നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച ഋഷി കപൂറിനെതിരെ കോണ്‍ഗ്രസ്
മുംബൈ: നെഹ്‌റു ഗാന്ധി കുടുംബത്തെ വിമര്‍ശിച്ച ബോളിവുഡ് നടന്‍ ഋഷി കപൂറിനെതിരെ കോണ്‍ഗ്രസ്. രാജ്യത്തിനുവേണ്ടി ഗാന്ധി കുടുംബം നല്‍കിയ സംഭാവനകള്‍ മനസിലാക്കുന്നതില്‍ ഋഷി കപൂര്‍ പരാജയപ്പെട്ടതുകൊണ്ടാണ് വിമര്‍ശനമുണ്ടായതെന്ന് മുംബൈയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.
ചിലര്‍ എന്തിനെയും കാരണമില്ലാതെ വിമര്‍ശിക്കുന്നവരാണ്. രാജ്യത്തെ വിമാനത്താവളങ്ങളുടെ പട്ടിക ഋഷി കപൂറിന് അയച്ചുകൊടുക്കാം. മഹാറാണ പ്രതാപ്, ശിവാജി മഹാരാജ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയവരുടെ പേരുകളും അതില്‍ വ്യക്തമാണ്. എല്ലാറ്റിനും ഗാന്ധി കുടുംബത്തിന്റെ പേരിടുകയാണെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്തീ രാജ് പോലുള്ളവയില്‍ രാജീവ് ഗാന്ധി നല്‍കിയ സേവനങ്ങള്‍ ഋഷി കപൂറിന് അറിയില്ലായിരിക്കാം. അതുകൊണ്ടാണ് അദ്ദേഹം നിരുത്തരവാദപരമായ പരാമര്‍ശം നടത്തിയതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നേരത്തെ, ട്വിറ്ററിലൂടെയായിരുന്നു ഋഷി കപൂര്‍ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ചയ്‌ക്കെതിരെ പ്രതികരിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് നെഹ്‌റു ഗാന്ധി കുടുംബത്തിലെ പ്രമുഖരുടെ പേര് നല്‍കിയതായാണ് ഋഷി കപൂറിന്റെ ആരോപണം. പ്രധാന പദ്ധതികള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഗാന്ധി കുടുംബത്തിന്റെ പേരാണ് നല്‍കിയത്. ഇത് മാറ്റണം. പ്രമുഖരുടെ പേര് നല്‍കുന്നതില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പ് കാട്ടിയെന്നും ഋഷി കപൂര്‍ ആരോപിച്ചു.












Click it and Unblock the Notifications