കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ജന്മനാ നുണയനാണെന്ന് സ്മൃതി ഇറാനി; കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ്.. കോമാളി ഭൃത്യ

Google Oneindia Malayalam News

ദില്ലി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ സന്ദര്‍ശിച്ച ശേഷം റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന പരീക്കറിനെ കണ്ടത് തികച്ചും സ്വകാര്യമെന്നാണ് രാഹുല്‍ ആദ്യം വ്യക്തമാക്കിയതെങ്കിലും റഫാല്‍ ഇടപാടുകളെ കുറിച്ചുള്ള ചില ആരോപണങ്ങളും അദ്ദേഹം ആവര്‍ത്തിച്ചു. ഇതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്.

രാഹുലിന്‍റെ വീണ്ടുവിചാരമില്ലാത്ത നടപടിയെ ജനങ്ങള്‍ തിരിച്ചറിയുമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. രാഹുല് ജന്മനാ നുണയനാണെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനം. മന്ത്രിയുടെ ഈ വിമര്‍ശനത്തിനെതിരെ കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരിക്കുകയാണ്.

രാഹുല്‍ ആവര്‍ത്തിച്ചത്

രാഹുല്‍ ആവര്‍ത്തിച്ചത്

റഫാല്‍ ഇടപാടിനെക്കുറിച്ച് പ്രതിരോധമന്ത്രിയായിരുന്ന തനിക്ക് ഒന്നുമറിയില്ലെന്നും മോദി കരാറില്‍ മാറ്റം വരുത്തിയെന്നും പരീക്കര്‍ വെളിപ്പെടത്തിയെന്നായിരുന്നു പരീക്കറെ സന്ദര്‍ശിച്ചതിന് ശേഷം രാഹുല്‍ ആവര്‍ത്തിച്ചത്. ഇതോടെയാണ് രാഹുലിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്താന്‍ തുടങ്ങിയത്.

സ്മൃതി ഇറാനിയുടെ ആരോപണം

സ്മൃതി ഇറാനിയുടെ ആരോപണം

രാഹുല്‍ ജന്മനാ നുണയനാണെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇദ്ദേഹം ഇന്ത്യയുടെ സത്യാനന്തരകാലത്തെ ആദ്യ രാഷ്ട്രീയക്കാരനാണോ എന്നും ചോദിച്ച മന്ത്രി രാഹുൽ ​ഗാന്ധിയുമായി സാമൂഹ്യമായ ബന്ധം പുലർത്തുന്നത് പോലും അപകടകരമാണ് എന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

സ്മൃതി ഇറാനി

തിരിച്ചടിച്ച് കോണ്‍ഗ്രസ്

തിരിച്ചടിച്ച് കോണ്‍ഗ്രസ്

രാഹുലിനെതിരായ മന്ത്രിയുടെ വിമര്‍ശനത്തിനെതിരെ തിരിച്ചടിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ രംഗത്തെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി രാഷ്ട്രീയമായി വിസ്മൃതിയിലാവാതിരിക്കാനുള്ള ശ്രമമാണ് രാഹുലിനെ നിരന്തരം വിമര്‍‌ശിക്കുന്നതിലൂടെ നടത്തുന്നതെന്നായിരുന്നു ഷെര്‍ഗിലിന്‍റെ പ്രതികരണം.

സ്വഭാവ സര്‍ട്ടിഫിക്കറ്റ്

സ്വഭാവ സര്‍ട്ടിഫിക്കറ്റ്

രാഹുല്‍ ഗാന്ധിക്ക് തട്ടിപ്പുപാര്‍ട്ടിയിലെ കോമാളി ഭൃത്യന്മാരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് വക്താവ് അഭിപ്രായപ്പെട്ടു. 15 കൊല്ലമായി രാഹുലിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് സ്മൃതി ഇറാനി. അവര്‍ അത് ഇപ്പോഴും തുടരുന്നു എന്ന് മാത്രം.

രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ല

രാഹുലിനെ അധിക്ഷേപിച്ചിട്ട് കാര്യമില്ല

2019-ലെ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാഹുലിനെ അധിക്ഷേപിച്ചതു കൊണ്ടാവില്ലെന്ന് അവര്‍ തിരിച്ചറിയണമെന്നും ജയ് വീര്‍ ഷെര്‍‌ഗില്‍ കൂട്ടിച്ചേര്‍ത്തു. പൊതുതിരഞ്ഞെടുപ്പില്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നേരിടാന്‍ ബിജെപി ഇത്തവണയും സ്മൃതി ഇറാനിയെ രംഗത്തിറക്കിയേക്കും. 2014 ലും രാഹുലിന്‍റെ എതിരാളി സ്മൃതി ഇറാനിയായിരുന്നു.

ട്വീറ്റ്

ഷെര്‍‌ഗില്‍

രാഷ്ട്രീയം കളിക്കുന്നു

രാഷ്ട്രീയം കളിക്കുന്നു

അതേസമയം, തന്‍റെ അടുത്ത് സൗഹൃദ സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അഭിപ്രായപ്പെട്ടത്. അഞ്ചു മിനുറ്റ് മാത്രം നീണ്ട സംഭാഷണത്തിനിടയില്‍ റപാല്‍ ഇടപാടിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ലെന്ന് അദ്ദേഹം രാഹുലിനയച്ച കത്തില്‍ വ്യക്തമാക്കി.

അസുഖബാധിതനായ ശേഷം

അസുഖബാധിതനായ ശേഷം

അസുഖബാധിതനായ ശേഷം ഏറെ നാളത്തെ ഇടവേളക്ക് ശേഷമായിരുന്നു ഗോവ നിയമസഭയില്‍ കഴിഞ്ഞ ദിവസം മുതല്‍ മനോഹര്‍ പരീക്കര്‍‌ എത്തിത്തുടങ്ങിയത്. നിയമസഭയില്‍ ബജറ്റ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.

കൂടുതലൊന്നും പറയുന്നില്ല

കൂടുതലൊന്നും പറയുന്നില്ല

പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളുതകൊണ്ടാണ് പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധി പരീക്കറിന്‍റെ കത്തിന് മറുപടി നല്‍കിയത്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരീക്കറിനോട് തനിക്ക് സഹാതാപം മാത്രമാണ് ഉള്ളതെന്നും കൂടുതലൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മറുപടി കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

English summary
Congress hits back after Smriti Irani calls party chief a congenital liar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X