Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് പരാമര്‍ശത്തില്‍ വിവാദം കത്തുന്നു.... മോദി മഹാനുണയനാണെന്ന് കോണ്‍ഗ്രസ്!!

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജീവ് ഗാന്ധിക്കെതിരെ നടത്തിയ പ്രസ്താവനയില്‍ വിവാദം കത്തുന്നു. മോദിക്ക് സഭ്യതയുടെ എല്ലാ അതിര്‍ വരമ്പുകളും ലംഘിച്ചെന്നും, നുണകളാണ് പറഞ്ഞ് കൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം മോദിയെ ഇത്തവണ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ വിവരിച്ചാണ് കോണ്‍ഗ്രസ് കുടുക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പ്രസ്താവനകളെല്ലാം വമ്പന്‍ വിവാദത്തിലായിരുന്നു. രാജ്യത്തെ നമ്പര്‍ വണ്‍ അഴിമതിക്കാരനാണ് രാജീവ് ഗാന്ധിയെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെ പ്രതിപക്ഷം ഒന്നടങ്കം അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജാവ് ഐഎന്‍എസ് വിരാട് ഉല്ലാസയാത്രയ്ക്കായി ഉപയോഗിച്ചെന്ന് ആരോപിച്ചിരിക്കുന്നത്.

മറുപടി ഇങ്ങനെ

മറുപടി ഇങ്ങനെ

ഐഎന്‍എസ് വിരാടിന്റെ മുന്‍ കമാന്‍ഡിംഗ് ഓഫീസര്‍ മോദിയുടെ പ്രസ്താവനകളെ തള്ളിയിട്ടുണ്ട്. വൈസ് അഡ്മിറലായിരുന്ന വിനോദ് പസ്‌റിചയാണ് തള്ളിയത്. രാജീവിന്റെ സുഹൃത്തുക്കളും ഭാര്യയുടെ മാതാവും ഉണ്ടെന്ന വാദങ്ങളാണ് തള്ളിയത്. രാജീവ് ലക്ഷ്വദ്വീപിലെത്തിയത് ഔദ്യോഗിക കാര്യത്തിനായിരുന്നുവെന്നും, ദ്വീപ് വികസന അതോറിറ്റിയുടെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നുവെന്നും പസ്‌റിച പറഞ്ഞു.

യാത്ര ഇങ്ങനെ

യാത്ര ഇങ്ങനെ

കപ്പലില്‍ രാജീവ് ഗാന്ധി, ഭാര്യ സോണിയാ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധി, ഒപ്പം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. വേറെയാരു ഉണ്ടായിരുന്നില്ല. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും വിനോദ് പസ്‌റിച്ച പറഞ്ഞു. ഞങ്ങള്‍ തിരുവനന്തപുരത്ത് നിന്നാണ് യാത്ര തിരിച്ചത്. ഹെലികോപ്ടറില്‍ നിന്നാണ് ഇവരെ വിരാടിലെത്തിച്ചത്. തിരുവനന്തപുരത്ത് ബോട്ട് ജെട്ടി ഉണ്ടായിരുന്നില്ല. ഒന്നിലധികം യോഗങ്ങള്‍ ലക്ഷ്യദ്വീപിലുണ്ടായിരുന്നു. മൂന്ന് ദ്വീപുകള്‍ രാജീവ് ഗാന്ധി ഹെലികോപ്ടറിലാണ് സന്ദര്‍ശിച്ചതെന്നും, അമിത് ബച്ചനൊന്നും കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും വിനോദ് പസ്‌റിച്ച പറഞ്ഞു.

തിരിച്ചടിച്ച് പ്രിയങ്ക

തിരിച്ചടിച്ച് പ്രിയങ്ക

നരേന്ദ്ര മോദി ഭീരുവാണെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. കഴിഞ്ഞ ദിവസം മോദിയെ ദുര്യോദനനോട് ഉപമിച്ചിരുന്നു പ്രിയങ്ക. തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രി മോദിയാണെന്ന് പ്രിയങ്ക പറഞ്ഞു. ജനങ്ങളെ അദ്ദേഹം വഞ്ചിച്ചിരിക്കുകയാണ്. അഴിമതി ഇല്ലാതാക്കുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ മോദി അഴിമതിക്കാരനാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തന്റെ പ്രചാരണത്തില്‍ ഇക്കാര്യം ഒളിപ്പിച്ച് വെക്കുകയാണ് മോദിയെന്നും പ്രിയങ്ക ആരോപിച്ചു.

മഹാനുണയനായ മോദി

മഹാനുണയനായ മോദി

മോദി മഹാാനുണയനാണെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും പറഞ്ഞു. തിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും നോട്ടുനിരോധനവും ഉയര്‍ത്തി മത്സരിക്കാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് മോദി നുണകള്‍ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ നേട്ടങ്ങളെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ല. രാഹുല്‍ അദ്ദേഹത്തെ പലതവണ വെല്ലുവിളിച്ചതാണ്. മറ്റുള്ളവരെ മോശം പറയുന്നതിലാണ് മോദിക്ക് താല്‍പര്യമെന്നും പവന്‍ ഖേര പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+