുതലായി ഉപയോഗിച്ച് പ്രാദേശിക വിഷയങ്ങള്‍ മാത്രം ഉന്നയിച്ച് പ്രചാരണം നടത്തിയാല്‍ മതി എന്ന് ഹൈക്കമാന്റ് പ്രതിനിധികള്‍ നിര്‍ദേശം നല്‍കി.

സിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെസിദ്ദീഖിന്റെ ഇടപെടല്‍ ഗുണം ചെയ്തു; നിലപാട് വ്യക്തമാക്കി ബൈജു... പണം കൈയ്യിലെത്തിയാല്‍ ഓകെ

വിദ്വേഷം നിറഞ്ഞതോ, വര്‍ഗീയ വിഷയങ്ങളോ പ്രചാരണത്തിന് ഉപയോഗിക്കരുത്. ബിജെപിയുടെ പ്രചാരണത്തിന് മറുപടി നല്‍കി സമയം കളയരുത് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പ്രചാരണ തന്ത്രമാണ് കോണ്‍ഗ്രസ് ബിഹാറില്‍ പയറ്റുന്നത്. ജാര്‍ഖണ്ഡുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലെ ജില്ലകളില്‍ കോണ്‍ഗ്രസ് ഈ തന്ത്രം മാത്രമേ പയറ്റുന്നൂള്ളൂ. ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം തീര്‍ത്തും പ്രാദേശിക വിഷയത്തിലൂന്നിയാണ് പ്രചാരണം നടത്തിയത്. പുറത്തുനിന്നുള്ള കാര്യങ്ങള്‍ ബിജെപി ഉന്നയിച്ചിരുന്നെങ്കിലും ജനക്ഷേമം, വികസനം എന്നിവയാണ് കോണ്‍ഗ്രസും ജെഎംഎമ്മും ചര്‍ച്ചയാക്കിയിരുന്നത്. ഈ പ്രചാരണം ജാര്‍ഖണ്ഡില്‍ വിജയം നേടുകയും ചെയ്തു. ജെഎംഎം കോണ്‍ഗ്രസ് സഖ്യമാണ് അധികാരത്തിലെത്തിയത്.

സുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുസുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

English summary
Congress high command directs to Bihar leaders keeps local issues to use for campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X