ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പ്; ആ 8 ചോദ്യങ്ങൾക്ക് ഉത്തരം തേടി കോൺഗ്രസ് ഹൈക്കമാന്റ്
ദില്ലി; കോൺഗ്രസിന് വലിയ ബൂസ്റ്റ് നൽകുന്നതായിരുന്നു ഇക്കഴിഞ്ഞ ദിവസം പുറത്തെടുത്ത ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ. 14 സംസ്ഥാനങ്ങളിലായി 30 നിയമസഭ സീറ്റിലേക്കും 3 ലോക്സഭ സീറ്റിലേക്കുമായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ബി ജെ പി ഭരിക്കുന്ന ഹിമാചലിൽ ഉൾപ്പെടെയാണ് വൻ മുന്നേറ്റം കോൺഗ്രസ് കാഴ്ച വെച്ചത്. അതേസമയം തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത വർഷം നടക്കാനിരുക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് തന്ത്രം മെനയാനുള്ള പ്രാരംഭ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് നേതൃത്വം. വിശദമായി വായിക്കാം
ഉഫ്..കണ്ണെടുക്കാനാകില്ല.. ഭാവന ഇതെന്ത് ഭാവിച്ചാണ്..വൈറലായി ദീപാവലി ലുക്ക്

ബി ജെ പി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഉപതിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ സീറ്റിലും ഒരു ലോക്സഭ സീറ്റിലും കോൺഗ്രസിന് വിജയിക്കാൻ സാധിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന രാജസ്ഥാനിൽ ഉപതിരഞ്ഞെടുപ്പ് നടന്ന ധാരിയവാഡ്, വല്ലഭ്‌നഗർ നിയമസഭാ സീറ്റുകളിലും പാർട്ടി വിജയിച്ചു.

മഹാരാഷ്ട്ര, മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഓരോ നിയമസഭാ സീറ്റും കോൺഗ്രസ് നേടി.ബി ജെ പി ഭരിക്കുന്ന കർണാടകത്തിൽ മുഖ്യമന്ത്രിയുടെ കോട്ടയിൽ തന്നെ വിജയം നേടാൻ കോൺഗ്രസിന് സാധിച്ചിരുന്നു. അതേസമയം രാജ്യത്ത് ബി ജെ പിയെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ലെന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിട്ടാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്.
ഈ വിജയത്തിൽ നിന്നും ഊർജം ഉൾക്കൊണ്ട് മുന്നോട്ട് പോകുകയാണ് അടുത്ത ലക്ഷ്യം.

അതിനായി തിരഞ്ഞെടുപ്പിലെ വിജയ ഘടകം എന്താണെന്നത് സംബന്ധിച്ച് അതത് സംസ്ഥാന നേതൃത്വങ്ങളോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് ഹൈക്കമാന്റ്. ഒപ്പം തോൽവിയുടെ കാരണങ്ങളും.എട്ട് കാര്യങ്ങൾ സംബന്ധിച്ചാണ് സംസ്ഥാന തലവൻമാരോട് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പിന്റെ കാരണം, സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ്, പ്രചാരണവും തന്ത്രവും, സഖ്യത്തിന്റെ സ്വാധീനം, മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സ്വാധീനം, ആ സംസ്ഥാനത്തിന്റെ രാഷ്ട്രീയത്തിൽ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളുടെ സ്വാധീനം, കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനം എന്നിവയും മറ്റേതെങ്കിലും കാരണങ്ങളും ഉണ്ടെങ്കിൽ അത്, എന്നിവ സംബന്ധിച്ചാണ് വിവരം തേടിയിരിക്കുന്നത്.

അടുത്ത വർഷം 7 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് വിജയം ആവർത്തിക്കാൻ ലക്ഷ്യം വെച്ചുള്ള ഈ നീക്കങ്ങൾ. ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ 7 സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് മുഴുവൻ സംസ്ഥാനങ്ങളിലും ബി ജെ പിയാണ് ഭരണത്തിൽ.

ഇതിൽ ഉത്തർപ്രദേശിലൊഴികെ മറ്റ് സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം കാഴ്ച വെയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഉത്തർപ്രദേശിൽ ഭരണം പിടിക്കാനാവില്ലേങ്കിലും എസ്പിയേയും ബിഎസ്പിയേയും തള്ളി പ്രതിപക്ഷ പാർട്ടിയാകാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. അതേസമയം മറുവശത്ത് ബിജെപിയാകട്ടെ തിരഞ്ഞടപ്പ് തിരച്ചടിയിൽ കടുത്ത ആശഘങ്കയിലാണ് നേതൃത്വം.
തിരിച്ചടി മറികടക്കാൻ പ്രത്യേക ദേശീയ എക്സിക്യൂട്ടീവ് യോഗം അടിയന്തരമായി വിളിച്ച് ചേർത്തിരിക്കുകയാണ് നേതൃത്വം.

പരാജയത്തിന്റെ കാരണങ്ങൾ ബി ജെ പി. കേന്ദ്രനേതൃത്വം സൂക്ഷ്മമായി പരിശോധിക്കും. ഹിമാചലിലും രാജസ്ഥാനിലുമെല്ലാം സംസ്ഥാന നേതൃത്വങ്ങളിൽ വൻ അഴിച്ചുപണി നടത്തിയേക്കുമെന്നുമാണ് സൂചന. ഹിമാചൽ മുഖ്യമന്ത്രിയുടെ നിലയും പരുങ്ങലിലാണെന്നാണ് റിപ്പോർട്ട്.
'റിയലി ഹോട്ട്'.. ഇങ്ങനെ അണിഞ്ഞൊരുങ്ങിയാൽ ആരും നോക്കി പോവും..സാധികയുടെ പുതിയ ഫോട്ടോസ് വൈറൽ












Click it and Unblock the Notifications