കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെദ്യൂരപ്പയ്ക്ക് മുള്‍ക്കിരീടം! കൈക്കൂലിക്കേസില്‍ യെഡ്ഡിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ യെദ്യുരപ്പയ്ക്ക് തിരിച്ചടി. കൈക്കൂലി കേസിലാണ് കോണ്‍ഗ്രസ് യെദ്യൂരപ്പയെ കുരുക്കിയിട്ടുള്ളത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി വിലക്കുവാങ്ങാന്‍ ശ്രമിച്ച സംഭവത്തിലാണ് ബിജെപിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. കര്‍ണാടക കോണ്‍ഗ്രസിന്റെ ലീഗല്‍ സെല്ലാണ് യെദ്യൂരപ്പയ്ക്കും അ‍ഞ്ച് ബിജെപി നേതാക്കള്‍ക്കുമെതിരെ പരാതിയുമായി ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിച്ചിച്ചുള്ളത്. കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പിന് മുമ്പായി കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍മാരെ വിലക്ക് വാങ്ങാന്‍ ശ്രമിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എച്ച്‍ഡി കുമാരസ്വാമിക്കും കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ബിജെപി നേതാക്കളുടെ ഫോണ്‍ സംഭാഷണത്തിന്റെ പകര്‍പ്പും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പണവും സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്തുുകൊണ്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവിട്ടത്. യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളാണ് ഇതോടെ പ്രതിസ്ഥാനത്തുള്ളത്.

yeddyurappa-

എന്നാല്‍ കോണ്‍ഗ്രസിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് ബിജെപി രംഗത്തെത്തിയിരുന്നു. ഇത് വ്യാജമാണെന്നും മിമിക്രി ആര്‍ട്ടിസ്റ്റുകളെക്കൊണ്ട് ചെയ്യിച്ചതാണെന്നുമാണ് ബിജെപിയുടെ വാദം. എന്നാല്‍ ആന്റി കറപ്ഷന്‍ ബ്യൂറോ പരാതിയില്‍ കേസെടുത്തിട്ടില്ല. യെദ്യൂരപ്പയ്ക്കെ് പുറമേ ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള മുരളീധര്‍ റാവു, ജനാര്‍ദ്ധന റെഡ്ഡി, കോണ്‍ഗ്രസ് എംഎല്‍എ ശ്രീരാമുലു, ബിജെ പുട്ടസ്വാമി എന്നിവരാണ് ഫോണ്‍ ടേപ്പിലുള്ളത്. എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

English summary
The Karnataka Congress has made its complaint of the BJP allegedly trying to buy its lawmakers official.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X