ശശി തരൂരിനെതിരെ അച്ചടക്ക നടപടി?
ദില്ലി: നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഉറപ്പായി. എന്നാല്‍ കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ശശി തരൂര്‍ പലതവണ രംഗത്ത് വന്നിരുന്നു. സ്വച്ഛ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ പുകഴ്ത്തലാണ് ഇപ്പോള്‍ തരൂരിന് പാരയായത്.

കെപിസിസി ആണ് ഈ വിഷയം വിവാദമാക്കി കൊണ്ടുവന്നത്. കെപിസിസി സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ അച്ചടക്ക സമിതിക്ക് കൈമാറുകയായിരുന്നു. ഗുരുതരമായ കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് അച്ചടക്ക സമിതി വിലയിരുത്തിയിരിക്കുന്നത്. എകെ ആന്‍റണിയാണ് അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍.
ശശി തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികളിലേക്ക് നേതൃത്വം നീങ്ങാനിടയില്ലെന്നാണ് സൂചന. എന്നാല്‍ പരസ്യമായി ശാസിക്കാന്‍ ഇടയുണ്ട്. പാര്‍ട്ടിയുടെ ദേശീയ വക്താക്കളില്‍ ഒരാളാണ് തരൂര്‍. ഇതോടെ തരൂരിനെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
അച്ചടക്കസമിതിയുടെ വിലയിരുത്തലുകള്‍ ശുപാര്‍ശയായി ഹൈക്കമാന്റിന് സമര്‍പ്പിച്ച് കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു ശശി തരൂര്‍. ഐക്യരാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്ന തരൂരിന്റെ രാഷ്ട്രീയ പ്രവേശനവും വിവാദമായിരുന്നു.
ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വേളയിലാണ് തരൂരിന്റെ മോദി പ്രശംസകള്‍ ഏറേയും പുറത്ത് വന്നത് എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ കേസിന്റെ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.












Click it and Unblock the Notifications