കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം രാഹുലിന്റെ ചോദ്യത്തിന് ഉത്തരം നല്‍കൂ, വിഷയം മാറ്റാന്‍ നോക്കരുത്, തുറന്നടിച്ച് കോണ്‍ഗ്രസ്!!

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരം നല്‍കാന്‍ ബിജെപി തയ്യാറാവണമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ പ്രതിരോധ കാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പങ്കെടുത്തില്ലെന്ന വാദമൊക്കെ വിലകുറഞ്ഞ പ്രചാരണമാണ്. ഇതിലൂടെ വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. പത്രങ്ങളിലെ തലക്കെട്ടുകളാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. ബിജെപി സര്‍ക്കാര്‍ അവരുടെ ഊര്‍ജം ചൈനയ്‌ക്കെതിരെ പോരാടുന്ന കാര്യത്തില്‍ പുറത്തെടുത്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് കള്ളം പറയേണ്ട കാര്യമില്ല. ജനങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കേണ്ട കാര്യമില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

1

ബിജെപി ഒന്നും ചെയ്യാത്തത് കൊണ്ടാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിനെതിരെ നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത് വന്നിരുന്നു. പ്രതിരോധ കമ്മിറ്റിയുടെ ഒരൊറ്റ യോഗത്തില്‍ പോലും രാഹുല്‍ പങ്കെടുത്തില്ല. എന്നാല്‍ രാജ്യത്തിന്റെ മനോവീര്യം അദ്ദേഹം തകര്‍ക്കുകയാണ്. രാജ്യത്തിന്റെ സൈനികരുടെ ആത്മവീര്യമാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍, ബിജെപി വക്താക്കളിലെ ഏറ്റവും മോശം വ്യക്തിയായി നിങ്ങളെ മാറ്റിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മോദി സര്‍ക്കാര്‍ സൈന്യത്തെ പിന്തുണയ്ക്കുകയോ, ചൈനയ്‌ക്കെതിരെ എല്ലാ ഊര്‍ജത്തോടെയും പോരാടിയിട്ടുണ്ടെങ്കില്‍, രാഹുലിന്റെ ആരോപണങ്ങളൊന്നും നിങ്ങളെ ബാധിക്കില്ല. എന്നാല്‍ നിങ്ങള്‍ അതൊന്നും ചെയ്തില്ല, എന്നതാണ് ഈ നുണകൊണ്ട് വ്യക്തമാകുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് നിങ്ങളുടെ ശ്രമമെന്നും സുര്‍ജേവാല പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി പ്രതിരോധ കമ്മിറ്റിയുടെ ഒരു യോഗം പോലും ബിജെപി വിളിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ലഡാക്കില്‍ ഇത്തരത്തിലൊരു സംഘര്‍ഷം നടക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇക്കാര്യം സര്‍ക്കാര്‍ മറന്നുപോയതെന്നും ഖേര ചോദിച്ചു.

ബിജെപി കോണ്‍ഗ്രസിന്റെ ചോദ്യങ്ങളും പതറിയിരിക്കുകയാണ്. അവരുടെ ഭാവനാത്മകമായതും വ്യക്തികേന്ദ്രീകൃതമായതുമായ വിദേശ നയം പരാജയപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അവര്‍ ഭിന്നതയുണ്ടാക്കാനുള്ള തന്ത്രമാണ് പയറ്റുന്നതെന്നും ഖേര ആരോപിച്ചു. ചൈന നമ്മുടെ മണ്ണില്‍ കടന്നുകയറുന്നു. എന്നാല്‍ പ്രധാനമന്ത്രി ചൈനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നു. ഹെഡ്‌ലൈന്‍ മാനേജ്‌മെന്റ് ഒരുപരിധി വരെയെ നിങ്ങളെ സഹായിക്കൂ. അത് കഴിഞ്ഞാല്‍ സത്യം പുറത്തെത്തും. ഈ വിലകുറഞ്ഞ പ്രചാരണങ്ങള്‍ പകരം രാഹുലിന്റെ ചോദ്യങ്ങള്‍ മറുപടി നല്‍കൂ എന്നും ഖേര ആവശ്യപ്പെട്ടു.

English summary
congress hits out at bjp says they distracting crucial issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X